മകരവിളക്കേ തിരി തെളിക്കൂ എന്റെ
മനസ്സൊരു ശ്രീകോവിലാക്കി മാറ്റൂ
വൃശ്ചികവ്രതം നോറ്റു പച്ചിലക്കാടുകൾ
പുഷ്പതാലമുഴിയുമീത്തിരുമുറ്റത്തിൽ
ഭക്തിഗീതം പാടി നിൽക്കുമീ ദാസിയെ
തൃച്ചേവടികളിൽ സ്വീകരിക്കൂ
സ്വാമി സ്വീകരിക്കൂ
കാർത്തിക ദീപജാലം കസവൊളിമാലകൾ
ചാർത്തുമീപ്പൊൻ ഗോപുരപ്പടിവാതിലിൽ
മുട്ടി വിളിക്കുന്നൊരീ മാളികപ്പുറത്തിനെ
തൃക്കണ്ണു തുറന്നു നീ അനുഗ്രഹിക്കൂ
സ്വാമി അനുഗ്രഹിക്കൂ