നാടകഗാനങ്ങൾ

ഒരിടത്തു ജനനം ഒരിടത്തു മരണം

Title in English
Oridathu jananam

ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലി മൃഗങ്ങൾ - നമ്മൾ
വിധിയുടെ ബലി മൃഗങ്ങൾ 
ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം

ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
ഇനിയൊരു വിശ്രമമെവിടെ ചെന്നോ 
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യബന്ധങ്ങൾ ചുടല വരെ - ഒരു
ചുടല വരെ 
ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം

ചിരിക്കൂ ചിരിക്കൂ

Title in English
chirikoo chirikkoo

ചിരിക്കൂ ചിരിക്കൂ ഒന്നു ചിരിക്കൂ
ചിത്രശലഭമേ നീ (ചിരിക്കൂ)

ഇന്ദ്രനീലഗോപുരനടയിൽ
കിങ്ങിണീപ്പൂ പൂത്ത രാവിൽ
കണ്ടു നമ്മൾ കൺ കുളിർന്നൂ
കതിർക്കിരീടം തന്നു ഞാൻ (ചിരിക്കൂ)

കണ്ണടച്ചാൽ ഓടി വരും നീ
പള്ളിയൂഞ്ഞാലാടും നീ (2)
പഞ്ചവർണ്ണപ്പൂഞ്ചിറകിന്മേൽ
പഞ്ചാരയുമ്മ നൽകും ഞാൻ (2) (ചിരിക്കൂ)

പവിഴമല്ലികൾ വാൽക്കണ്ണെഴുതും
പാതിരാപ്പൂങ്കാവുകളിൽ
വർണ്ണങ്ങളേഴും വാരിത്തൂവിയ
വാസന്തദേവതയാണു നീ (ചിരിക്കൂ)

 

 

 

Submitted by Achinthya on Sat, 04/04/2009 - 23:16

തലയ്ക്കു മീതേ

Title in English
Thalaykk meethe

തലയ്ക്കുമീതേ ശൂന്യാകാശം
താഴെ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ
ദാഹജലം തരുമോ ദാഹജലം തരുമോ
അഴലിൻ പഞ്ചാഗ്നി നടുവിൽ
അഞ്ചിന്ദ്രിയങ്ങളും പുകയുമ്പോൾ
തൊഴുകൈക്കുടം നീട്ടും ആത്മാവിലിത്തിരി
തീർത്ഥജലം തരുമോ
തീർത്ഥജലം തരുമോ (തലയ്ക്കു)

മരണം വാതിൽക്കലൊരുനാൾ
മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ
ചിറകടിച്ചെൻ കൂടു തകരും നേരം
ജീവജലം തരുമോ
ജീവജലം തരുമോ (തലയ്ക്കു)

 

 

 

Submitted by Achinthya on Sat, 04/04/2009 - 23:14

ചില്ലുമേടയിലിരുന്നെന്നെ (പാമ്പുകൾക്ക് മാളമുണ്ട്...)

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ
എന്നെ കല്ലെറിയല്ലേ

പാമ്പുകൾക്കു മാളമുണ്ട്
പറവകൾക്കാകാശമുണ്ട്
മനുഷ്യപുത്രനു തല ചായ്ക്കാൻ
മണ്ണിലിടമില്ലാ...മണ്ണിലിടമില്ലാ

എവിടെ നിന്നോ വന്നു ഞാൻ
എവിടേയ്ക്കോ പോണു ഞാൻ (2)
വിളക്കുമരമേ വിളക്കുമരമേ
വെളിച്ചമുണ്ടോ കയ്യിൽ
വെളിച്ചമുണ്ടോ കയ്യിൽ
വെളിച്ചമൂണ്ടോ

മോഹങ്ങൾ മരവിച്ചൂ
മോതിരക്കൈ മുരടിച്ചൂ
മനസ്സു മാത്രം മനസ്സു മാത്രം മുരടിച്ചില്ലാ
മുരടിച്ചില്ലാ മനസ്സു
മുരടിച്ചില്ലാ (പാമ്പുകൾക്ക്)

Submitted by Achinthya on Sat, 04/04/2009 - 23:13

കറുത്തചക്രവാള മതിലുകൾ

Title in English
Karutha chakravaala mathilukal

കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി - ഒരു
കാരാഗൃഹമാണു ഭൂമി
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം 
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി

വര്‍ണ്ണചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
വൈശാഖ സന്ധ്യകളേ
ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
എന്തിനീ മണ്ണില്‍ വരച്ചു - വികൃതമായ്‌
എന്തിനീ മണ്ണില്‍ വരച്ചൂ 
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി

