നിശയെ നിലാവ് പുണർന്നൂ - F

നിശയെ നിലാവ് പുണർന്നൂ
അഗ്നിശലഭങ്ങൾ പാറിപ്പറന്നു
കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു
കാതരഗീതമുയർന്നൂ
(നിശയെ...)

കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു
പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ
ഒരു മദകരഗന്ധം ഉയർന്നൂ
കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ
കാറ്റും തല ചായ്ചു വീണു
നിശയെ നിലാവ് പുണർന്നൂ

മലർശരൻ പോറ്റും മാകന്ദശാഖിയെ
വനമുല്ല കെട്ടിപ്പുണർന്നു
നൂറു തിരികളിൽ ജ്വാല വിടർന്നു
ആരണ്യദേവിതൻ ജാലകച്ഛായയിൽ
പാടാൻ വിഷുപ്പക്ഷി വന്നു
(നിശയെ...)