താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
നാണം കൊണ്ടു കൂമ്പും മിഴിയില്‍
നീലാംബുജങ്ങള്‍ നിരന്നോ
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
അമരാവതിയിലെ പ്രിയകാമുകിയുടെ
കുറുനിര മാടിയൊതുക്കി
ഇണയരന്നമിറങ്ങി
തരളിത ഗാനമുയര്‍ന്നു
ഏഴു സര്‍ഗ്ഗങ്ങളില്‍ ഏഴുസ്വര്‍ഗ്ഗങ്ങളില്‍
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
നന്ദനവനിയിലെ ഹിതകാമിനിയുടെ
കുളിരല പാതിയൊതുങ്ങി
വരമഞ്ഞള്‍ക്കുറി മാഞ്ഞു
മധുവിധു രാത്രി മയങ്ങി
തൃഷ്ണയാമങ്ങളില്‍ ത്രാസയാഭങ്ങളിൽ
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
നാണം കൊണ്ടു കൂമ്പും മിഴിയില്‍
നീലാംബുജങ്ങള്‍ നിരന്നോ
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
Film/album
Year
1986
Singer
Music
Lyricist