ശ്രീലക്ഷ്മി
- Read more about ശ്രീലക്ഷ്മി
- Log in or register to post comments
- 1868 views
സംഗീതപശ്ചാത്തലമുള്ളൊരു കുടുംബത്തിലെ അംഗമാണ് ഉഷാ രാജ്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ വിവിധ സംഗീത മത്സരങ്ങളിൽ വിജയിയായിരുന്ന ഉഷ പിന്നീട് സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി. ആകാശവാണിലെ എ ഗ്രേഡ് കലാകാരിയുമായിരുന്നു ഉഷ. ശ്രീമതി സാവിത്രി മേനോനിൽ നിന്നും ഭജനും, ശ്രീമതി പാർവ്വതി മേനോൻ, മാവേലിക്കര ആർ പ്രഭാകര വർമ്മ എന്നിവരിൽ നിന്നും കർണാടക സംഗീതവും ചെറുപ്പം മുതൽ അഭ്യസിച്ചിട്ടുണ്ട്. ചെന്നൈയിലെ സംഗീതവേദികളിൽ സജീവസാന്നിധ്യമാണ് ഉഷ രാജ് . ഈണം മറന്ന കാറ്റ്, മരിക്കുന്നില്ല ഞാൻ, നീയെത്ര ധന്യ, ദേവദാസ് തുടങ്ങി 20 മലയാള ചിത്രങ്ങൾക്കു വേണ്ടിയും നിരവധി തമിഴ് ചിത്രങ്ങൾക്കു വേണ്ടിയും പിന്നണിഗായികയായിട്ടുള്ള ഉഷ മലയാളം-തമിഴ് ചാനലുകളിലും നിരവധി ആൽബങ്ങളിലും പാട്ടുകൾ പാടിയിട്ടുണ്ട്.
ഗായകൻ പ്രദീപ് പള്ളുരുത്തി. മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പള്ളുരുത്തി രാമൻകുട്ടി ഭാഗവതരിൽ നിന്ന് അഞ്ചുവർഷം കർണാടിക് സംഗീതം അഭ്യസിച്ച. കൊച്ചിയിലെ കൊച്ചി വോയ്സിൽ തമിഴ് ഗാനങ്ങൾ ആലപിച്ചാണ് ഗാനാലാപന രംഗത്തേക്ക് പ്രവേശിക്കുന്നത്. അമേച്ചർ നാടകസംഘങ്ങളിലും കഥാപ്രസംഗകരുടെ കൂടെയും ഗാനങ്ങൾ ആലപിച്ച് പരിചയമുള്ള പ്രദീപ് നല്ലൊരു വില്ലുപാട്ട് കലാകാരൻ കൂടിയാണ്. ആദ്യ ചലച്ചിത്ര ഗാനം ആലപിക്കുന്നത് തൊമ്മനും മക്കളും എന്ന ചിത്രത്തിന് വേണ്ടിയാണ്. പ്രദീപ് ആലപിച്ച രാജമാണിക്ക്യത്തിലെ "പാണ്ടിമേളം". കഥ പറയുമ്പോൾ സിനിമയിലെ വ്യത്യസ്ഥനാമൊരു ബാർബാർ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്
ഗായകൻ പ്രദീപ് ബാബു. 369 എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്
നടൻ, നാടകകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്
പനക്കൂട്ടത്തിൽ ജോസഫ് തോമസിന്റെയും എലിസബത്തിന്റെയും മകനായി കൊച്ചിയിലെ പച്ചാളത്ത് ജനനം. വിദ്യാഭ്യസം ആലുവ അദ്വൈതാശ്രമത്തിൽ ആയിരുന്നു
ചെറുപ്പകാലത്തു തന്നെ അഭിനയം വളരെ ഇഷ്ടമായിരുന്ന ആന്റണി കൂട്ടുകാരുമൊത്ത് ഒരുപാട് വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടൊപ്പം പല നാടകങ്ങൾ എഴുതുകയും, അതിൽ ചിലതിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഏകദേശം 115ഓളം നാടകങ്ങൾ ഈ പ്രതിഭ നാടകലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ചിട്ടുള്ള നാടകങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് ഗാനരചന നടത്തിയിട്ടുള്ളത്.
