നാടകഗാനങ്ങൾ

മാങ്കനികൾ തേടി

 

മാങ്കനികൾ തേടി നമ്മൾ മാഞ്ചുവട്ടിൽ കൂടി
മാങ്കനികൾ മായുകില്ലാ
മാധുരിയെൻ ചുണ്ടിൽ
മാധുരിയെൻ ചുണ്ടിൽ
(മാങ്കനികൾ....)

നീളെ നീളെ നാമലയും ജീവിതമാം തോപ്പിൽ
നീ വരുമോ പുത്തനൊരു മാങ്കനി നേടീടാൻ
പുത്തനൊരു ജീവിതത്തിൻ തേങ്കനികൾ നേടീടാൻ
തേങ്കനികൾ നേടാൻ
(മാങ്കനികൾ...)

കാവുകളിൽ കാറ്റു വന്നു മാങ്കനികൾ വീഴ്ത്തി
കാടുകളിൽ കാത്തിരിക്കും പൈങ്കിളിയേ വാ വാ
തേൻ കിനിയും ഗാനവുമായ് പൈങ്കിളിയേ  വാ വാ
(മാങ്കനികൾ...)

മൂളിപ്പാട്ടുമായ് തമ്പ്രാൻ

 

മൂളിപ്പാട്ടുമായി തമ്പ്രാൻ വരുമ്പം
ചൂളാതങ്ങനെ നില്ലെടീ പെണ്ണേ
നാളെക്കൊയ്ത്തിനു ചെല്ലാമ്പറഞ്ഞിട്ട്
നാണക്കേടും പറയിണ തമ്പ്രാൻ
ചൂളിപ്പോമെടീ കൊയ്ത്തരിവാള്
രാകിത്തേക്കണ കിങ്കിലം കേട്ടാൽ
പാടത്തങ്ങനെ കൂത്താടുന്നൊരു
മാടത്തക്കിളി പെണ്ണാളേ
എണ്ണക്കറുപ്പുള്ള മാലപ്പെണ്ണാളേ
നിന്നെച്ചെരിക്കുമറിയില്ല തമ്പ്രാൻ

ദീപങ്ങൾ മങ്ങി

 

ദീപങ്ങൾ മങ്ങി
കൂരിരുൾ തിങ്ങി
മന്ദിരമൊന്നതാ കാണ്മൂ മുന്നിൽ
നീറും നോവിൽ നീന്തി നീന്തി
നിർന്നിദ്രം നിൽക്കയോ നീ

ഇന്നലെ കത്തിച്ചോരന്തി നിലവിള
ക്കെണ്ണ തീർന്നാഹാ മയങ്ങി
മേയാത്ത മേൽക്കൂര മേലേ നിലങ്ങളി
ലായിരം കണ്ണുമായ് നോക്കീ
ആ നീലവാനിൻ ജാലകവാതിൽ
ആരേ തുറന്നിടുന്നാത്തശോകം
(ദീപങ്ങൾ...)

മിന്നും പൊന്നിൻ താരകങ്ങൾ
കണ്ണീർ പൊഴിപ്പതെന്തേ
പൊയ്പ്പോയ കാലത്തെ പൂമാല ചൂടിച്ച
തപ്ത സ്മരണയുമായി
വാടിയ മുല്ലയും ആ രാജമല്ലിയും
പൂമുഖത്തിപ്പൊഴും നില്പൂ
(ദീപങ്ങൾ...)

നീലക്കുരുവീ നീലക്കുരുവീ

 

നീലക്കുരുവീ നീലക്കുരുവീ
നീയൊരു കാരിയം ചൊല്ലുമോ‘
നീയൊരു കാരിയം ചൊല്ലുമോ
കാത്തു നിന്നെ കാത്തിരുന്നു
എത്തറ നാളായി പൈങ്കിളീ
എത്തറ നാളായി പൈങ്കിളീ

കാട്ടുമുല്ലപ്പെണ്ണിനെന്തേ
താലീം ഞാത്തും കെട്ടിയോ
താലീം ഞാത്തും കെട്ടിയോ

ഞാത്തുമിട്ടാ കാട്ടുമങ്ക
കാറ്റിൽ നെർത്തം വെയ്ക്കുമോ
കാറ്റിൽ നെർത്തം വയ്ക്കുമോ

നെർത്തമില്ലാ പാട്ടുമില്ലാ
കൂത്തുകളില്ലീ നാട്ടിലെ
കൂത്തുകളല്ലീ നാട്ടിലെ

കൂടു വിട്ടു കാടും വിട്ടു
നാടു കാണാൻ പോരു നീ
പാട്ടും പാടി പോരൂ നീ

 

പൊന്നരിവാളമ്പിളിയില്

 

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ
ആമരത്തിന്‍ പൂന്തണലില്‌ വാടിനില്‍ക്കുന്നോളേ
വാടി നില്‍ക്കുന്നോളേ..
(പൊന്നരിവാള....)

പുല്‍ക്കുടിലിന്‍ പൊല്‍ക്കതിരാം കൊച്ചുറാണിയാളേ
കണ്‍കുളിരേ നെനക്കു വേണ്ടി നമ്മളൊന്നു പാടാം
നമ്മളൊന്നു പാടാം..

