* പിരിയുന്നോ പാതി ഉയിരേ
...
- Read more about * പിരിയുന്നോ പാതി ഉയിരേ
- Log in or register to post comments
- 11 views
...
കാതോരം... പൂങ്കാറ്റോട് മെല്ലെ
കല്യാണമോതാൻ കാത്തിരുന്നുവോ...
കണ്ണോരം... ഈ കണ്ണാടി നോക്കി
കിന്നാരമോടെ കൂട്ടിരിക്കുമോ...
നാളെ പൊന്നിൻ മേനിയഴകിൽ...
ചേലിൽ തിങ്കൾ താലിയണിയാം...
എന്നോടൊത്തു കഴിയാമെന്നും
നിന്നിൽ പാതി നിറയാം...
ഏദൻ സ്വപ്നമേ... സ്വന്തമായ്... വന്നു നീ...
മണ്ണിലെ... സ്വർഗ്ഗമായ്... തീർന്നു നീ...
ചിത്തിര പൊൻകിനാവിൻ ചെപ്പിനുള്ളിലെ...
മുത്തുകൾ ചേർത്തു വയ്ക്കാനൊത്തുണർന്നുവോ...
ഇത്തിരി പൂങ്കുറുമ്പിൽ ഒത്തുകൂടവേ...
പൂത്തിരി കണ്ണിലെന്തേ നാണമേറിയോ...
ആരോ... ഇരുളിൽ...
താഴ്‌ന്നു കേഴുന്നുവോ
ഈറൻ... നിലാവോ...
വസുന്ധരയോ...
മഴയെടുത്തു മകളേ...
ചിറകൊടിഞ്ഞ കിളിയായ്...
എവിടേ... കാടുകൾ....
കടലെടുത്തു മകനേ...
കരകവിഞ്ഞ കഥനം...
എവിടെയെൻ... കൂട്...
എവിടെയെൻ... കൂട്ടുകാർ...
ഒരു നാണം വിരിയുമ്പോൾ
മുഖംപൊത്തും പുതുമണവാട്ടി
അണിയിപ്പൂ കൺമണി നിന്റെ
അല്ലിത്താമര കണ്ണുകളെഴുതി
അലങ്കാര മോടികളോടെ
തളിർമെയ്യാകെ അത്തറുപൂശി
ഒരു നാണം വിരിയുമ്പോൾ
മുഖംപൊത്തും പുതുമണവാട്ടി
ഖൽബിലെ പൈങ്കിളി പിടയുന്നത്
കവിളിണ കണ്ടാൽ അറിയാലോ
ബഹറിലെ തിരകൾ ഇളകുന്നത്
മിഴിയിണ കണ്ടാൽ അറിയാലോ
ഇത്തിരിനേരം പോയാലോ
മാരനെ നേരിൽ കാണാലോ
(ഒരു നാണം...)
നീല മാലാഖേ..
നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു
പെയ്തു തീരാതെ..
കാലമോരോന്നും..
പടി ചാരെ മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും
കാത്തു നില്കുന്നു..
വിചാരം കെടാതെ
തീ പകർന്നുയിരിൽ..
ഒരാളിലെന്നെയെന്നും ജീവനാഴ്ന്നലിയെ..
ഹൃദയതാളം ഉരുകിടുന്നു
ആരാരും കേൾക്കാതുള്ളിൽ..
വെണ്ണിലാവിൻ നീല മാലാഖേ..
നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു
പെയ്തു തീരാതെ..
കാലമോരോന്നും..
പടി ചാരെ മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും
കാത്തു നില്കുന്നു..
wo men young yuan zuo peng you
zuo ya zuo peng you
wo men young yuan zuo peng you
zuo ya zuo peng you
wo men young yuan zuo peng you
zuo ya zuo peng you
ബൊമ്മ ബൊമ്മ
ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ
ബൊമ്മ ബൊമ്മ
കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ
ചിങ് ചിങ്..
അവൾ നിന്നെ വിളിക്കും
ചിങ് ചാങ്..
അവൾ ആടിക്കളിക്കും
പിങ് പോങ്..
