melody

ആതിരാ പാൽനിലാവ്

Title in English
aathira palnilav

ആതിരാ പാൽനിലാവ് പാടമേഞ്ഞ പൂപ്പന്തൽ 
ആയിരം പൈങ്കിളികൾ പൊന്നുരുക്കും മന്ത്രം  
നന്മകൾ നേരുവാൻ ശാന്തിദീപം ഏറ്റുവാൻ  
കാത്തു നിൽപ്പു യാമസന്ധ്യകൾ ധന്യം നിമിഷം 
ആതിര പാൽനിലാവ് പാടമേഞ്ഞ പൂപ്പന്തൽ ...(2) 

പൊന്നുംകതിർ മണ്ഡപമോ നാദസ്വരത്തിന്റെ മേളങ്ങളോ  (2) 
ആളിമാരോ തോഴിമാരോ ആശംസ നേരുന്ന കൂട്ടുകാരോ 
ജീവിതം നിറഞ്ഞു പെയ്ത സംഗീതങ്ങളിൽ 
സ്വര സഞ്ചാരങ്ങളിൽ 
ഈണം തേങ്ങുന്ന താളം വിതുമ്പുന്ന മൗനം കൺമണി 
നിറ മൗനം കണ്മണി 
ആതിര പാൽ നിലാവ് പാടമേഞ്ഞ പൂപ്പന്തൽ...

Year
1994
Lyrics Genre

ജന്മനാൾ ഭാവുകങ്ങൾ നേരുന്നു

Title in English
janmanal bhavukangal nerunnu

ജന്മനാൾ ഭാവുകങ്ങൾ നേരുന്നു 2 
കണ്മണീ നിൻ കാമ്യമാകും 
ജീവിതം ധന്യ പുണ്യ സമ്പന്നം
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു 

ആയിരം കാതം ദൂരെ ആഴിമാഞ്ഞൂഴിയായി 2 
ചേരമാന്റെ മണ്ണിൽ പെരുമാ ക്കൾ വാണ വേണാട്ടിൽ 
കാത്തു നിൽക്കും കാതരേ നീ 
കത്തിനിക്കും ലഹരികളുടെ മധുനുകരല്ലേ 
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു.....

കോടികൾ കൊയ്തു കൂട്ടും എണ്ണ പൊൻപാടം  തോറും 2 
രാപകലി ൻ ചോട്ടിൽ ഇളവേറ്റ നൂറു മോഹങ്ങൾ 
കോർത്തു ഞാനീ പ്രേമാഹാരം നൽകീടുന്നു 
ശുഭദിനമിതി ഇതൊരുപഹാരം 
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു.....

Year
1994
Lyrics Genre

സ്വയം വരമായ്

Title in English
swayam varamay

സ്വയം വരമായ് 
മനോഹാരിയായ് 
ദേവരാജനി വിടരുകയായ് 
ശകുന്തളയും പ്രിയംവദയും 
മധുചന്ദ്രികയായ് ........കുളിരേകി ....

സ്വയം വരമായ് 
മനോഹരിയായ് 
ദേവരജനി വിടരുകയായ് (2) 
ശകുന്തളയും പ്രിയംവദയും (2) 
ശുഭോദയ ചന്ദ്രികയായ് കുളിരേകി 

കാവ്യദീപ ചാരുതയിൽ 
രൂപമാർന്നു മാളവിക 
മേഘവീണ തന്ത്രികളിൽ  ഓ ഓ  
ഹംസനാദം പൊഴിയുകയായ് ഓ ഓ 
മാലിനി  മന്ദകാമിനി 
പ്രിയതമനെങ്ങുപോയ് പ്രിയതമനെങ്ങുപോയ്  
ഓ ഓ  ചാരുലതേ  പറയുക നീ 
സ്വയം വരമായ് മനോഹാരിയായ് ....

