കാരിരുമ്പാണി പഴുതുള്ള

കാരിരുമ്പാണി പഴുതുള്ള കൈകളേ
നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു
അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങടെ
ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു
(കാരിരുമ്പാണി..)

പാപം നിഴല്‍ പോലെ കൂടെ വരുന്നു
പാപികളാല്‍ ഭൂമി നിറയുന്നു
അറിഞ്ഞു കൊണ്ടാണേലും
അറിയാതെയാണേലും
അപരാധങ്ങള്‍ പൊറുക്കണമേ -അവിടുന്ന
പരാധങ്ങള്‍ പൊറുക്കണമേ
കാരിരുമ്പാണി പഴുതുള്ള കൈകളേ
നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു

ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ
നിത്യവും മനുഷ്യരെ കാക്കുന്നു
അന്ധകാരത്തിന്നുള്ളില്‍
വഴിതെറ്റി പിരിയുമ്പോള്‍
അവരെ നയിക്കേണമേ - നന്മയില്‍
അവിടുന്നവരെ നയിക്കണമേ
(കാരിരുമ്പാണി..)