മെലഡി

മദ്യമോ മായയോ

Title in English
Madyamo maayayo

മദ്യമോ മായയോ സത്യമോ മിഥ്യയോ 
സ്വർഗ്ഗമോ സ്വപ്നമോ ദാഹമോ രാഗമോ (മദ്യമോ..) 
മദ്യമോ മായയോ സത്യമോ മിഥ്യയോ 

സ്വർണ്ണ നാഗംപോലെ ഞാൻ നിന്റെ മുന്നിൽ നൃത്തമാടും 
മന്ദമായ് നീ ചിന്തമാറി വാടി മലരുപോലെ വീഴും (സ്വർണ്ണ...) 
സമയായ് സകലവും സജ്ജമായ് വരിക നീ  (2) 
മദ്യമോ മായയോ സത്യമോ മിഥ്യയോ 
സ്വർഗ്ഗമോ സ്വപ്നമോ ദാഹമോ രാഗമോ

നീയും ഞാനും ആടും നേരം മായാ മന്ദാരപൂവിടരും 
ആ നേരം പാരിജാതം വനവേടന്റെ കയ്യിലാകും (നീയും..) 
ഇവിടെ നീ ഇരുളിലായ് അവിടെയോ പുലരിയായ്  (2)

Year
1979
Lyrics Genre

കണ്ണില്‍ നീലപുഷ്പം

Title in English
Kannil neela pushpam

കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം
സ്വര്‍ഗ്ഗം ചിത്രവാതില്‍ തുറന്നു
സ്വപ്നം ഹൃദയവാനില്‍ വിടര്‍ന്നൂ
കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം

കണ്ണന്‍ മുരളിയൂതി രാഗവൃന്ദാവനത്തില്‍
അരികില്‍ രാധയാടി ഹര്‍ഷപുളകോത്സവത്തില്‍ (2)
പ്രണയം വീണ മീട്ടി എന്റെ ഹൃദയം പൂവു നീ്ട്ടീ
(കണ്ണില്‍ നീലപുഷ്പം.....)

കാലം കവിതയെഴുതി പുഷ്പജാലങ്ങളാലേ
മോഹം പൂത്തുലഞ്ഞു ഹൃദയരാഗങ്ങളാലേ (2)
കിരണം മാല ചൂടി എന്റെ വദനം കാന്തി തേടി

Year
1979
Lyrics Genre

മേളം ഉന്മാദതാളം

Title in English
melam unmaadathaalam

ആ....ആ....ആ...
മേളം ഉന്മാദതാളം ശൃംഗാര ഗാനോത്സവം 
രാഗസമ്മേളനം രാസകേളീലയം (മേളം...) 

ആ...ആ...ആ.....
മോഹവും ദാഹവും മന്ത്രമോതുന്ന പൂജാഗൃഹം 
മോഹവും ദാഹവും മന്ത്രമോതുന്ന പൂജാഗൃഹം 
മഞ്ചങ്ങൾ ഊഞ്ഞലാടും മൗനങ്ങൾ താനം പാടും 
മന്മദൻ തീ൪ത്ത പൂങ്കാവനം 
ഈ നിമിഷം കാമുകരിൽ കഞ്ജബാണന്റെ പഞ്ചാമൃതം 
മനസ്സു മനസ്സിൻ മടിയിൽ മയങ്ങും 
മധുരമലിയും സിരകൾ വലിയും 
മാരോൽസവം (മേളം...) 