Film/album
Year
1993
Lyrics Genre

പൊൻവസന്ത കാലമായിതാ

Title in English
ponvasantha kalamayitha

പൊൻവസന്ത കാലമായിതാ 
നന്മയാർന്ന ഗ്രാമവീഥിയിൽ 
സ്നേഹസൂര്യനിങ്ങു വന്നിതാ 
തങ്കദീപനാളമെന്ന പോൽ 
പേരാറ്റിൻ കരയിലുള്ള ചെമ്പകങ്ങളെ 
പൂമ്പാറ്റ പെണ്ണ് മെല്ലെ തൊട്ടുരിഞ്ഞു വാ 
വെൺമേഘ കൂടാര കൂട്ടിനുള്ളിലെ 
കുഞ്ഞാറ്റക്കുരുവി നല്ല പാട്ടു മൂളി വാ 
ആനന്ദ പൂക്കാലം ചിറകണിഞ്ഞു വാ
പൊൻവസന്ത കാലമായിതാ.....

Year
2007
Lyrics Genre

മണിവീണ മീട്ടിനേരിൻ

Title in English
maniveena meetinerin

മണിവീണ മീട്ടിനേരിൻ 
മാറിമായ താളിലായ് 
കളിവീടു തീർത്തതാകെ 
അപരാധമായി 
നിഴലായ് രാജയോഗം 
അണയാതെ കാക്കുമോ (2)

ചൂടാത്ത പൂവിൽ നീയെൻ 
കനവാകെ മൂടിയോ 
പാടാത്ത പാട്ടിൽ നീയെൻ 
സ്വരമേകിയോ 
ഓ പാലാഴിയിൽ ജാതകം വീണു പോയി
മണിവീണ മീട്ടി ......

മൂകാനുരാഗതീർത്ഥം 
കുളിരായി പെയ്യുവാൻ 
നോവിന്റെ നാവിലീണം 
ഇഴ ചേർത്തുവോ 
ഓ ...വേഴാമ്പലേ മോക്ഷമായ് താളമേന്തം 
മണിവീണ മീട്ടി .....

ല ല ലാലാ ....

Year
1996
Lyrics Genre

നിറതിങ്കളോ മണിദീപമോ

Title in English
nirathinkalo manideepamo

നിറതിങ്കളോ മണിദീപമോ 
മുഖമോ നിലാപൂവോ 
കുളിരൂറൂമീ രാവിൻ 
അരികിൽ സ്വയം അണയുന്നുവോ 
മധുമാസമായ് നിന്നോർമകൾ 
ആറാടുമാതിരയിൽ 
വെൺനിറതിങ്കളോ മണിദീപമോ ....(2)

മന്ത്രവീണകൾ പാടുമോ 
മൺചെരാതുകൾ പൂക്കുമോ 
മാനുറങ്ങും മിഴികളിൽ 
മൗനരാഗം നീന്തുമോ( 2 )
ഇനിയുമീ സ്വരവനികയിൽ 
തളിരെഴുതുമോ മുഖപൗർണമി

പനി സരിസനീ സസ്സാ സനിധപ 
മധ  നിരിനിധ  മമ്മ  മഗരിസ 
സാസ  രീരി  ഗാഗ    മധനിരിസ 
നിറതിങ്കളോ മണിദീപമോ....

Year
1996
Lyrics Genre

നിറതിങ്കളോ മണിദീപമോ

Title in English
nirathingalo manideepamo

നിറതിങ്കളോ മണിദീപമോ 
മുഖമോ നിലാപൂവോ 
കുളിരൂറൂമീ രാവിൻ 
അരികിൽ സ്വയം അണയുന്നുവോ 
മധുമാസമായ് നിന്നോർമകൾ 
ആറാടുമാതിരയിൽ 
വെൺനിറതിങ്കളോ മണിദീപമോ ....(2)

മന്ത്രവീണകൾ പാടുമോ 
മൺചെരാതുകൾ പൂക്കുമോ 
മാനുറങ്ങും മിഴികളിൽ 
മൗനരാഗം നീന്തുമോ( 2 )
ഇനിയുമീ സ്വരവനികയിൽ 
തളിരെഴുതുമോ മുഖപൗർണമി

പനി സരിസനീ സസ്സാ സനിധപ 
മധ  നിരിനിധ  മമ്മ  മഗരിസ 
സാസ  രീരി  ഗാഗ    മധനിരിസ 
നിറതിങ്കളോ മണിദീപമോ....

