പകൽപ്പക്ഷി പവനുരുക്കാന്‍ വരും

തനനാന നാന നാനനാ തനനനാനാ  
തനനാന നാന നാനനാ തനനനാനാ 

 

പകൽപ്പക്ഷി പവനുരുക്കാന്‍ വരും 
പുഴയുടെ വേളിക്കാലമായ്  
പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്

മഴമുത്തു ചാര്‍ത്തും മാറിൽ കുളിര്‍ കോരിയാരോ പാടി 
മഴമുത്തു ചാര്‍ത്തും മാറിൽ കുളിര്‍ കോരിയാരോ പാടി 

ചെറുക്കനും കൂട്ടരും വരണുണ്ടല്ലോ 
മണിത്തുമ്പിക്കുറുമ്പിയൊന്നണിഞ്ഞൊരുങ്ങ് 
മെല്ലെ മെല്ലെ കൊഞ്ചിക്കൊഞ്ചി കുണുങ്ങിക്കൊണ്ടോടി വാ 

പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്
 

നിറമുള്ള ചാന്തു തൊട്ടും കസ്തൂരിമഞ്ഞള്‍ തേച്ചും
അഴകോടെ വന്നു നീയെന്‍ വധുവായി മാറുവാന്‍
ഒരു കുഞ്ഞു കമ്മലിട്ടു പൊന്‍വളകള്‍ കയ്യിലിട്ടു- 
മിഴിദീപം ഒന്നെരിഞ്ഞൂ മലര്‍ മിഴിയിലെന്തിനോ
മണിത്തിങ്കൾത്തേരിറങ്ങി പോരൂ
കണിക്കൊന്നപ്പൂ വിരിക്കും പെണ്ണേ
മണിത്തിങ്കൾത്തേരിറങ്ങി പോരൂ
കണിക്കൊന്നപ്പൂ വിരിക്കും പെണ്ണേ
കിന്നാരക്കാറ്റിന്‍റെ പൊന്നൂഞ്ഞാല്‍പ്പടിയിൽ
ചിന്നം പിന്നം ചിരിച്ചും കൊണ്ടാടുവാൻ

പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്
 

വെയില്‍ വന്നു പന്തലിട്ടു വെള്ളോട്ടു തൂണ്‍ മെനഞ്ഞു- 
വെൺപ്രാവു തൂവല്‍ തന്നു മേല്‍ക്കൂര മേയുവാന്‍
കുയിലിന്‍റെ പാട്ടു കേട്ടു കുഞ്ഞാറ്റ താളമിട്ടു- 
പനിനീര്‍ കുടഞ്ഞതാരോ പുലര്‍കാല മഞ്ഞുമഴയോ 
നാഗസ്വരം തകില്‍ മേളം വേണം
നാലുകൂട്ടം നിറസദ്യ വേണം 
നാഗസ്വരം തകില്‍ മേളം വേണം
നാലുകൂട്ടം നിറസദ്യ വേണം 
വായാടിപ്പെണ്ണിന്‍റെ കല്യാണം കഴിഞ്ഞാൽ 
മന്ദം മന്ദം മണിയറ പൂകണം

പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്   
മഴമുത്തു ചാര്‍ത്തും മാറില്‍ 
കുളിര്‍ കോരിയാരോ പാടി 
മഴമുത്തു ചാര്‍ത്തും മാറില്‍ 
കുളിര്‍ കോരിയാരോ പാടി 

ചെറുക്കനും കൂട്ടരും വരണുണ്ടല്ലോ 
മണിത്തുമ്പിക്കുറുമ്പിയൊന്നണിഞ്ഞൊരുങ്ങ്
മെല്ലെ മെല്ലെ കൊഞ്ചിക്കൊഞ്ചി കുണുങ്ങിക്കൊണ്ടോടി വാ
പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്

Submitted by Achinthya on Tue, 09/24/2019 - 10:30