എം എസ് പദ്മ
- Read more about എം എസ് പദ്മ
- Log in or register to post comments
- 2930 views
1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ടയിലെ ഇലന്തൂർ എന്ന സ്ഥലത്ത് ജനനം.മുടവൻ മുകൾ സ്കൂളിലും തിരുവനന്തപുരം മോഡൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടി. 1978ൽ ഡോ.അശോക് കുമാർ സംവിധാനം ചെയ്ത “തിരനോട്ടം” എന്ന ചലച്ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്കു കടന്നുവെങ്കിലും 1980ൽ ഫാസിൽ ചെയ്ത സംവിധാനം ചെയ്ത “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചു പറ്റി. മോഹൻലാലിന്റെ ആദ്യത്തെ ചിത്രമെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കളേ വിശേഷിപ്പിക്കുന്നുണ്ട്.തുടർന്നു വന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഹൻലാൽ മലയാളത്തിലെ എക്കാലത്തേയും മികച്ച നായകനടന്മാരിൽ ഒരാളായിത്തീർന്നു.നൃത്തരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി ആരാധകരെ നേടാൻ കാരണമായിട്ടുണ്ട്.
1989ലെ സ്പെഷ്യൽ ജൂറി ദേശീയ അവാർഡ് - കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രത്തിന്
1991ൽ- ദേശീയ അവാർഡ് - മികച്ച നടൻ- ചിത്രം ഭരതം
1999ൽ ദേശീയ അവാർഡ് - മികച്ച നടൻ - ചിത്രം വാനപ്രസ്ഥം
1899-ൽ കോട്ടയം കുമരകത്ത് മങ്ങാട്ടുവീട്ടിൽ എം.സി. കൊച്ചുപിള്ള പണിക്കരുടേയും കാർത്യായനിയുടേയും മകളായി ജനിച്ചു. സംഗീതാദ്ധ്യാപകനും നാടകാദ്ധ്യാപകനുമായ അച്ഛൻ തന്നെ സംഗീതത്തിന്റേയും നാടകത്തിന്റെയും ബാലപാഠാങ്ങൾ പകർന്നുകൊടുത്തു. തുടർന്ന് തോമസ് പുന്നൻ, നാരായണൻ ഭാഗവതർ, ഓച്ചിറ രാമൻ ഭാഗവതർ, കൊട്ടാരം ശങ്കുണ്ണിനായർ എന്നിവരിൽ നിന്നും മുതിർന്നപാഠങ്ങൾ പഠിച്ചു. ഏഴുവയസ്സുമുതൽ നാടകാഭിനയം തുടങ്ങി.
1938-ൽ “ബാലനിൽ” പാടുകയും പ്രധാനവേഷത്തിലഭിനയിക്കുകയും ചെയ്തു. ആദ്യഗാനം “ജഗദീശ്വര ജയജയ”.
1924-ൽ ദാമോദരൻ വൈദ്യരെ വിവാഹം ചെയ്തു. മൂന്നുപെൺകുട്ടികൾ. രാധ, മീര, ഇന്ദുലേഖ.
വാൽകഷ്ണം:ഈയിടെ സൂര്യാകൃഷ്നമൂർത്തിയുടെ മുറിവുകൾ എന്ന പുസ്തകത്തിൽ അവരെക്കുറിച്ചുണ്ടായിരുന്നു. നിത്യദാരിദ്ര്യത്തിന്റെയും അവശതയുടെയും കണ്ണുനിറയിക്കുന്ന പശ്ചാത്തലത്തിൽ. എന്തെങ്കിലും സ്വപ്നം അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരം മൂന്നുനേരം വയറുനിറയെ ആഹാരം എന്നായിരുന്നു.പതിനഞ്ചാം വയസ്സില്‍ ബാലനിൽ വേഷമിട്ട എം.കെ.
കമലം 2010 ഏപ്രില്‍ 20നാണ് അന്തരിച്ചത്.
ചിത്രത്തിനു കടപ്പാട് : ഇന്ദുലേഖ.കോം.
തെന്നിന്ത്യൻ ചലച്ചിത്രനടൻ. പ്രശസ്ത കർണ്ണാടക സംഗീതജ്ഞ്യൻ ജയന്റെ( ജയ വിജയൻമാർ)യും അദ്ധ്യാപികയായ സരോജിനിയുടെയും രണ്ടാമത്തെ മകനായി മനോജ് കെ ജയൻ 1966 ജൂൺ 26 ന് കോട്ടയത്ത് ജനിച്ചു. മനോജ് കെ ജയന്റെ പ്രാഥമിക വിദ്യാഭ്യാസം സെന്റ് ജോസഫ് കോൺവെന്റ് യു പി സ്കൂൾ കോട്ടയം, സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഗവണ്മെന്റ് കോളേജ് നാട്ടകത്തിൽ നിന്നായിരുന്നു അദ്ദേഹം പ്രീഡിഗ്രി പൂർത്തിയാക്കിയത്. അതിനുശേഷം അദ്ദേഹം തിരുവനന്തപുരം സൗത്തേൺഫിലിം ഇൻസ്റ്റിറ്റൂട്ടിൽ അഭിനയം പഠിക്കുവാൻ ചേർന്നുവെങ്കിലും അത് പൂർത്തീകരിച്ചില്ല.
