യമുനേ ഇനിയൊന്നു പാടൂ
പ്രണയതപസ്വിനിയാം മീര തൻ ഗാനം
മീര തൻ ഗാനം
കടമ്പുകൾ പൂക്കും കാവുകൾ തോറും
കരിമുകിൽ വർണ്ണനെ അവൾ തേടി വന്നു
കരളിൻ വിപഞ്ചി മീട്ടി അവൾ പാടി നിന്നൂ
മഴവില്ലു പൂക്കും മാനത്തു നിന്നും
മണിമുകിൽ മഞ്ചലിൽ അവൻ താഴെ വന്നു
ഒരു മയില്‍പ്പീലി നീട്ടി അവനോടി മറഞ്ഞു