ചലച്ചിത്രഗാനങ്ങൾ

ജന്മം പുനര്‍ജ്ജന്മം

Title in English
Janmam punar janmam

ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം

ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം
മണ്ണില്‍ ഈവിധം മൂന്നു ജന്മം
കളിയറിയാതെ കളം വരഞ്ഞിട്ട്
കളിയല്ലാക്കളിയാണു വ്യാമോഹം
വ്യാമോഹം
ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം
മണ്ണില്‍ ഈവിധം മൂന്നു ജന്മം

സാഗരമാലകളാടിടും പോല്‍
മാനവമാനസം ചാഞ്ചാടിടും
ആദിയില്ല ഇതിനന്തമില്ല
കാരണമാരെന്നു തേടിയില്ല
ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം
മണ്ണില്‍ ഈവിധം മൂന്നു ജന്മം

കായികദാഹങ്ങള്‍ തീര്‍ന്നിടുമ്പോള്‍
മായികമോഹങ്ങളോടിയെത്തും
ആരറിഞ്ഞു കഥയാരറിഞ്ഞു
ജീവനലീലതന്‍ കാരണങ്ങള്‍

Year
1986

കൊത്തിക്കൊത്തി മുറത്തിക്കൊത്ത്

Title in English
Kothikothi murathikkoth

കൊത്തിക്കൊത്തി മുറത്തിക്കൊത്ത്
കൊല്ലക്കുടിയില്‍ സൂചികൊടുപ്പ്
ആ കൊത്തിക്കൊത്തി മുറത്തിക്കൊത്ത്
കൊല്ലക്കുടിയില്‍ സൂചികൊടുപ്പ്
ഈ നായര് വേറെയാള് മോനേ
കണ്ടോടാ നമ്മുടെ വീറ്
കൊത്തിക്കൊത്തി മുറത്തിക്കൊത്ത്
കൊല്ലക്കുടിയില്‍ സൂചികൊടുപ്പ്

മീന് പെടച്ചാല്‍ കരയോളം - ഒരു
പെണ്ണ് തെറിച്ചാല്‍ പുരയോളം
മീനും പെണ്ണും ഒരുപോലെ - അത്
വലയിട്ടാല്‍ വീണത്‌ തന്നെ
അടിയെടാ താളം...
അ അ അ അ
കൊത്തിക്കൊത്തി മുറത്തിക്കൊത്ത്
കൊല്ലക്കുടിയില്‍ സൂചികൊടുപ്പ്

Year
1981

കന്യകേ എങ്ങും നിന്‍ പുഞ്ചിരി

Title in English
Kanyake engum nin punchiri

ഓ....
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍
ചെടികളില്‍ നിന്‍ മിഴി പൂക്കുന്നു
അലകളില്‍ നിന്‍ മൊഴി കേള്‍ക്കുന്നു
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍

ഉള്ളിലൊരായിരം വര്‍ണ്ണങ്ങള്‍ - എന്‍
ചുണ്ടിലാ മുന്തിരി തേകണങ്ങള്
മണ്ണിലോ വിണ്ണിലോ എന്റെ പാദങ്ങള്‍
സ്വപ്നമോ സത്യമോ എന്റെ തീരങ്ങള്‍
എന്റെ തീരങ്ങള്‍
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍

Year
1981

നെഞ്ചോട് വിനാ

Title in English
Nenjodu Vinaa

നെഞ്ചോട് വിനാ.. 
കണ്ണോട് കനാ... 
വായ്‌പാടും വരുമയും തൊരത്തിത്..
അതെ പത്തി കവലയില്ലേ...
കാക്കാ കുരുവിയും.. 
കൂട്ടാവേ വരും...
വത്താതേ ഒരനെഞ്ചിലിരുക്കത്
ഒലകത്തെ പുടിക്കയിലേ...
ഓട്ടപ്പല്ലും... ഒത്ത സൊല്ലും...
അച്ചുവെല്ലാം പോലാ തിത്തിക്കുമേ...
വെള്ളി സനി.. താണ്ടിപ്പുട്ടാ...
പള്ളിക്കൂടക്കൂട്ടം പത്തിക്കുമേ...
ഇത് മഴ വരുമ്പോത്... 
മനസുക്കൾ വീസും...
സില് സില് സുഖക്കാറ്റ്...
തിനം സിറകുകൾ പൂത്ത്...
തെരുവെങ്ങും പറക്കും... 
സിരുപ്പില്ലെയ് വിളയാട്ട്...

Year
2019
Lyricist

ദേവീ സുകൃദാനന്ദമയീ

Title in English
Devi sukrithanandamayi

ദേവീ സുകൃദാനന്ദമയീ
മാതാ സുകൃദാനന്ദമയീ
ദേവീ സുകൃദാനന്ദമയീ
മാതാ സുകൃദാനന്ദമയീ

അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ
അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ
അഞ്ജനശ്രീധരാ...

