ഇനിയും സൂര്യനുദിക്കും
ഇനിയും ഭൂമി ചിരിക്കും
ഇനിയുമിനിയും മനുഷ്യപുത്രനെ
ഇതുവഴി നാം വരവേൽക്കും
മുൾമുടിയില്ലാതെ
മുറിവുകളില്ലാതെ
പൊന്നിൻ മുടിയും ചെങ്കോലുമായ്
മന്ദഹസിച്ചു വരും
മനുഷ്യപുത്രൻ ജയിച്ചു വരും
കല്ലുകൾ വഴി മാറും
കളവുകൾ വഴി മാറും
കടലിനും മീതേ നടന്നവനൊരു നാൾ
കൺ മുന്നിലെഴുന്നള്ളും
മനുഷ്യപുത്രൻ ജയിച്ചു വരും
പാതകളൊരുക്കണം
പനിനീർ തളിക്കേണം’
പാട്ടിൽ വിരിയും ചെന്താമരയുടെ
പട്ടുക്കുട വേണം
മനുഷ്യപുത്രൻ ജയിച്ചു വരും