കിനാവിലെ ജനാലകള്‍ തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയില്‍ വിരല്‍ തൊട്ടതാരാണോ
നിലാത്തൂവാലാലെന്‍ മുടി മെല്ലെ മെല്ലെ
തലോടിമയക്കുന്ന കാറ്റിന്റെ കൈകളോ (കിനാവിലെ)
ചുമരുകളില്‍ നനവെഴുതിയ ചിത്രം പോലെ
പുലരികള്‍ വരവായ് കതിരൊളിയായ്
മഴമുകിലിണകള്‍ തന്‍ കൊമ്പില്‍ ഇടറിയീ
തൊടുകുറി ചാര്‍ത്തി പുതുപുടവകളണിയുകയായ്
നീലക്കണ്ണിന്റെ കണ്ണാടിയില്‍ നോക്കി
മതിവരുവോളം പൊന്‍പീലിപ്പൂ ചൂടും ഞാന്‍
രാവിലെന്‍ നിലാവിലീ ഇന്നെണ്ണച്ചായം മുക്കി
വര്‍ണ്ണങ്ങള്‍ ചേര്‍ക്കുമോ (കിനാവിലെ)
കവിളിണയില്‍ കനവുകളുടെ വെട്ടം കണ്ട്
സുരഭികള്‍ വിരിയും പുഴയരികില്‍
ചെറുകുളിരലകള്‍ തന്‍ പായല്‍ പനിമതി
മുഖപടം നീക്കി കരിമിഴിയിതളെഴുതുകയായ്
ഈറത്തണ്ടിന്റെ ചെല്ലക്കുഴലൂതി
ഇതുവഴിപോകും പൊന്നാവണിപ്പൂങ്കാറ്റേ
നാളെയെൻ പൂവാടിയിൽ
പൊന്നൂഞ്ഞാലിലാടാനും പാടാനും പോരുമോ ? ( കിനാവിലെ... )
Film/album
Singer
Music
Lyricist