ഏ തനയേ അലയായ്

ഏ തനയേ അലയായ്
നീ തനിയേ പൊരുളായ്        
ഉയിരേ വാഴ്ക ...ഉയരം കാൺ‌ക     
ആരോമൽച്ചിരിയാൽ ബാലേ  

നറുമൊഴി നിറനിറയൂ നീ ... അകമേ ബാലേ 

കണ്ണാൽ ഉഴിയുമീ കരുണയൊടു പെണ്ണാൾ കടലുകൾ  
കാതിൽ കുറുകുമീ അവളെഴുതും ഓമൽ കുരലുകൾ 

നീളേ നിന്നളകങ്ങളിൽ പൂക്കും 
പൊൻ‌പുലർ‌വേളകൾ പൂങ്കൊടീ 
 
അൻപിൽ കളിയാടീ  ഇമ്പം കുഴലൂതീ 
 നിറതിങ്കൾക്കല പൂക്കും പെൺ‌പൈതലിൻ നാവേറുകൾ
അൻപിൽ കളിയാടീ  ഇമ്പം കുഴലൂതീ
നിന്നിൽ ചിറകാർന്നോരുണ്മതൻ വെൺപ്രാവുകൾ  

ചാരേ നിൻ ചുവടോർമ്മകൾ 
ചായം പകരുന്നുവോ മാന്മിഴീ 

 ഉയിരേ വാഴ്ക ഉലകം കാൺക 
ആരോമൽച്ചിരിയാൾ ബാലേ 
നറുമൊഴീ നിറനിറയൂ നീ അകമേ ബാലേ  

ഏ അഴകേ അലയായ് 
ഏ അഭയേ പൊരുളായ്

വീഡിയോ ഇവിടെ കാണാം  : Video

[ 2017 ൽ ഇറങ്ങിയ നൃത്താവിഷ്‌ക്കരമായ ബാലെയിലെ ഗാനം ]

Submitted by Achinthya on Mon, 02/13/2017 - 11:57