പോകുന്നു ഞാനെന്‍ വത്സലരേ
പോകുന്നു ഞാനെന്‍ വത്സലരേ
അന്തിമയാത്ര പറഞ്ഞിടുന്നു
കേഴേണ്ട കണ്ണീര്‍ ചൊരിഞ്ഞിടേണ്ട
സ്വര്‍ഗ്ഗം പൂകുവാന്‍ പോകുന്നു ഞാന്‍
(പോകുന്നു...)
ചെയ്യേണ്ട ജോലികള്‍ ചെയ്തുതീര്‍ത്തു
ഞാനെന്‍ പ്രയാണം പൂര്‍ത്തിയാക്കി
നിങ്ങളെന്‍ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍
സൗഭാഗ്യമെങ്ങും തെളിഞ്ഞുനില്‍ക്കും
(പോകുന്നു...)
കന്യാമറിയത്തിന്‍ നിര്‍മ്മലരാം
മക്കളായ് ഭൂമിയില്‍ ജീവിക്കുവിന്‍
ആപത്തില്‍ വീഴാതെ സര്‍വേശ്വരന്‍
സന്തതം നിങ്ങളെ കാത്തുകൊള്ളും
(പോകുന്നു...)
- Read more about പോകുന്നു ഞാനെന്‍ വത്സലരേ
- Log in or register to post comments
- 9 views