Submitted by Achinthya on Sat, 04/04/2009 - 23:12

ഉദയഗിരി ചുവന്നു

Title in English
Udayagiri chuvannu

ആ....ആ... ആ
ഉദയഗിരി ചുവന്നു  - ഒരു യുഗമുണരുന്നു
അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി - യുഗശിൽപ്പി 
ഉദയഗിരി ചുവന്നു  - ഒരു യുഗമുണരുന്നു
അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി - യുഗശിൽപ്പി 

ഇതിഹാസങ്ങൾ മന്ത്രം ചൊല്ലും
ഈ യാഗ ഭൂമികളിൽ
ഉയരുകയല്ലോ പുതിയൊരു ജീവിത -
പുനരുജ്ജീവന ഗീതം
അന്ധകാരമേ - അന്ധകാരമേ
അകലെ - അകലെ - അകലെ 
ഉദയഗിരി ചുവന്നു  - ഒരു യുഗമുണരുന്നു
അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി - യുഗശിൽപ്പി 

Submitted by Achinthya on Sat, 04/04/2009 - 23:10

തെക്കുംകൂറടിയാത്തി

Title in English
Thekkumkoor Adiyathi

തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി 
സർപ്പം പാട്ടിനു പാടാൻ പോയ്‌ 
കുടവും കിണ്ണവും വീണയും കൊണ്ടേ 
കൂടെ പുള്ളോനും പാടാൻ പോയ്‌ 
(തെക്കും... )

നാലുകെട്ടിന്റെ തെക്കിനി മുറ്റത്ത്‌ 
നാഗപ്പാലതൻ തണലത്ത്‌ 
മണ്ണാർശ്ശാലയിൽ ആയില്യത്തും നാളിൽ 
മഞ്ഞളു കൊണ്ടു കളമെഴുതി - അവൾ 
മഞ്ഞളു കൊണ്ടു കളമെഴുതി 
(തെക്കും... )

കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ 
കുറുമൊഴിമുല്ലപ്പൂ ചൂടിക്കൊണ്ടേ 
കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി 
കളത്തിൽ തുള്ളിയ കന്നിപെണ്ണ് - ഞാൻ 
കളത്തിൽ തുള്ളിയ കന്നിപെണ്ണ് 
(തെക്കും... )

Submitted by Achinthya on Sat, 04/04/2009 - 23:09

നേരം മങ്ങിയ നേരത്തേക്കര

 

നേരം മങ്ങിയ നേരത്തക്കര
മാനത്തെത്തുവതാരോ
മാനത്തെത്തുവതാരോ ഹോയ്
ചെങ്കതിർ കോർത്തേ മാനത്തന്തി
പ്പൊൻ വല നെയ്യുവതാരോ ഹോയ്
പൊൻ വല നെയ്യുവതാരോ ഹോയ്

നീലക്കടലിൽ നിൻ കണവൻ
ചെറുതോണിയുമായി പോയല്ലോ
തോണിയുമായി പോയല്ലാ
നിന്നു തുടിക്ക്‌ണ നക്ഷത്രങ്ങള്
നിന്നുടെ വലയിൽ വീണല്ലാ
നിന്നുടെ വലയിൽ വീണല്ലാ
(നേരം മങ്ങിയ...)

നെർത്തം വയ്ക്കും തക്കിളിയേ നീ
പുത്തൻ നൂലുകൾ നൂത്തല്ലാ
പുത്തൻ വലകൾ കോർത്തല്ലാ
അക്കരെ നിന്നാ പുത്തൻ വലയൊരു
മുത്തുംകൊണ്ടിനി വരുമല്ലാ
(നേരം മങ്ങിയ..)

ഇന്നലെ നട്ടൊരു

 

ഇന്നലെ നട്ടൊരു ഞാറുകളല്ലോ
പുന്നെൽക്കതിരിന്റെ പൊൽക്കുടം ചൂടി
തെന്നലിലാലോലമാലോലമാടീ
കുഞ്ഞാറ്റപ്പൈങ്കിളികളതിനിടയിൽ പാടീ
(ഇന്നലെ നട്ടൊരു..)

കതിരിന്റെ ചിരി കണ്ടു കുളിർ കോരിയ കൈകൾ
കനകമണിക്കറ്റകൾ കൊയ്തൊരു കൈകൾ
തലമുറയായ് തലമുറയായ് ഇച്ചങ്ങലയിട്ടു
കിലുകിലുക്കിക്കൊണ്ടീ പാടുകൾ പെട്ടു
(ഇന്നലെ നട്ടൊരു....)

വയലിന്റെ മക്കൾക്കീ കൈച്ചങ്ങല മാത്രം
കൈ കോർത്തു കൈ കോർത്തു മുന്നോട്ടു പോകാം
കൈകളിലെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ
(ഇന്നലെ നട്ടൊരു...)