Year
1979
Lyrics Genre

കമലദളങ്ങൾ വിടർത്തി

Title in English
kamala dalangal

കമലദളങ്ങൾ വിടർത്തി വിടർത്തിയാടി 
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി (2)
ഉണ്ണായിവാര്യരുടെ ദമയന്തീ നീയെന്റെ 
ഉത്സവ കഥകളിയരങ്ങിൽ വരൂ നിന്റെ 
ഉജ്ജ്വല നൃത്തകലാവിരുന്നൊരുക്കൂ 
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി 
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി 

സാമ്യമാകുന്നോരുദ്യാനവും അഭിരാമ്യവും 
കാമ്യവുമാം യൗവ്വനവും 
വിദർഭനന്ദിനി സുന്ദരി സന്തത 
രതിപ്രഭാവ വിലാസിനി (2)
അടുത്തുകണ്ടാലതിലും ഭേയം 
ആരാണിവൾ തന്നധരം മേയം 
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി 
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി 

Year
1979
Lyrics Genre

ഇരുളല ചുരുളുനിവർത്തും

Title in English
irulala churulu nivarthum

ഇരുളല ചുരുളുനിവർത്തും ഈ ലോകവേദിയിൽ 
എന്നോടൊപ്പം നൃത്തം ചെയ്യും ഈ ലോകമേത്‌ 
ഇഹലോകമോ പരലോകമോ
ഇഹലോകമോ.. പരലോകമോ...

മാറിൽ മിന്നും മാല്യം കനലോ..കനകമോ..
ചുണ്ടിൽ കത്തും ഭാവം ചിരിയോ.. കപടമോ..
മുന്നിൽ തെളിയും ചിത്രം നിഴലോ രൂപമോ
ഞാൻ കാണും ഈ ലോകം സത്യമോ വെറും മിഥ്യയോ
വെറും മിഥ്യയോ..

സിരകളിൽ ഒഴുകും രുധിരം മധുവോ.. ലഹരിയോ..
മിഴികളിൽ ഇഴയും മയക്കം സ്വപ്നമോ.. നിദ്രയോ..
നാവിതു വരളും ദാഹം ഭയമോ ദുഃഖമോ
ഞാൻ കാണും ഈ ലോകം സത്യമോ വെറും മിഥ്യയോ
വെറും മിഥ്യയോ..

Year
1979
Lyrics Genre

ആദിപാപം പാരിലിന്നും

Title in English
aadhipaapam

ആദിപാപം പാരിലിന്നും തേന്‍ കൂടുമായ് ആഗമിച്ചു
ശാപമേകിയതോ ഒരു പ്രസാദ കലിക നുള്ളി
ഇരുളിലാഴ്ത്തിയതോ (ആദിപാപം..)
പാപം... പാപം..

തേടി നീയും തേരിറങ്ങി
കണ്ടതീത്തീരമോ
ഭീതിപാകും മൂകതയില്‍
കരളിലേതോ ചിതയില്‍ വീണു
എരിയുമീ മോഹമോ (ആദിപാപം...)
പാപം.. പാപം...

നേരില്‍ നീയും നേടിവന്ന
മോചനം ഭാരമോ
നേരമായോ നിന്‍സിരയില്‍ ഒഴുകും
ജീവനിണവുമേകി
മരണമായ് മാറുമോ

Year
1979
Lyrics Genre

സോമരസശാലകള്‍

Title in English
somarasashalakal

സോമരസ ശാലകള്‍
കാമരതി റാണികള്‍
സോമരസ ശാലകള്‍ ഹഹ..ഐസീ....
കാമരതി റാണികള്‍...അച്ഛാ...
എങ്ങുമാനന്ദ ഗാനാമൃതം
പൊങ്ങുമുന്മാദ രാഗോത്സവം
സോമരസ ശാലകള്‍
കാമരതി റാണികള്‍...അരേ വാഹ്...
എങ്ങുമാനന്ദ ഗാനാമൃതം
പൊങ്ങുമുന്മാദ രാഗോത്സവം
ആ.. സോമരസ ശാലകള്‍
കാമരതി റാണികള്‍

മന്മഥന്റെ പൂമഞ്ചം
പൂവിരിച്ച മഞ്ചം...ആഹ്....
ചഞ്ചലാക്ഷീ നിൻ നെഞ്ചില്‍
നീ വിരിച്ച മഞ്ചം (സോമരസ..)

ഈ വിരിഞ്ഞ മാറില്‍ ഞാന്‍
രോമഹര്‍ഷമാകും
ഈ നിറഞ്ഞ മെയ്യില്‍
വീണിന്ദ്രജാലമാടും (സോമരസ..)

Year
1978
Lyrics Genre

പൂവാടികളില്‍ അലയും (F)

Title in English
poovadikalil alayum

പൂവാടികളില്‍ അലയും തേനിളം കാറ്റേ
കണ്ണീര്‍മഴയില്‍ കരള്‍ വാടി നില്‍പ്പു ഞാന്‍
പൂവാടികളില്‍ അലയും തേനിളം കാറ്റേ

ഞാനറിയാതെന്‍ കനവുകളില്‍ നീ കടന്നുവന്നിരുന്നു
ഞാനറിയാതെന്‍ ആത്മാവിന്‍ രാഗം നീ കവര്‍ന്നൂ
പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ

കളിയോടം നീലനിലാവില്‍ കരയണഞ്ഞില്ലാ
കരളിലെ മോഹങ്ങള്‍ കതിരണിഞ്ഞില്ലാ
ഒരുഗാനം പാടാനായ് ഞാനൊരുങ്ങും നേരം 
വീണ പോലും നീ കവര്‍ന്നൂ

പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ
കണ്ണീര്‍ മാത്രം തന്നൂ പിരിഞ്ഞു നീ
പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ

Year
1978
Lyrics Genre

പാതിരാക്കുളിരില്‍ ഒരുങ്ങിനിന്നു

Title in English
pathira kuliril

ആ....ആ..ആ....

പാതിരാക്കുളിരില്‍ ഒരുങ്ങിനിന്നു
രാഗിണി ഞാന്‍ സോമദേവന്റെ കനകോദയത്തില്‍
നെയ്യാമ്പലായ് ഞാന്‍ തപസ്സിരുന്നു
(പാതിരാക്കുളിരില്‍...)

കതിരിട്ടു നില്‍ക്കുമെന്‍ മധുരക്കിനാവില്‍
പ്രണയാങ്കുരങ്ങള്‍ വിരിയുന്നു (കതിരിട്ടു..)
ഒരുഗാനധാരയായ് ഒരുലോലരാഗമായ് (2)
അരികില്‍ വരു അഴകേ വരു
(പാതിരാക്കുളിരില്‍...)

സ്വര്‍ഗ്ഗാനുഭൂതിതന്‍ പൂഞ്ചിറകില്‍
സ്വര്‍ണ്ണപതംഗമായ് ഞാനുയരുന്നു (സ്വര്‍ഗ്ഗാനു..)
അനുരാഗസങ്കല്പ മധുമാസവനികയില്‍ (2)
പറന്നുയരും ഞാന്‍ പറന്നുയരും

 

Film/album
Year
1977
Lyrics Genre

ഉത്തമമഹിളാമാണിക്യം നീ

Title in English
uthama mahila manikyam nee

ഉത്തമമഹിളാമാണിക്യം നീ .. ജനനീ
നിസ്തുലാദര്‍ശത്തിന്‍ നിറകുടം നീ
പരമസ്നേഹത്തിന്‍ പാരാവാരം നീ
വാത്സല്യനവരത്നദീപം നീ
വാത്സല്യനവരത്നദീപം നീ

ആയിരം ജന്മങ്ങള്‍ വീണ്ടും ലഭിച്ചാലും
ആശയും മോഹവും സ്വപ്നവുമൊന്നല്ലോ (ആയിരം..)
ജനനിയിവള്‍ നമ്മള്‍ക്കിനിയും ജന്മം നല്‍കേണം (2)
രമണിയിവള്‍ നമ്മള്‍ക്കിന്നും മാതാവാകേണം

അമ്മയുടെ ജന്മദിനം നന്മയുടെ ജന്മദിനം
വിണ്ണില്‍ നിന്നും പറന്നു വന്നൊരു വിമോചനസുദിനം (2)
നിന്‍ മകനായ് പിറന്നുവെന്നതു മനസ്സിനഭിമാനം (2) 
(ആയിരം...)

Year
1976
Lyrics Genre