ഓണനിലാപാലലകള് ഓടി വരുന്നേരം
എന്തിനാണ് നിന്‍ കരള് നൊന്തുപോണെന്‍ കള്ളീ
എന്‍ കരളേ.. കണ്‍ കുളിരേ.. (2)
എന്‍ കരളേ കണ്‍ കുളിരേ  നിന്നെയോര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍ പോരാടുമെന്‍ കരങ്ങള്‍
പോരാടുമെന്‍ കരങ്ങള്‍...

വെള്ളാരം കുന്നിലെ

വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ (വെള്ളാരം..)

കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ (2)  (വെള്ളാരം..)

കരുമാടിക്കുട്ടന്മാര്‍ കൊതി തുള്ളും തോപ്പിലെ
ഒരു കനി വീഴ്ത്തുവാന്‍ കാറ്റേ വാ (2)
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍ കാറ്റേ വാ (2) (വെള്ളാരം..)

 

സ്വരസാഗരമേ സംഗീതമേ

സ്വരസാഗരമേ സംഗീതമേ നിൻ
തിരകളിൽ മുങ്ങിയ മണ്ഠരി ഞാൻ (സ്വരസാഗരമേ...)

നാദമനോഹരരൂപിണിമാരുടെ
പാദസരങ്ങൾ കിലുങ്ങീ
സപ്തസ്വരജലദേവതമാരുടെ
നൃത്തം കണ്ടു മയങ്ങീ (സ്വരസാഗരമേ...)

എന്തൊരപാരതയാണെൻ മുന്നിൽ
എങ്ങനെ മറുകര കാണും
കാണാക്കരയിലെ  കനകദ്വീപിലെ
മാണിക്യം ഞാൻ നേടും (സ്വരസാഗരമേ...)

ഓമനവീണയിൽ ഒരു ചെറുതന്ത്രിയിൽ
ഒരുങ്ങുമെങ്ങനെ നീ
ഒരു രാക്കുയിലിനോടക്കുഴലിൽ
ഒതുങ്ങുമെങ്ങനെ നീ(സ്വരസാഗരമേ...)

മാനവധർമ്മം വിളംബരം ചെയ്യുന്ന

മാനവധർമ്മം വിളംബരം ചെയ്യുന്ന
മാവേലിനാടിൻ മധുരശബ്ദങ്ങളേ
നീതിശാസ്ത്രങ്ങൾ തിരുത്തിക്കുറിക്കുവാൻ
നീളെത്തുടിക്കും പ്രതിജ്ഞാങ്കുരങ്ങളേ (മാനവ..)

കൂരിരുൾപ്പാറ തുരന്നുഷസ്സിൻ മണി
ത്തേരിൽ വരുന്നൂ വെളിച്ചവും പൂക്കളും
ഇത്തറനാളെങ്ങൊളിച്ചിരുന്നൂ നിങ്ങൾ
ഇത്തിരിപ്പൂക്കളേ പൊന്മുകിൽ പൂക്കളേ (മാനവ..)

ഓടക്കുഴലും കൊടികളുമായ്  ഞങ്ങൾ
ഓടിയെത്തും വിശ്വചക്രവാളങ്ങളിൽ
ഞങ്ങളീ സംഗീത നൃത്ത രംഗങ്ങളിൽ
നിങ്ങൾക്കു നേരുന്നു മംഗളാശംസകൾ(മാനവ..)

കണ്ണിണക്കിളികളേ

 

കണ്ണിണക്കിളികളേ
കണ്ണിന്മണികളേ
ഇനിയെത്ര ദൂരം പറക്കേണം
ഇനിയെത്ര കാഴ്ചകൾ കാണേണം

കൊടുമുടി നിരകൾ കണ്ടൂ നിങ്ങൾ
കൊടിയ  വേനലിൽ കരഞ്ഞു
ഒരു പൂവും വിരിയാത്ത മനുഷ്യമനസ്സിന്റെ
മരുഭൂമി കണ്ടു കരഞ്ഞു
(കണ്ണിണക്കിളികളേ...)

കരിമുകിൽ നിരകൾ കണ്ടൂ നിങ്ങൾ
കരളിൻ ദാഹമായുയർന്നൂ
ഒരു കുളിരലിയാത്ത മനുഷ്യമനസ്സിന്റെ
മണലാഴി നീന്തിത്തളർന്നു
(കണ്ണിണക്കിളികളേ...)

ദുഃഖത്തിൻ മുത്തുകൾ

 

ദുഃഖത്തിൻ മുത്തുകൾ കോർത്തു ഞാനമ്മേ നിൻ
തൃക്കാൽക്കൽ വന്നു നില്പൂ
സത്യത്തെ ക്രൂശിച്ച ലോകത്തിൽ നിന്നാത്മ
രക്ഷക്കായ് വന്നു നില്പൂ

അവരെടുത്തമ്മാനമാടിയ
പാവമൊരബല തൻ ഹൃദയമിതാ
അതിനേറ്റ മുറിവിന്റെ പൂക്കളിതാ
തിരുഹൃദയത്തിൻ കനിവു നൽകൂ
(ദുഃഖത്തിൻ.....)

തഴുകേണ്ട കയ്യുകൾ തല്ലിച്ചതച്ചൊരു
തളിരിന്റെ വേദന ഞാൻ
തണൽ തേടി നിൻ ദിവ്യനിഴൽ തേടി
വന്നെത്തും അഭയാർത്ഥിനിയാണു ഞാൻ
(ദുഃഖത്തിൻ...)