നിന്റെ കൂടെക്കളിക്കും
ജിങ് ജിങ്..
പിന്നെ ഒന്നിച്ചുറങ്ങും
പണ്ടേ പണ്ടേ പണ്ടേ തൊട്ടേ
കൂട്ടാണീ കുഞ്ഞു ബൊമ്മ
ഓഹോ... ഓഹോഹോ...
പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ
നിന്നും ഉണരുമോ പ്രിയതേ...
തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ
അലിയുമോ സഖിയേ....
കനവിൽ നാമൊരു താളമായ്... നിറയും..
നിനവിൽ നീയൊരു മോഹമായ്... പടരും...
കണ്ണിൽ കണ്ണിൽ നോക്കും നേരം കുളിരലയായ്...
തമ്മിൽ തമ്മിൽ ചേരും നേരം പ്രണയമഴ...
പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ
നിന്നും ഉണരുമോ പ്രിയതേ...
കണ്ണു മുന്തിരി.. കാത് വെള്ളരി..
മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി..
മെയ്യഴകളില് മുത്താകെ മുത്തുന്ന കമ്പിളി..
നീ അരികില് ചുമ്മാതെ വന്നൊന്നു കൂട്ടിരീ..
ഇവനെന്തെന്തു ഭംഗി..
എന്റെ അമ്പിളി... നിന്റെ അമ്പിളി...
മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി..
എന്റെ അമ്പിളി... നിന്റെ അമ്പിളി...
മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി..
ചൂടും തണുപ്പും പരസ്പരധാരണയിൽ
വീറോടെ വന്നെതിർക്കുന്നോരതിർത്തിയിൽ
ജീവൻ തുലാസിൽ കുടഞ്ഞിട്ട് നാടിന്റെ
മാനത്തിനായുധം പേറുന്ന സൈനികൻ...
സ്വന്തം സുഖങ്ങളെ സമകാലികർക്കായി
നെഞ്ചിൻ നെരിപ്പോടിലിട്ട് കത്തിച്ചവൻ
ഞാനെൻ കുടുംബത്തോടാഘോഷമാക്കുന്ന
വേളകൾ കേട്ട് കൃതാർത്ഥനാകുന്നവൻ...
ചീറിയെൻ നേർക്കണഞ്ഞേക്കുന്നൊരായുധ
ചീളിനെ നെഞ്ചാൽ തടഞ്ഞ സംരക്ഷകൻ
അസ്ഥികൾ പോലും നുറുങ്ങും തണുപ്പിലും
അസ്വസ്ഥനാകാത്ത ശത്രുസംഹാരകൻ...
ജീവിതഭാണ്ഡത്തിനുള്ളിൽ ഗൃഹാതുര
ചായങ്ങൾ പേറി ചരിത്രം രചിച്ചവൻ
ജീവഭയം വിട്ടെനിക്ക് ജീവിക്കുവാൻ
ലോകം ഒരു കൂട്...
ഈ കൂട്ടിൽ നിന്നും കൂടെപ്പാട്...
മാടപ്രാവേ... മാടപ്രാവേ...
ലോകം ഒരു കൂട്...
ഈ കൂട്ടിൽ നിന്നും കൂടെപ്പാട്...
മാടപ്രാവേ... മാടപ്രാവേ...
കുഞ്ഞുകിനാവിൻ തൂവൽ
പൂങ്കാറ്റിൽ വീശിപ്പായാമാവോളം...
മഴവില്ലിൻ പുറമേറാൻ
ഓർമ്മകൾ ചൊല്ലുവതെന്താണ്...
ഒത്തൊരുമിച്ചാൽ എന്താണ്...
കാത്തിരുന്നതീ ദിനം...
അതിരു തിരിച്ചാൽ
കതിരുകളൊന്നും കണ്ണിലുടക്കില്ല...
അക്കരെയിക്കരെ നിന്നാ-
ലൊത്ത് പറക്കാനൊക്കില്ല...
ഓരോ ദിനവും ഓണം പോലായാൽ
ഓർമ്മത്തുമ്പികൾ ഊഞ്ഞാലാടി വരും...
ഓലഞ്ഞാലി കുരുവികൾ പോലെ