മനസ്സാക്ഷി

 manasakshi movie poster

 
റിലീസ് തിയ്യതി
വിതരണം
Manassakshi
1954
വിതരണം
ശബ്ദലേഖനം/ഡബ്ബിംഗ്
Cinematography
അനുബന്ധ വർത്തമാനം

എന്തിനായ് വിരിഞ്ഞിദം” എന്ന പാട്ട് “യേ സിന്ദഗി ഉസീ കി ഹൈ” യുടെ തനി കോപ്പി ആണ്. ‘കണ്ടോരുണ്ടോ എന്റെ കണ്ണനെ” എന്ന പാട്ട് അക്കാലത്ത് പല വേദികളിലും വീടുകളിലും കുട്ടികൾ ഡാൻസു കളിച്ചു പോപുലർ ആക്കി. ജോസ് പ്രകാശ് അഭിനയിക്കുകയും പാടുകയും ചെയ്തു ഈ സിനിമയിൽ.

കഥാസംഗ്രഹം

കടത്തുകാരൻ നാണുപ്പണിക്കരുടെ മകൾ ലക്ഷ്മിയെ ശ്രീധരൻ കർത്താവിന്റെ മകൻ സോമൻ വള്ളത്തിൽ വച്ചു തന്നെ പരിചയപ്പെട്ടു. അക്കരെ കടന്നയുടൻ അവളുടെ വീട്ടിൽ ചെന്നു, കാറ്റും മഴയും കാരണം ആ വീട്ടിൽ തങ്ങി. ലക്ഷ്മി ഗർഭിണിയുമായി. നാണുപ്പണിക്കരുടെ അനുജൻ പാച്ചുപ്പണിയ്ക്കരോട് സോമനും അച്ഛനും കടം വാങ്ങിയിട്ടുണ്ട്. കണിശക്കാരനായ പാച്ചുപ്പണിക്കർ പണം തിരിച്ചു തന്നില്ലെങ്കിൽ മകൾ സരളയെ വിവാഹം ചെയ്യണമെന്ന് നിർബ്ബന്ധിച്ചു. ഐ എ എസ്സിൽ വിജയിച്ച സോമൻ ഡെൽഹിക്ക് യാത്രയായി. ലക്ഷ്മി ഗർഭവതിയാണെന്നറിഞ്ഞ നാണുപ്പണിയ്ക്കർ ആത്മഹത്യക്ക് തുനിഞ്ഞു. പോലീസ് കേസെടുത്ത് അയാളെ ജയിലിലാക്കി. തെരുവിൽ അലഞ്ഞ ലക്ഷ്മി, കുട്ടൻ പിള്ള എന്നൊരാൾ നടത്തുന്ന കലാക്ഷേത്രത്തിൽ എത്തി. ജയിൽ ചാടിയ നാണുപ്പണിക്കരെ പാച്ചുപ്പണിക്കർ തന്നെ തിരിച്ച് പോലീസിലേൽപ്പിച്ചു. ലക്ഷ്മിയെ തെരഞ്ഞുപിടിയ്ക്കാനായില്ല സോമനു്. അയാൾ മജിസ്റ്റ്രേറ്റ് ഉദ്യോഗമാണ് സ്വീകരിച്ചത്. ലക്ഷ്മിയുടെ കുട്ടിയെ സരള നടത്തുന്ന അനാഥാലയത്തിലാക്കി കുട്ടൻ പിള്ള. സോമന്റെ കുഞ്ഞാണെന്ന് അറിഞ്ഞതിനാൽ സരളയ്ക്ക് ഇതിൽ സന്തോഷമേ ഉള്ളു. പ്രമാണം നഷ്ടപ്പെട്ടതിനാൽ ശ്രീധരൻ കർത്താവിനെ വധിയ്ക്കാൻ പാച്ചുപ്പണിയ്ക്കർ ശ്രമിച്ചു, ജയിലിലുമായി. കലാക്ഷേത്രത്തിൽ വച്ച് മാധുരിയായി മാറി ലക്ഷ്മി, സിനിമാ അഭിനയവും തുടങ്ങി. സിനിമാ ഡയറക്റ്ററായ രാജശേഖരൻ അവളെ മാനഭംഗം ചെയ്യാൻ മുതിർന്നപ്പോൾ ലക്ഷ്മി അയാളെ കൊന്നു. ആ കേസ് സോമന്റെ കോടതിയിൽ ആണ് എത്തിയത്. അവളെ മനസ്സിലാക്കിയ സോമൻ കേസ് സെഷൻസിലേക്ക് കമ്മിറ്റ് ചെയ്ത് ഉദ്യോഗം രാജി വച്ച് ലക്ഷ്മിയുടെ ഭാഗം വക്കീലായി കേസു വാദിച്ചു. വാദിക്കാൻ പോകുന്ന വക്കീൽ തന്റെ പൂർവ്വ കാമുകനാണെന്ന് അവസാനമാണ് ലക്ഷ്മി അറിയുന്നത്. ജീവരക്ഷാത്രം മാത്രമാണ് അവൾക്ക് കൊലപാതകം ചെയ്യേണ്ടി വന്നതെന്ന് സോമൻ വാദിച്ചു. ലക്ഷ്മി മോചിതയായി. കുഞ്ഞിനെ വീണ്ടെടുത്ത് അവർ സസുഖം വാണു. 

റിലീസ് തിയ്യതി

 manasakshi movie poster

 
പ്രൊഡക്ഷൻ മാനേജർ