സുശീല

കഥാസന്ദർഭം

ജോലി നഷ്ടപ്പെട്ട രവിയ്ക്ക് (സത്യൻ) അയൽക്കാരനായ ഉണ്ണിത്താന്റെ (മാധവൻ) സഹായത്തോടെ സിംഗപ്പൂരിൽ ജോലി കിട്ടി. സഹോദരി സുശീല (മിസ് കുമാരി) ജന്മനാ  അന്ധയാണ്. അവളെ വിവാഹം ചെയ്യാമെന്നേറ്റയാൾ വിട്ടുകളഞ്ഞപ്പോൾ ഉണ്ണിത്താന്റെ മകൻ ചന്ദ്രൻ (പ്രേംനസീർ) സുശീലയെ വിവാഹം ചെയ്തു. പക്ഷെ അധികം താമസിയാതെ ചന്ദ്രൻ സുശീലയുടെ പണവുമെടുത്ത് ജോലി തേടി സ്ഥലം വിടുകയാണുണ്ടായത്. രവിയുടെ ഇളയച്ചൻ ശങ്കുണ്ണി മേനോൻ ( തിക്കുറുശ്ശി) ചന്ദ്രനു ജോലി നൽകി, മകൾ നളിനി (അംബിക) ചന്ദ്രനിൽ അനുരക്തയായ്തോടെ അവരെ മേനോൻ പുറത്താക്കി. ചന്ദ്രൻ നളിനിയോടൊപ്പം താമസം തുടങ്ങി, സുശീല ഭർത്താവിനേയും കാത്തിരിപ്പായി.നാട്ടിലെത്തിയ രവി കാര്യങ്ങളറിഞ്ഞു, സുശീലയെ കണ്ടുമുട്ടി, അവളുടെ കാഴ്ച വീണ്ടുടുക്കാൻ സഹായിച്ചു. ചന്ദ്രനു ഒരു കുഞ്ഞ്നെ സമ്മാനിച്ച് നളിനി പരലോകം പൂകി, കുഞ്ഞിനെ ചന്ദ്രൻ അനാഥാലയത്തിലാക്കി. സുശീലയും രവിയും ആ കുഞ്ഞിനെ ദത്തെറ്റുത്ത് വളർത്തി. ഒരിക്കൽ അലഞ്ഞുതിരിയുന്ന ചന്ദ്രനെ രവി വീട്ടിലേക്ക് കൊണ്ടു വന്നു. ചന്ദ്രൻ മാപ്പുപറഞ്ഞെങ്കിലും രവിയുമാ‍യി അടിപിടിയായി. ഈ ബഹളത്തിൽ കോണിപ്പടിയിൽ കൂടെ ഉരുണ്ടു വീണ സുശീലയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. എങ്കിലും നളിനി-ചന്ദ്രൻ മാരുടെ കുഞ്ഞിനെയും വളർത്തി സസുഖം നാൾ നീക്കാൻ അവൾ തീരുമാനിച്ചു.

susheela poster

Susheela
1963

അനുബന്ധ വർത്തമാനം

വള്ളത്തോളിന്റെ ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ എന്ന കവിത നൃത്തനാടകമായി അവതരിക്കപ്പെടുന്നുണ്ട് ഈ ചിത്രത്തിൽ. ഉദയഭാനു, പി ബി ശ്രീനിവാസ്, പ്രഭ എന്നിവർ പാടി ഇത്. ഒരേപാട്ട് ,ഒരു താരാട്ട്, എം എൽ വസന്തകുമാരിയും, പി സുശീലയും പാടുന്നുണ്ടെന്നുള്ള പ്രത്യേകതയും ഉണ്ട്.

സർട്ടിഫിക്കറ്റ്

susheela poster