ചലച്ചിത്രഗാനങ്ങൾ

കിളി കിളി കിക്കിളിയേ

Title in English
Kili Kili

അപ്പോം ചുട്ട് അടേം ചുട്ട്...
എലേം വാട്ടി പൊതീം കെട്ടി
ഇതിലേം പോയ് അതിലേം പോയ്...
കിളി കിളി കിക്കിളിയേ...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളിയേ...
മേലേ മേലേ മോഹപ്പൊയ്കതൻ...
മാറിൽ മാറിൽ പൂത്ത താഴമ്പൂ...
സ്നേഹച്ചെപ്പിലേ കുങ്കുമച്ചായ-
ക്കുറിയണിഞ്ഞല്ലോ...
ആരെ ആരെ തേടി വന്നു നീ...
ആരെക്കൂടെ കൊണ്ടു വന്നു നീ...
നേരം പോകുന്നു പാടൂ നീയെൻ 
മൗനതന്ത്രികളേ... മൗനതന്ത്രികളേ...

Year
2019

നവവത്സരം യുവവത്സരം

Title in English
Navavalsaram yuvavalsaram

നവവത്സരം യുവവത്സരം
പുതുവത്സരം പിറന്നു
പ്രേമോത്സവം സ്നേഹോത്സവം
മദിരോത്സവം വന്നു
(നവവത്സരം...)

ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
വിഷ് യൂ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
എവരിബഡി
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
(നവവത്സരം...)

മഞ്ജുളസംഗീതം നഭസ്സിൽ
മംഗളമണിനാദം
സുരസുന്ദരിമാരുടെ ചുണ്ടുകളിൽ
പൂപ്പുഞ്ചിരിതൻ പൂരം
(മഞ്ജുളസംഗീതം...)

Year
1986

അമൃതം ചൊരിയും

Title in English
Amrutham choriyum

ങ്ഹും....
നിസ നിസാ പധ പധാ
ഗരിസനി സഗാ
ആ...
സനിപനി സഗ സനിപനി സഗ
സനിപനി സഗാ
ആ...
പാമ ഗമപനി പമ ഗമപനി പമ
ഗമപനീ... സാ നിധാപ മഗാ...
ആ...
പനിസരി ഗാ..
ആ...

അമൃതം ചൊരിയും പ്രിയഗീതം
ഹൃദയവീണയായ് മൗനരാഗമായ്
അനുപമ മോഹശൃംഗവേദിയില്‍
അമൃതം ചൊരിയും പ്രിയഗീതം
(അമൃതം...)

ചെല്ലക്കനവുകളില്‍ കിളി പാടീ
കരളിന്നുറവകളില്‍ തേന്‍ചോരും
ആ...
വിരലിന്മേല്‍ കനിഞ്ഞാകെ കവിത
പാടാനെന്നും ഇമ്പം ഏകി
അമൃതം ചൊരിയും പ്രിയഗീതം
ലാലലാ...
ആഹഹാ...

Year
1986

യാമങ്ങൾ ചിലങ്കകെട്ടി

Title in English
Yaamangal chilanka ketti

യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി...

യാമങ്ങൾ ചിലങ്കകെട്ടീ
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി
കിലുകിലുങ്ങനെയെത്തും
കിന്നാരക്കിളിമകളേ
കരളിൽ നീ മധുപകരൂ
കരളിൽ നീ മധുപകരൂ
യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി

നിമിഷങ്ങൾ മൗനമാക്കി
മിഴികളും വസന്തമാക്കി
രതിവീണാനാദമായ് എന്നംഗുലീ-
ലയലഹരിയിൽ നീയലിയൂ
(യാമങ്ങൾ...)

നിറയും പൊൻകതിരൊളിയായ്
അരമണിയിൽ കിങ്ങിണിയായ്
അമൃതേകുവാനായ് അനുരാഗവതിയായ്
അരികിൽ നീ അണഞ്ഞാലും
(യാമങ്ങൾ...)

Year
1986

കൊടുങ്കാട്ടിലെങ്ങോ പണ്ടൊരിക്കൽ

Title in English
Kodumkaattilengo pandorikkal

കൊടുങ്കാട്ടിലെങ്ങോ പണ്ടൊരിക്കൽ ഞാൻ
അകപ്പെട്ട കാര്യം ചൊല്ലിടുന്നു കേൾക്കൂ
ഇളംമാൻ കിടാങ്ങൾ മേഞ്ഞിരുന്ന മേട്ടിൽ
വെറും കൈയ്യുമായി വേട്ടയാടിയാടി
ഏകനായി ഞാൻ മൂകനായി ഞാൻ
പോയിടുന്ന നേരം

ഇടത്തുന്നു വന്നു കാട്ടുപോത്തുകൾ
വലത്തുന്നു വന്നു പുലിക്കൂട്ടമയ്യോ
മുൻപിൽ നിന്നു വന്നു കൊമ്പനാന നിന്നു
പിന്നിൽ നിന്നു സിംഹം മന്നനായ സിംഹം
മേലേ മൂങ്ങകൾ ആൾക്കുരങ്ങുകൾ
താഴെ നിന്നു പാമ്പും

Film/album
Year
1987

അസുരേശതാളം

Title in English
Asuresa thaalam

അസുരേശതാളം...അതിനാണു മേളം
മേലെ മാളികയില്‍ വാഴും
നെഞ്ഞിലഹമ്മതി വന്നു നിറഞ്ഞു കവിഞ്ഞ
മഹാമതിമാരുടെ താവളം
ഇന്നു തിരഞ്ഞു പിടിച്ചവിടിങ്ങനെ
സുന്ദരതാണ്ഡവ കേളികളാടുക
നധ്ധിം ധ്ധിം ന ധ്ധിനം...
(അസുരേശ താളം...)

