ഒരു നാണം വിരിയുമ്പോൾ

ഒരു നാണം വിരിയുമ്പോൾ
മുഖംപൊത്തും പുതുമണവാട്ടി
അണിയിപ്പൂ കൺമണി നിന്റെ
അല്ലിത്താമര കണ്ണുകളെഴുതി
അലങ്കാര മോടികളോടെ
തളിർമെയ്യാകെ അത്തറുപൂശി
ഒരു നാണം വിരിയുമ്പോൾ
മുഖംപൊത്തും പുതുമണവാട്ടി

ഖൽബിലെ പൈങ്കിളി പിടയുന്നത്
കവിളിണ കണ്ടാൽ അറിയാലോ
ബഹറിലെ തിരകൾ ഇളകുന്നത്
മിഴിയിണ കണ്ടാൽ അറിയാലോ
ഇത്തിരിനേരം പോയാലോ
മാരനെ നേരിൽ കാണാലോ
(ഒരു നാണം...)

പനിനീർ മലരുകൾ ചേരുന്നത്
ചൊടിയിണ കണ്ടാൽ അറിയാലോ
കഹനിലെ ഒളികൾ പടരുന്നത്
ചിരിയിതൾ കണ്ടാൽ അറിയാലോ
ഇത്തിരി കൂടെ കഴിഞ്ഞാലോ
ഇഷ്ടങ്ങൾ തമ്മിൽ പകരാലോ
(ഒരു നാണം...)