ആരിവനാരിവന്‍ രാക്ഷസവീരരെ - ബാലെ

ആരിവനാരിവന്‍ രാക്ഷസവീരരെ
ആരീ കൃമികീടം
ആരിവനാരിവന്‍ രാക്ഷസവീരരെ
ലങ്കയെന്നറിയാതെ വന്നൊരീ വാനരന്‍
ഉദ്യാനമൊക്കെ തകർത്തു
ഇവന്‍ ഉദ്യാനമൊക്കെ തകർത്തു
പിന്നെ കൊട്ടാരക്കെട്ട് പൊടിച്ചു
രാക്ഷസ യോദ്ധാക്കളായൊരീ ഞങ്ങളെ നെട്ടോട്ടമോടിച്ചിവന്‍
അയ്യോ നെട്ടോട്ടമോടിച്ചിവന്‍
എട്ടുനാടും പൊട്ടെ അട്ടഹസിച്ചിവന്‍ നാരീ ജനത്തെ വിരട്ടി - ഇവൻ
നാരീ ജനത്തെ വിരട്ടി

വീടെങ്ങു നിന്റെ പേരെന്തു നിന്റെ
നാടെങ്ങു നിന്റെ കുട്ടിക്കുരങ്ങാ
അയോദ്ധ്യ വാഴും ശ്രീരാമചന്ദ്രന്‍ ത്രൈലോക്യനാഥന്‍ അഭിരാമന്‍
രാമരാമ ജയ സീതാറാം
ജയ രാമരാമ ജയ സീതാറാം

ചുമ്മാ വിടല്ലയീ ശുംഭനെ
നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ
ചുമ്മാ വിടല്ലയീ ശുംഭനെ
നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ

മാ നിഷാദാ...മാ നിഷാദാ
അരുതരുത് കൊല്ലരുത് ദൂതനെ
രാജ്യ നിയമത്തിനത് കൊടുംപാപമല്ലേ
അരുതരുത് കൊല്ലരുത് ദൂതനെ
രാജ്യ നിയമത്തിനത് കൊടുംപാപമല്ലേ