നീല മാലാഖേ

നീല മാലാഖേ..
നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു 
പെയ്തു തീരാതെ..
കാലമോരോന്നും..
പടി ചാരെ മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും 
കാത്തു നില്കുന്നു..

വിചാരം കെടാതെ 
തീ പകർന്നുയിരിൽ..
ഒരാളിലെന്നെയെന്നും ജീവനാഴ്ന്നലിയെ..  
ഹൃദയതാളം ഉരുകിടുന്നു 
ആരാരും കേൾക്കാതുള്ളിൽ..
വെണ്ണിലാവിൻ നീല മാലാഖേ..
നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു 
പെയ്തു തീരാതെ..   
കാലമോരോന്നും..
പടി ചാരെ മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും 
കാത്തു നില്കുന്നു..

Submitted by Vineeth VL on Sun, 08/25/2019 - 22:29