1987 ൽ റിലീസ് ചെയ്ത "എന്റെ സോണിയ" എന്ന ചിത്രത്തിൽ വളരെചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മനോജ് കെ ജയന്റെ അഭിനയജീവിതത്തിന്റെ തുടക്കം. അലി അക്ബർ സംവിധാനം ചെയ്ത "മാമലകൾക്കപ്പുറത്ത്" എന്ന സിനിമയായിരുന്നു മനോജ് കെ ജയന്റെ രണ്ടാമത്തെ സിനിമ. അതിൽ പ്രധാനകഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും ആ സിനിമ റിലീസ് ആയില്ല. 1990ൽ ഇറങ്ങിയ "പെരുന്തച്ചൻ" 1992ൽ ഇറങ്ങിയ "സർഗ്ഗം" എന്നീ സിനിമകളിലെ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി. സർഗ്ഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമായുള്ള അഭിനയത്തിന് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മനോജിനു ലഭിച്ചു. സർഗ്ഗം തെലുങ്കിൽ റീമെയ്ക്ക് ചെയ്തപ്പോഴും അതിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മനോജ് കെ ജയൻ തന്നെയായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ അദ്ദേഹം നായകനായും, ഉപനായകനായും, വില്ലനായും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിൽ പ്രേക്ഷകപ്രീതിയാർജ്ജിച്ച ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.
മണിരത്നം സംവിധാനം ചെയ്ത "തളപതി" എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ ജയൻ തമിഴ് സിനിമയിൽ എത്തുന്നത്. തമിഴിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്. 1988ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന സീരിയലിൽ കൂടിയാണ് മനോജ് ആദ്യമായി ടെലിവിഷൻ രംഗത്ത് എത്തുന്നത്. തുടർന്ന് അദ്ദേഹം വേറെയും പല സീരിയലുകളിലും അഭിനയിച്ചു.
1999ൽ ആയിരുന്നു മനോജ് കെ ജയൻ വിവാഹിതനാകുന്നത്. പ്രശസ്ത നടി ഉർവശിയെയായിരുന്നു വിവാഹം ചെയ്തത്. 2008ൽ അവർ വിവാഹമോചിതരായി. ആ ബന്ധത്തിൽ ഒരു മകളുണ്ട് തേജലക്ഷ്മി. 2011ൽ മനോജ് വീണ്ടും വിവാഹിതനായി ആശ എന്നാണ് ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ മനോജ് കെ ജയന് ഒരു കുട്ടി കൂടിയുണ്ട് അമൃത് എന്നാണ് പേര്.
1993 - സർഗ്ഗം
2010 - പഴശ്ശിരാജ
2012 - കളിയച്ഛൻ - ഈ മൂന്നു സിനിമകളിലെ അഭിനയത്തിനും മനോജ് കെ ജയന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പാലക്കാട്ട് ജില്ലയിൽ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ചാത്തു നായരുടേയും അമ്മാളുവിന്റേയും മകനായി 1944 ജൂൺ 15 ന് മലേഷ്യയിൽ ജനിച്ച ഇദ്ദേഹം തെന്നിന്ത്യയെ തന്റെ തട്ടകമാക്കി. ഗാനമേളകളിൽ ഗായകനായും നാടകനടനായുമായിരുന്നു അദ്ദേഹത്തിന്റെ പ്രവേശനം. 8000 ലേറെ തമിഴ് ഗാനങ്ങളും 4000 ഓളം അന്യഭാഷാഗാനങ്ങളും അദ്ദേഹം ആലപിച്ചു. 85 ൽ പരം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇളയരാജയുടെ ഇഷ്ടഗായകൻ കൂടിയായിരുന്നു ഇദ്ദേഹം. ഡെൽഹി ടു മദ്രാസ് എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി ഗാനം ആലപിച്ചത്. ശിവാജി ഗണേശനുമായുള്ള ശബ്ദചേർച്ച ഇദ്ദേഹത്തിന് അനുഗ്രമായി. പിന്നീട് രജനീകാന്തിന്റെ ശബ്ദമായി ഇദ്ദേഹം അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പാടി. പതിനാറ് വയതിനിലെ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഇദ്ദേഹത്തിനെ പ്രശസ്തനാക്കിയത്.
വിഷ്ണുലോകം എന്ന സിനിമയിലെ പാണപ്പുഴ പാടി എന്ന ഗാനം നാടോടിയിലെ തമ്പ്രാന്റെ മഞ്ചൽ മൂളി കാബൂളിവാലയിലെ പിറന്നൊരീമണ്ണും പനിനീർപൂക്കളിലെ വെണ്ടയ്ക്കാ സാമ്പാറും തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.പരമ്പരയായിരുന്നു അദ്ദേഹം അഭിനയിച്ച് ആദ്യമലയാള ചലച്ചിത്രം. അതിലെ കാളിയപ്പ ചെട്ടിയാരെ അദ്ദേഹം അനശ്വരമാക്കി.
കലൈമാമണി പുരസ്കാരം നൽകി തമിഴ്നാട് സർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി 20ന്, ഉച്ചയ്ക്ക് ചെന്നൈൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം.