സംഗീതം

“കിളി ചിലച്ചു…….” ഉദയഭാനു എന്ന ഇടയ്ക്കുദിച്ച സൂര്യന്റെ പ്രഭാപൂരം

ഉദയഭാനു അധികം സിനിമാഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടില്ല. പാടാൻ ഏൽ‌പ്പിക്കപ്പെട്ട പാട്ടുകൾക്ക് സമർപ്പണഭാവത്തോടേ പൂർണ്ണത വിളക്കിയ അതേ തീക്ഷ്ണതയോടെ കമ്പോസ് ചെയ്ത പാട്ടുകളിൽ  കേൾവിയുടെ നിറവ് പൂരിതമാക്കാൻ ശ്രമിച്ചു ഈ ലളിതമനസ്കൻ. 1976 ഇൽ ഇറങ്ങിയ ‘സമസ്യ’യിൽ അദ്ദേഹം രണ്ടുമൂന്നു പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അതിലൊന്നാണ് യേശുദാസ് പാടിയ “കിളി ചിലച്ചൂ .. കിലുകിലെ കയ് വളചിരിച്ചൂ”എന്ന ഓ എൻ വി ഗാനം. പാട്ടിന്റെ ശിൽ‌പ്പചാരുതയിലും ഓർക്കെഷ്ട്രേഷൻ നിർവ്വഹണത്തിലും പ്രയോഗത്തിലും മെലഡി കൊരുത്തെടുത്ത രീതിയിലും അക്കാലത്ത് നിന്നും വളരെ അകലെ ആധുനികതയിൽ ഇടം നേടുന്ന പാട്ടാണിത്.

Contributors
Article Tags

തിരഞ്ഞെടുത്ത 500 ചലച്ചിത്രഗാനങ്ങൾ

Submitted by Kiranz on Wed, 01/08/2014 - 22:36

ഒരോ വർഷവുമിറങ്ങുന്ന പാട്ടുകൾ കൃത്യമായി ID3 ടാഗിംഗ് ഒക്കെ നടത്തി സൂക്ഷിച്ച് വയ്ക്കുന്ന പല സംഗീതപ്രേമികളുമുണ്ടാവും..വർഷങ്ങളോളം അത്തരമൊരു സംഗതി വളരെ ചിട്ടയോടെ ചെയ്ത് പോന്ന പല ആളുകൾക്കും 2013ലെ പത്ത് പാട്ടുകൾ ഓർമ്മിച്ചെടുക്കാൻ കഴിയാതെ പോവുന്നുമുണ്ട് എന്നുള്ളത് ഐറണിയും..കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇന്റർനെറ്റിലെ പല സംഗീത ഫോറമുകളിൽ നിന്നും പരിചയപ്പെട്ട സമാന മനസ്ക്കരായ പതിനഞ്ചോളം പാട്ട് ഭ്രാന്തർ തിരഞ്ഞെടുത്തയച്ച ഏകദേശം 500 മലയാള സിനിമാ ഗാനങ്ങളാണ് താഴെ ചേർത്തിരിക്കുന്നത്.

Article Tags

“ഉണരുണരൂ ….“ കെ രാഘവൻ എസ് ജാനകിയെക്കൊണ്ട് വിരിയിച്ചെടുത്ത ഉണ്ണിപ്പൂവ്

നീലക്കുയിലിലെ ജനപ്രിയപാട്ടുകൾക്കു ശേഷം സിനിമാഗാനപൂമുറ്റത്തു മുല്ല വിരിയിച്ച രാഘവൻ  1960 കളുടെ ആദ്യപാതിയിലാണ് മറ്റൊരു വൻഹിറ്റുമായി വന്നത്.  ഉണ്ണിയാർച്ചയിലെയും കൃഷ്ണകുചേലയിലേയും  അദ്ദേഹത്തിന്റെ ചില പാട്ടുകൾ ഹൃദ്യമാർന്നവയായിരുന്നെങ്കിൽത്തന്നെ ഇന്നും ഓർമ്മിക്കപ്പെടുന്നതും വേദികളിൽ  ശ്യാമസുന്ദരപുഷ്പസുഗന്ധം പടർത്തുന്നതും അമ്മയെ കാണാനിലെ  “ഉണരുണരൂ ഉണ്ണിപ്പൂവേ“ തന്നെയാണ്. എസ്. ജാനകി  ഈ പൂവ് വിടർത്തുക മാത്രമല്ല  സംഗീതവിഹായസ്സിന്റെ മുറ്റത്തുള്ള മരത്തിന്മേൽ പടർന്ന മഴവില്ല് നനയ്ക്കുകയും പടർത്തുകയും ചെയ്തു. ഇന്നും അവരുടെ ആലാപനവശ്യതയുടെ തിളക്കം മിന്നുന്ന പാട്ടുകളിൽ ഒന്നായി “ഉണരുണരൂ” നിലകൊള്ളുന്നു.

Contributors

വിജനപഥങ്ങളിൽ (ആഡിയോ)

Submitted by Nisi on Mon, 03/18/2013 - 20:30
Audio

'വിജനപഥങ്ങളിൽ എങ്ങോ ഒരു വിധിയുടെ കാൽപ്പെരുമാറ്റം...'  ജി. നിശീകാന്ത് രചനയും സംഗീതവും നിർവ്വഹിച്ച് വിഷ്ണു നമ്പൂതിരി ആലപിച്ച ഏറ്റവും പുതിയ ഗാനം 'നാദ'ത്തിൽ...  

മുഴുവൻ ഗാനവും കേൾക്കാൻ സന്ദർശിക്കുക

http://www.m3db.com/node/31343

 

Contributors
Article Tags

2012ലെ ജനപ്രിയ മലയാളസിനിമാ ഗാനങ്ങൾ-ഫലം

Submitted by Nisi on Wed, 01/23/2013 - 22:07

എംത്രീഡിബി നടത്തിയ 2012 ലെ ഏറ്റവും ജനപ്രിയങ്ങളായ ഗാനങ്ങൾ തിരഞ്ഞെടുക്കാനുള്ള മൽസരത്തിൽ ഏറ്റവുമധികം പോയിന്റുകൾ കരസ്ഥമാക്കി ആദ്യ പത്തു സ്ഥാനങ്ങളിൽ വന്ന ഗാനങ്ങൾ ചുവടേ കൊടുക്കുന്നു.

 

 

Contributors

സമ്മിലൂനീ....സമ്മിലൂനീ....(അന്നയും റസൂലും - ഗാനാസ്വാദനം)

[അന്നയും റസൂലും എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു]


Contributors
Article Tags

മലയാളം സിനിമാഗാനങ്ങളിലെ കിളി പോയ വഴികൾ (ഭാഗം. 2)

Submitted by Nisi on Tue, 01/22/2013 - 17:27

കിളിപുരാണം നിലയ്ക്കുന്നില്ല. അത് കുരുവിപുരാണമായി നീളുന്നു. പറക്കുന്ന എന്തിനേയും ഭാവനയുടെ ചിറകിൽക്കെട്ടി വൈവിദ്ധ്യമാർന്ന കൽപ്പനകൾ ചിറകുവിടർത്തുകായാണ്. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു, താവക വീഥിയിൽ എൻ മിഴിപ്പക്ഷികൾ തൂവൽ വിരിച്ചു നിന്നൂ എന്ന് കേൾക്കുമ്പോൾ ആ ഭാവനാസൗകുമാര്യത്തിൽ നാം അലിഞ്ഞു ചേരുകയാണ് ചെയ്യുന്നത്. ഇത്തരം അതിമനോഹരമായ അനേകം ശകലങ്ങൾ ഗാനങ്ങളിൽ നിന്നും അടർത്തിയെടുക്കാൻ കഴിയും.

പാട്ടുകളിലെ പൈങ്കിളികളേയും കുരുവികളേയും കുറിച്ച് ചില നിരീക്ഷണങ്ങൾ.

Contributors

വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി….

Submitted by Nisi on Sat, 12/29/2012 - 13:53

"വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി."

ജി. നിശീകാന്ത് രചനയും സംഗീതവും നിർവ്വഹിച്ച് സൂര്യനാരായണൻ ആലപിച്ച ‘നാദ’ത്തിലെ ഏറ്റവും പുതിയ ഗാനം കേൾക്കാൻ ഇവിടെ സന്ദർശിക്കുക

http://www.m3db.com/node/30537

Contributors
Article Tags

2010 ലെ ടോപ്പ് ടെൻ സിനിമാഗാനങ്ങൾ

Submitted by Sandhya on Tue, 07/10/2012 - 22:00

എം3ഡിബിയുടെ സംഗീത ചർച്ചാ വിഭാഗമായ പാട്ടുപുസ്തകത്തിലെ അംഗങ്ങൾക്കിടയിൽ നടത്തിയ ടോപ് 10 – 2010 സിനിമാ ഗാനങ്ങളുടെ മത്സര ഫലം ഇവിടെ അറിയിക്കുകയാണ്. 20 പേരാണ് ഇതിൽ പങ്കെടുത്തത്. പാട്ടുപുസ്തകത്തിലെ അംഗസംഖ്യ വച്ചുനോക്കുമ്പോൾ ഇത് അൽ‌പ്പം കുറവാണെങ്കിലും പങ്കെടുത്ത 20 പേരും സംഗീതത്തേയും മലയാളഗാനങ്ങളേയും നിരീക്ഷിക്കുകയും അവയെ നിരൂപണം ചെയ്യുകയും ചെയ്യുന്ന ആളുകളായതിനാൽ ഈ തിരഞ്ഞെടുപ്പ് അത്യന്തം പ്രാധാന്യമർഹിക്കുന്നു.

Contributors
Article Tags