വെള്ളികിണ്ണം തുള്ളുമ്പോൾ

വെള്ളികിണ്ണം തുള്ളുമ്പോൾ ചൊല്ല് കിളിമകളെ 
ഇല്ലത്തമ്മകാറാടൻ നേരമായില്ലേ 
പുടവ കാസവൊഴുകി പുതുമഴ  
പുളകം ഞൊറിയുകയായ്‌ 
കുളിരും സന്ധ്യകളിൽ പുതിയൊരു 
നാണം തെളിയുകയായ് 
വസന്തമറിഞ്ഞ വിടർന്ന സുഗന്ധമേ 
ഗരി സ  ഗരിസ  ഗരിസനിധ 
സനി ധ  സനിധ സനിധപമ  പ 
വെള്ളി കിണ്ണം.......

കാണുമ്പോൾ ഓടിപോം സ്നേഹപരിഭവമേ 
നാണത്താൽ വാടല്ലെ  നീ  (2)
തഴുകിയ കുളിർകാറ്റേ 
സഖിയുടെ തളിർമയ്‌ തളരുകയൊ 
ഇരുചെവിയറിയാതെ താനേ 
തരിവളയുടയുകയോ 
ഗരി സ  ഗരിസ  ഗരിസനിധ 
സനി ധ  സനിധ സനിധപമ  പ 
വെള്ളി കിണ്ണം.......

കൈതൊട്ടാൽ ചാഞ്ചാടും പ്രേമനിറകുടമേ 
കണ്ണീരാൽ മൂടല്ലേ നീ  (2)
ചഞ്ചലപദലയമായ് കൊഞ്ചും 
പഞ്ചമസുഖമണിയു  ഏയ് 
അഞ്ചനാ മിഴിമുനയായ നീയെൻ 
നെഞ്ചിൽ കളമെഴുതു 
ഗരി സ  ഗരിസ  ഗരിസനിധ 
സനി ധ  സനിധ സനിധപമ  പ 
വെള്ളി കിണ്ണം.......