Year
1996
Lyrics Genre

വെള്ളികിണ്ണം തുള്ളുമ്പോൾ

Title in English
vellikinnam thullumbol

വെള്ളികിണ്ണം തുള്ളുമ്പോൾ ചൊല്ല് കിളിമകളെ 
ഇല്ലത്തമ്മകാറാടൻ നേരമായില്ലേ 
പുടവ കാസവൊഴുകി പുതുമഴ  
പുളകം ഞൊറിയുകയായ്‌ 
കുളിരും സന്ധ്യകളിൽ പുതിയൊരു 
നാണം തെളിയുകയായ് 
വസന്തമറിഞ്ഞ വിടർന്ന സുഗന്ധമേ 
ഗരി സ  ഗരിസ  ഗരിസനിധ 
സനി ധ  സനിധ സനിധപമ  പ 
വെള്ളി കിണ്ണം.......

കാണുമ്പോൾ ഓടിപോം സ്നേഹപരിഭവമേ 
നാണത്താൽ വാടല്ലെ  നീ  (2)
തഴുകിയ കുളിർകാറ്റേ 
സഖിയുടെ തളിർമയ്‌ തളരുകയൊ 
ഇരുചെവിയറിയാതെ താനേ 
തരിവളയുടയുകയോ 
ഗരി സ  ഗരിസ  ഗരിസനിധ 
സനി ധ  സനിധ സനിധപമ  പ 
വെള്ളി കിണ്ണം.......

Year
1996
Lyrics Genre

സുര്യനെ കാണാതെങ്ങനെ

Title in English
sooryane kaanathengane

സുര്യനെ കാണാതെങ്ങനെ വിടർന്നു...
സൂര്യകാന്തികൾ നിൻകവിളിൽ...........
ഈ സൂര്യകാന്തികൾ നിൻ കവിളിൽ....
എന്നുമെൻ ഹൃദയാകാശത്തിൽ നിന്നെ-
രിയുകയാണൊരു സൂര്യൻ...............
എൻ ഹൃദയേശ്വരനാം സൂര്യൻ..........(2)

നിദ്രയിൽ നിശയുടെ തീരത്തെങ്ങോ....
നിൻ പ്രിയ സൂര്യൻ മറയുമ്പോൾ.........(2)
ഒരു കിനാവിൽ നിറനിലാവായി..........
വരുമവനെന്നെ പിരിയാതെ.............(2)
പിരിയാനാരുതാതെ...........(സുര്യനെ കാണാതെ)

Lyrics Genre

ഇന്നെന്റെ പൂവിന്റെ

Title in English
ennente poovinte

ഇന്നെന്റെ പൂവിന്റെ മൊട്ടെടുത്തോളെ.....
പ്രണയമേഘത്തിന്റെ താളെടുത്തോളെ.......
സൂര്യന്റെ മാറിന്റെ ചൂടെടുത്തോളെ..............
നിലാവിന്റെ ലാവണ്യം കവർന്നെടുത്തോളെ...(2)
മഴയില്ലേ......പുഴയില്ലേ......വയലില്ലേ....കതിരില്ലേ..(2)
ചെറുകിളി പാടുന്ന മധുരസംഗീതത്തിൻ.............
ഇണകളായി തീരുവാൻ നീ വരില്ലേ.................(2)
  
മിഴികളിൽ സ്വപ്‌നങ്ങൾ നെയ്‌തെടുത്തോളെ............
മൊഴികളിൽ മധുരത്തിൻ തേൻ പകർന്നോളെ...........
ഹൃദയത്തിൽ പ്രേമത്തിൻ വിത്തെറിഞ്ഞോളെ...........
അധരത്തിൽ ആശതൻ മുത്തെറിഞ്ഞോളെ..............(2)

Lyrics Genre