സിരകളില്‍ സ്വയം കൊഴിഞ്ഞ

സിരകളില്‍ സ്വയം കൊഴിഞ്ഞ
തേന്‍തുള്ളികള്‍
ആഹാഹഹാ....
പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
ആഹാഹഹാ....
ശീതാനിലന്‍ വന്നോതുന്നുവോ
കാതോടുകാതെൻ മോഹങ്ങളേ
നീരാടു നീയീറന്‍ യാമങ്ങളില്‍
ഇതാ ഇതാ ഇളം മേനികള്‍
ആനന്ദമായ് ആമോദമായ്
ഈ വേളയില്‍ ഈ വീഥിയില്‍
ആപാദചൂഡമൊരാലിംഗനം
അലസമൊരുന്മാദഭാവം
സിരകളില്‍ സ്വയം കൊഴിഞ്ഞ
തേന്‍തുള്ളികള്‍
ആഹാഹഹാ....
പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
ആഹാഹഹാ....

ആമോദമായ് ആനന്ദമായ്
ഈ വേദിയില്‍ ഈ വേളയില്‍
ആപാദചൂഡമൊരാലിംഗനം
കാതോടുകാതെൻ മോഹങ്ങളേ
ശീതാനിലന്‍ വന്നോതുന്നുവോ
നീരാടു നീയീറന്‍ യാമങ്ങളില്‍
ഇതാ ഇതാ ഇളം മേനികള്‍
സിരകളില്‍ സ്വയം കൊഴിഞ്ഞ
തേന്‍തുള്ളികള്‍
ആഹാഹഹാ....
പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
ആഹാഹഹാ....
ശീതാനിലന്‍ വന്നോതുന്നുവോ
കാതോടുകാതെൻ മോഹങ്ങളേ
നീരാടു നീയീറന്‍ യാമങ്ങളില്‍
ഇതാ ഇതാ ഇളം മേനികള്‍