പ്രതിഭ, പി ജെ എന്നിങ്ങനെ രണ്ട് നാടകസംഘങ്ങൾ സ്ഥാപിച്ചു. 1954ൽ അദ്ദേഹം മേരിയെ വിവാഹം കഴിച്ചു. ജോസഫ്(സിത്താറിസ്റ്റ്), എലിസബത്ത്(വക്കീൽ) എന്നിവരാണ് മക്കൾ.
1958ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ “രണ്ടിടങ്ങഴി” എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നു. പിന്നീട് “ മുടിയനായ പുത്രൻ”, “ അമ്മയെ കാണാൻ” തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
എംടിയുടെ നിർമ്മാല്യത്തിൽ വെളിച്ചപ്പാടിന്റെ കഥാപാത്രമവതരിപ്പിച്ച് 1973ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കി. മലയാളസിനിമയിൽ നിന്നുള്ള ആദ്യ ഭരത് അവാർഡ് നേട്ടമായിരുന്നു അത്.
1968ൽ പുറത്തിറങ്ങിയ “ശീലാവതി” എന്ന ചിത്രത്തിനു കഥയും, തിരക്കഥയും രചിക്കുകയും 1973ൽ ഇറങ്ങിയ "പെരിയാർ" എന്ന ചിത്രത്തിനും, സുഹൃത്ത് എന്ന ചിത്രത്തിനും വേണ്ടി ഗാനരചന നിർവ്വഹിക്കുകയും ചെയ്തു. അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ച പിജെ എഴുപതോളം ചിത്രങ്ങളുടെ സംഭാഷണങ്ങൾ രചിച്ചിട്ടുമുണ്ട് .
നാടകവും, സിനിമയും മാത്രമായിരുന്നില്ല, ഒരുപാട് വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും, “ഇതാ മനുഷ്യൻ”, “ഒരു ഗ്രാമത്തിന്റെ ആത്മാവ്” തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
“പുകച്ചുരുളുകൾ”, ”കലകവൻ”, ”നാലുദിവസങ്ങൾ”, “എണ്ണയില്ലാത്ത വിളക്ക്”, “ചിലമ്പൊലി”,“തകർന്ന വീണ”, “ആ മോക്ഷം നിങ്ങൾക്കു വേണ്ട” തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചെറുകഥകൾ.
പി എ ബക്കറിന്റെ “മണ്ണിന്റെ മാറിൽ” ആയിരുന്നു പി ജെ ആന്റണിയുടെ അവസാന ചിത്രം.1979ൽ മണ്മറഞ്ഞ ഈ പ്രതിഭ ഇന്നും മലയാള സിനിമയുടെ മുഖമുദ്രയായി നിലകൊള്ളുന്നു.
പാലക്കാട്ടെ ചിറ്റൂര്‍ പൊറയത്തു കുടുംബത്തില്‍ ഇ.കെ.കുഞ്ഞന്‍മേനോന്‍-മീനാക്ഷിക്കുട്ടിയമ്മ ദമ്പതികളുടെ ഇളയസന്താനമായി 1934-ല്‍ പി.ലീല ജനിച്ചു. മാതാപിതാക്കളുടെ അഭിരുചിക്കനുസൃതമായി കുട്ടിക്കാലം മുതല്‍ സംഗീതപഠനമാരംഭിച്ചു. തൃപ്പൂണിത്തുറ മണിഭാഗവതരായിരുന്നു ലീലയുടെ ആദ്യ ഗുരു. പന്ത്രണ്ടാം വയസ്സില്‍ മദ്രാസില്‍ 'ആന്ധ്രാമഹിളാസഭ' യുടെ ആഭിമുഖ്യത്തില്‍ സംഗീതക്കച്ചേരി നടത്തിക്കൊണ്ട് പി.ലീല തന്റെ സംഗീതജീവിതത്തിന് അരങ്ങേറ്റം കുറിച്ചു. ഈ കച്ചേരിയിലൂടെ കിട്ടിയ പ്രശസ്തികൊണ്ട് കൊളംമ്പിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ അവര്‍ക്കു ജോലികിട്ടി. 1946-ല്‍ എച്ച്.ആര്‍.പത്മനാഭശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ ''ശ്രീവരലക്ഷ്മി ദിവ്യ....'' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലീല സിനിമാ സംഗീതത്തിലേക്കു വരുന്നത്.