Film/album
Year
1987

സിരകളില്‍ സ്വയം കൊഴിഞ്ഞ

Title in English
Sirakalil swayam kozhinja

സിരകളില്‍ സ്വയം കൊഴിഞ്ഞ
തേന്‍തുള്ളികള്‍
ആഹാഹഹാ....
പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
ആഹാഹഹാ....
ശീതാനിലന്‍ വന്നോതുന്നുവോ
കാതോടുകാതെൻ മോഹങ്ങളേ
നീരാടു നീയീറന്‍ യാമങ്ങളില്‍
ഇതാ ഇതാ ഇളം മേനികള്‍
ആനന്ദമായ് ആമോദമായ്
ഈ വേളയില്‍ ഈ വീഥിയില്‍
ആപാദചൂഡമൊരാലിംഗനം
അലസമൊരുന്മാദഭാവം
സിരകളില്‍ സ്വയം കൊഴിഞ്ഞ
തേന്‍തുള്ളികള്‍
ആഹാഹഹാ....
പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
ആഹാഹഹാ....

Film/album
Year
1987

പണ്ടമാണു നീ - ബാലെ

Title in English
Pandamaanu nee - ballet

പണ്ടമാണു നീ പണയപ്പണ്ടമാണു നീ
പണ്ടമാണു നീ പണയപ്പണ്ടമാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
വിടുകയില്ല വിടുകയില്ല കൊടിയ കുലടയെ
തടിയടിച്ചു പടിയടച്ചു വഴിയിലാക്കിടും
ഇവളെ വഴിയിലാക്കിടും

കൊല്ലിടും ദുഷ്ടനാം നിന്നെ ദുര്യോധനാ
കാന്തെഴും ഭീമസേനൻ
നെഞ്ചകം കീറിയാ ചോരയെടുത്തെന്റെ
വാർമുടി കെട്ടിയൊതുക്കും ദുശ്ശാസനാ
ശക്തനാം ഭീമസേനൻ
ഭീമസേനൻ ഭീമസേനൻ

Year
1986

ആരിവനാരിവന്‍ രാക്ഷസവീരരെ - ബാലെ

Title in English
Aarivanaarivan rakshasaveerare - ballet

ആരിവനാരിവന്‍ രാക്ഷസവീരരെ
ആരീ കൃമികീടം
ആരിവനാരിവന്‍ രാക്ഷസവീരരെ
ലങ്കയെന്നറിയാതെ വന്നൊരീ വാനരന്‍
ഉദ്യാനമൊക്കെ തകർത്തു
ഇവന്‍ ഉദ്യാനമൊക്കെ തകർത്തു
പിന്നെ കൊട്ടാരക്കെട്ട് പൊടിച്ചു
രാക്ഷസ യോദ്ധാക്കളായൊരീ ഞങ്ങളെ നെട്ടോട്ടമോടിച്ചിവന്‍
അയ്യോ നെട്ടോട്ടമോടിച്ചിവന്‍
എട്ടുനാടും പൊട്ടെ അട്ടഹസിച്ചിവന്‍ നാരീ ജനത്തെ വിരട്ടി - ഇവൻ
നാരീ ജനത്തെ വിരട്ടി

വീടെങ്ങു നിന്റെ പേരെന്തു നിന്റെ
നാടെങ്ങു നിന്റെ കുട്ടിക്കുരങ്ങാ
അയോദ്ധ്യ വാഴും ശ്രീരാമചന്ദ്രന്‍ ത്രൈലോക്യനാഥന്‍ അഭിരാമന്‍
രാമരാമ ജയ സീതാറാം
ജയ രാമരാമ ജയ സീതാറാം

Year
1986

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍

Title in English
Onnaam kunnil oradikkunnil

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
കന്നിയിളം പെണ്ണു്
പണ്ടൊരിക്കല്‍ നറുപഞ്ചമിതന്‍
പഞ്ചമിതന്‍ തോണിയിലവള്‍
മുത്തിനു പോയി
മാനത്തേ മുക്കുവപ്പെണ്ണു്
ആ ആ മാളോരേ മംഗളപ്പെണ്ണു്
മുത്തു കിട്ടി മണിമുത്തു കിട്ടി
മരതകമുത്തുകിട്ടി നെഞ്ചകത്തെ ചെപ്പിലിട്ടപ്പോള്‍
സ്വപ്നമായി അതു സ്വപ്നമായി
കളമൊഴിപ്പൊന്നിനപ്പോള്‍
പെണ്ണിനപ്പോള്‍ പത്തരമാറ്റു്
കൈതൊട്ടാല്‍ ധീം തരികിട തോം
മെയ് തൊട്ടാല്‍ ധീം തരികിട തോം

Year
1986