മൂടല്മഞ്ഞിന് ആടചുറ്റി
മുത്തുമാല മാറില്ച്ചാര്ത്തി
മൂകരജനിയിൽ നീലമിഴിയിലെ
കാവ്യമലരുകള്‍ തൂകി
എന്തോ ഓര്‍ക്കും രൂപവതി
(മൂടല്മഞ്ഞിന്...)
തെന്നലോ നിന് തേങ്ങലോ ഈ
അല്ലില്ത്തങ്ങി നില്പൂ
താരമോ നിന് ബാഷ്പമോ ഈ
രാവില്‍ മങ്ങി നില്പൂ
നാദമാകാന്‍ നിന്റെ ചുണ്ടില്‍
വെമ്പിടുന്ന മൗനം
കാണാതെ നിന്നംഗലാവണ്യം
നിര്‍മ്മാല്യമാക്കി പോയതാരോ
(മൂടല്മഞ്ഞിന്...)
ലാലലലാലലലാ.....
പുഷ്പമോ നിന് സ്വപ്നമോ ഈ
കാട്ടുവള്ളി തോറും
ഓളമോ നിന് ഓര്‍മ്മയോ ഈ
തീരഭൂവിലെങ്ങും
ഗാനമാകാന്‍ നിന്റെ നെഞ്ചിന്
കൂട്ടില്‍ മേവും രാഗം
കേള്‍ക്കാതെ ഏലസ്സില്‍ നീലിച്ച
പാടൊന്നു നല്കി പോയതാരോ
(മൂടല്മഞ്ഞിന്...)
Film/album
Year
1986
Singer
Music
Director | Year | |
---|---|---|
ആഗ്രഹം | രാജസേനൻ | 1984 |
പാവം ക്രൂരൻ | രാജസേനൻ | 1984 |
സൗന്ദര്യപ്പിണക്കം | രാജസേനൻ | 1985 |
ശാന്തം ഭീകരം | രാജസേനൻ | 1985 |
ചില നിമിഷങ്ങളിൽ | രാജസേനൻ | 1986 |
ഒന്ന് രണ്ട് മൂന്ന് | രാജസേനൻ | 1986 |
കണി കാണും നേരം | രാജസേനൻ | 1987 |
കടിഞ്ഞൂൽ കല്യാണം | രാജസേനൻ | 1991 |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 |
മേലേപ്പറമ്പിൽ ആൺവീട് | രാജസേനൻ | 1993 |
Pagination
- Page 1
- Next page
രാജസേനൻ
Lyricist