രണ്ടാമത്തെ തമിഴ് ചിത്രമായ 'ബില്‍ഹണ' യിലെ ഗാനങ്ങളും മികച്ചതായിരുന്നു.മലയാളത്തില്‍ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുളള ലീലയുടെ അരങ്ങേറ്റം. ആ ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ''പാടുക പൂങ്കുയിലേ കാവുതോറും'' എന്നുതുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ട് ലീല ഒരു ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു. മലയാളത്തില്‍ പിന്നീട് നിരവധിമികച്ച ചലച്ചിത്രഗാനങ്ങള്‍ അവര്‍ പാടുകയുണ്ടായി. പി ലീല അവസാനമായി പാടിയത് 1998 ൽ തിരകൾക്കപ്പുറം എന്ന സിനിമയിലെ കരയുടെ മാറിൽ തലോടി എന്ന ഗാനം കെ ജെ യേശുദാസിനൊപ്പമായിരുന്നു.
ചലച്ചിത്ര പിന്നണി ഗായികയായി വിജയം നേടിയ അവരുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. പതിനാലുമാസം മാത്രമേ ആ ബന്ധം നീണ്ടുനിന്നുളളൂ. അതിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയ ലീല ചെന്നൈയില്‍ സഹോദരിയോടൊത്തു താമസിക്കുകയായിരുന്നു.
ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം ലളിതഗാനത്തിലും ഭക്തിഗാനത്തിലും പ്രശസ്തി നേടിയ ലീല മലയാളത്തിന്റെ പൂങ്കുയില്‍ എന്നറിയപ്പെടുന്നു. നാരായണീയം, ഹരിനാമകീര്‍ത്തനം,അയ്യപ്പസുപ്രഭാതം,ഗുരുവായൂര്‍ സുപ്രഭാതം, ശ്രീമൂകാംബികാ സുപ്രഭാതം തുടങ്ങിയവ ലീലയെ ഭക്തിഗാനരംഗത്ത് പ്രശസ്തയാക്കി. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളില്‍ പാടിയ ലീല നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. 1940-ല്‍ എറണാകുളത്തെ ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നു കിട്ടിയ സ്വര്‍ണ്ണമെഡലാണ് ആദ്യ അംഗീകാരം. തുടര്‍ന്ന് ഗാനമണി, ഗാനകോകിലം, സംഗീതസരസ്വതി, കലാരത്നം,കലൈമാമണി, ഭക്തിഗാനതിലകം, ഗാനവര്‍ഷിണി, ഗാനസുധ, സംഗീതനാരായണി തുടങ്ങി അനവധി ബഹുമതികള്‍. 1969-ല്‍ കേരള സര്‍ക്കാരിന്റെ ആദ്യ ചലച്ചിത്രപുരസ്കാരവും 1999-ല്‍ കമുകറ അവാര്‍ഡും കിട്ടി. കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ് തുടങ്ങി ബഹുമതികള്‍ നീളുന്നുപിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാർഡ് 1969 ൽ കടല്‍പ്പാലം എന്ന ചിത്രത്തിലെ “ഉജ്ജയിനിയിലെ ഗായിക “ എന്ന ഗാനത്തിനു ലഭിച്ചു. 2006 ൽ പത്മഭൂഷൺ ലഭിച്ചു.
സഹോദരിയുടെ കൂടെ താമസിച്ചു വന്നിരുന്ന ലീല കുളിമുറിയില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് തലക്കു പരിക്കേറ്റ് സെപ്റ്റംബര്‍ 20 മുതല്‍ ആശുപത്രിയിലായിരുന്നു. ആസ്മ രോഗിയായ ഇവര്‍ക്ക് തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പി ലീല 2005 ഒക്ടോബർ 30നു ഞായറാഴ്ച രാത്രിയിൽ മരണമടഞ്ഞു.