കൃഷ്ണ കൃഷ്ണ മുകുന്ദഹരേജയ
കൃഷ്ണ ഗോവിന്ദ നാരായണഹരേ
കൃഷ്ണ കൃഷ്ണ മുകുന്ദഹരേജയ
കൃഷ്ണ ഗോവിന്ദ നാരായണഹരേ

നിലാവിൽ നീലനിലാവിൽ വാനിൽ
മലർപൂത്തു നിന്നു വിളിപ്പൂ
അറിയാതെയറിയാതെ അകതാരിലെങ്ങോ
അറിയാത്ത ഏതോ മോഹം
തീരാത്ത ഏതോ ദാഹം
തീരാത്ത ഏതോ ദാഹം

Year
1986

ആരാരിരാരോ ആരാരിരാരോ

Title in English
Arariraro arariraro

ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരി രാരോ
കണ്ണേ ഉറങ്ങു ആരാരിരാരോ
കണ്മണി കരയല്ലേ ആരാരിരാരോ
അമ്മിഞ്ഞ ഉണ്ടുറങ്ങാരിരാരോ
ആരാരി രാരാരി രാരാരി രാരോ

കാല്‍കള്‍ വളരുവാന്‍ കൈകള്‍ വളരുവാന്‍
അച്ഛനെപ്പോലെ ഒരുത്തമനാകുവാന്‍
അമൃതുണ്ടുറങ്ങി വളരാരിരാരോ
ആരാരിരാരാരി രാരാരിരാരോ
ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരി രാരോ

Year
1986

പാടാം ഞാന്‍ പാടാമൊരു സാന്ത്വനം

Title in English
Paadaam njan paadaam

പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
രാഗമേള സ്വരതാളമമ ഭാവുകം
പാടാം ഞാന്‍ ആടാമൊരു നാടകം
ഭാവമേള രസതാളമമ ദായകം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം

നിശയും നിലാവും ഇണചേര്‍ന്നുറങ്ങി
സാഗരവും ചന്ദ്രികയും മെയ്യ് ചേര്‍ന്നിണങ്ങി
പുതുപൂക്കള്‍ കരിവണ്ടിന്‍ ചൂടേറ്റുറങ്ങി
നീ മാത്രം നീ മാത്രം നീ മാത്രമെന്തേ
ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം

Year
1986

മൂടല്‍മഞ്ഞിന്‍ ആടചുറ്റി

Title in English
Moodalmanjin aada chutti

മൂടല്‍മഞ്ഞിന്‍ ആടചുറ്റി
മുത്തുമാല മാറില്‍ച്ചാര്‍ത്തി
മൂകരജനിയിൽ നീലമിഴിയിലെ
കാവ്യമലരുകള്‍ തൂകി
എന്തോ ഓര്‍ക്കും രൂപവതി
(മൂടല്‍മഞ്ഞിന്‍...)

തെന്നലോ നിന്‍ തേങ്ങലോ ഈ
അല്ലില്‍ത്തങ്ങി നില്പൂ
താരമോ നിന്‍ ബാഷ്പമോ ഈ
രാവില്‍ മങ്ങി നില്പൂ
നാദമാകാന്‍ നിന്റെ ചുണ്ടില്‍
വെമ്പിടുന്ന മൗനം
കാണാതെ നിന്നംഗലാവണ്യം
നിര്‍മ്മാല്യമാക്കി പോയതാരോ
(മൂടല്‍മഞ്ഞിന്‍...)

Year
1986

നിശയെ നിലാവ് പുണർന്നൂ - F

Title in English
Nisaye nilavu punarnnu - F

നിശയെ നിലാവ് പുണർന്നൂ
അഗ്നിശലഭങ്ങൾ പാറിപ്പറന്നു
കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു
കാതരഗീതമുയർന്നൂ
(നിശയെ...)

കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു
പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ
ഒരു മദകരഗന്ധം ഉയർന്നൂ
കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ
കാറ്റും തല ചായ്ചു വീണു
നിശയെ നിലാവ് പുണർന്നൂ

മലർശരൻ പോറ്റും മാകന്ദശാഖിയെ
വനമുല്ല കെട്ടിപ്പുണർന്നു
നൂറു തിരികളിൽ ജ്വാല വിടർന്നു
ആരണ്യദേവിതൻ ജാലകച്ഛായയിൽ
പാടാൻ വിഷുപ്പക്ഷി വന്നു
(നിശയെ...)

Year
1986

ഏതാണ്ടൊരു പെണ്ണു വന്ന് - അളിയൻ പാട്ട്

Title in English
Ethandoru Pennu Vannu - Aliyan Song

ഏതാണ്ടൊരു പെണ്ണ് വന്ന് കണ്ണിറുക്കി കാട്ടിയപ്പോ
കാലിടറി പോയോ അളിയാ... 
നിന്റെ നാവിടറി പോയോ അളിയാ...
ആരുമാരും കാണാത്ത നിൻ മനസ്സിൻ കോണിലിന്ന്
പ്രണയമഴ പെയ്‌തോ അളിയാ...
കുളിർ വന്ന് നിറഞ്ഞോ അളിയാ...
അളിയാ അളിയാ പൊന്നളിയാ പറയളിയാ...
അളിയാ അളിയാ പൊന്നളിയാ പറയളിയാ...

Film/album
Year
2019