നേരം മങ്ങിയ നേരത്തേക്കര

 

നേരം മങ്ങിയ നേരത്തക്കര
മാനത്തെത്തുവതാരോ
മാനത്തെത്തുവതാരോ ഹോയ്
ചെങ്കതിർ കോർത്തേ മാനത്തന്തി
പ്പൊൻ വല നെയ്യുവതാരോ ഹോയ്
പൊൻ വല നെയ്യുവതാരോ ഹോയ്

നീലക്കടലിൽ നിൻ കണവൻ
ചെറുതോണിയുമായി പോയല്ലോ
തോണിയുമായി പോയല്ലാ
നിന്നു തുടിക്ക്‌ണ നക്ഷത്രങ്ങള്
നിന്നുടെ വലയിൽ വീണല്ലാ
നിന്നുടെ വലയിൽ വീണല്ലാ
(നേരം മങ്ങിയ...)

നെർത്തം വയ്ക്കും തക്കിളിയേ നീ
പുത്തൻ നൂലുകൾ നൂത്തല്ലാ
പുത്തൻ വലകൾ കോർത്തല്ലാ
അക്കരെ നിന്നാ പുത്തൻ വലയൊരു
മുത്തുംകൊണ്ടിനി വരുമല്ലാ
(നേരം മങ്ങിയ..)

ഇക്കരെ നിൽക്കും പുൽക്കുടിലേ
നിൻ മുക്കുവനിപ്പം വരുമല്ലാ
മുക്കുവനിപ്പം വരുമല്ലാ
മുത്തും കൊണ്ടവനെത്തുമ്പോളൊരു
മുത്തം നൽകാനാരാരോ
മുത്തം നൽകാനാരാരോ
(നേരം മങ്ങിയ...)