സ്വപ്മ്നശാരികേ സ്വർഗ്ഗദൂതികേ

 

സ്വപ്നശാരികേ സ്വർഗ്ഗദൂതികേ
ഇപ്പൊഴീ കുടിലിൽ എന്തിനു വന്നു നീ
കല്പകലതികകളില്ലിവിടെ
കൽക്കണ്ടക്കനികളുമില്ലിവിടെ
കയ്പവല്ലരിയായ് ജീവിതം പടരുന്നു
കണ്ണീരാൽ ഞങ്ങളതു നനയ്ക്കുന്നു
(സ്വപ്നശാരികേ....)

പൊന്മണിമലരുകളതിൽ വന്നു
കിങ്ങിണി തുള്ളും കായ് വന്നു
നൊമ്പരങ്ങളാം കൈപ്പുനീർ പടരുന്നു
ഞങ്ങൾക്കതെന്നാലും മധുരിക്കുന്നു
(സ്വപ്നശാരികേ....)

എങ്കിലുമൊരു കഥ പറയൂ നീ
എങ്ങുനിന്നോമനേ നീ വന്നൂ
കൊച്ചു ദുഃഖമാം ഇത്തിരിക്കനിയുടെ
കൈയ്പ്പിന്റെ മധുരം നീയറിഞ്ഞിട്ടുണ്ടോ
(സ്വപ്നശാരികേ....)