ഇന്നലെ നട്ടൊരു ഞാറുകളല്ലോ
പുന്നെൽക്കതിരിന്റെ പൊൽക്കുടം ചൂടി
തെന്നലിലാലോലമാലോലമാടീ
കുഞ്ഞാറ്റപ്പൈങ്കിളികളതിനിടയിൽ പാടീ
(ഇന്നലെ നട്ടൊരു..)
കതിരിന്റെ ചിരി കണ്ടു കുളിർ കോരിയ കൈകൾ
കനകമണിക്കറ്റകൾ കൊയ്തൊരു കൈകൾ
തലമുറയായ് തലമുറയായ് ഇച്ചങ്ങലയിട്ടു
കിലുകിലുക്കിക്കൊണ്ടീ പാടുകൾ പെട്ടു
(ഇന്നലെ നട്ടൊരു....)
വയലിന്റെ മക്കൾക്കീ കൈച്ചങ്ങല മാത്രം
കൈ കോർത്തു കൈ കോർത്തു മുന്നോട്ടു പോകാം
കൈകളിലെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ
(ഇന്നലെ നട്ടൊരു...)