കെ സി പൂങ്കുന്നം

Submitted by mrriyad on Tue, 02/17/2009 - 13:21
K-C-Poonkunnam-m3db.JPG
Alias
K C Poonkunnam
കെ സി ഫ്രാന്‍സിസ്
Name in English
KC Poonkunnam

പുങ്കുന്നം പ്രൈമറി സ്കൂളിലും തൃശൂര്‍ മോഡല്‍ സ്കൂളിലും വിദ്യാഭ്യാസം, സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ദീര്‍ഘകാലം അധ്യാപകന്‍ ആയിരുന്നു, തൃശൂര്‍ മോഡല്‍ സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു.

അവലംബം: ഫ്രാന്‍സിസ് മാഷ് ആന്‍ഡ് ഹിസ് ലൈഫ്

കണിയാപുരം രാമചന്ദ്രൻ

Submitted by mrriyad on Tue, 02/17/2009 - 13:20
Kaniyapuram Ramachandran
Name in English
Kaniyapuram Ramachandran

പ്രശസ്ത കമ്മൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും പ്രസിദ്ധ പ്രാസംഗികനും
ആയിരുന്ന കണിയാപുരം രാമചന്ദ്രന്‍  തിരുവനന്തപുരത്തിനടുത്തുള്ള കണിയാപുരത്ത്
ജനിച്ചു.മലയാളം എം എ ബിരുദ ധാരിയായ അദ്ദേഹം " ബല്ലാത്ത
പഹയന്‍,മാണിക്യക്കൊട്ടാരം " തുടങ്ങിയ നാടകങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍
എഴുതിയിരുന്നു.തിരക്കഥാകൃത്ത്,നാടക രചയിതാവ്,കവി എന്നീ നിലകളില്‍ എല്ലാം
അറിയപ്പെടുന്ന അദ്ദേഹം 1966 ല്‍ മാണിക്യകൊട്ടാരം സിനിമ ആക്കിയപ്പോള്‍ അതിലെ
ഗാനങ്ങള്‍ എഴുതി കൊണ്ട് മലയാള സിനിമാരംഗത്ത് രംഗപ്രവേശം നടത്തി.തുടര്‍ന്ന്
യൌവനം ദാഹം,തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്നീ സിനിമകള്‍ക്കു വേണ്ടിയും
പാട്ടുകള്‍ എഴുതി.ദേവരാജന്‍ മാസ്റ്റര്‍ക്കു വേണ്ടി നിരവധി നാടകഗാനങ്ങള്‍
എഴുതിയിട്ടുണ്ട്.ഇദ്ദേഹം 2005 ഏപ്രില്‍ 18 നു ഇഹലോക വാസം വെടിഞ്ഞു.

രാജീവ് ആലുങ്കൽ

രാജീവ് ആലുങ്കൽ-ഗാനരചയിതാവ്-ചിത്രം
Name in English
Rajeev Alunkal
Date of Birth

ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി. കടക്കരപ്പള്ളി കണ്ടനാട്ടുവീട്ടില്‍ എസ് മാധവന്‍നായരുടെയും ആർ ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ജനനം. കടക്കരപ്പള്ളി യു.പി.സ്‌കൂളിലും കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാണാവള്ളി എന്‍.എസ്.എസ്. ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടര്‍ന്ന് ഐ.ടി.ഐ പഠനത്തിനു ശേഷം ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു. പതിനാലാം വയസ്സിൽ എൻ എസ് എസ്സിന്റെ മുഖപത്രമായ സർവ്വീസസിലാണ് രാജീവിന്റെ കവിത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഗുരു ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതവും അഭ്യസിച്ചു. 19-ാം വയസ്സില്‍ ചേര്‍ത്തല ഷൈലജയുടെ 'മാന്ത്രികക്കരടി' എന്ന നാടകത്തിലെ 'സ്‌നേഹസരോവര തീരത്തു നിൽക്കും' എന്ന ഗാനത്തോടെ ഗാനരചനാരംഗത്തു പ്രവേശിച്ചു. തുടര്‍ന്ന് രാജന്‍ പി. ദേവിന്റെ ജൂബിലി, വൈക്കം മാളവിക, കൊല്ലം മാളവിക തുടങ്ങിയ നാടക ട്രൂപ്പുകളിൽ 180ലേറെ നാടകങ്ങള്‍ക്കായി 500ലധികം ഗാനങ്ങള്‍ എഴുതി. എം.കെ. അര്‍ജുനന്‍, വൈപ്പിന്‍ സുരേന്ദ്രന്‍, ഫ്രാന്‍സിസ് വലപ്പാട്, കലവൂര്‍ ബാലന്‍, ആലപ്പി ഋഷികേശ്, ആലപ്പി വിവേകാനന്ദന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

ജോണി സാഗരികയുടെ 'അത്തം' എന്ന ഓണക്കാസറ്റിന് ഗാനങ്ങളെഴുതിയത് ഒരു വഴിത്തിരിവായി. അത്തം ഹിറ്റായതോടെ മലയാലത്തിലെ പല മുന്‍നിര കാസറ്റ് കമ്പനികളുടെയും ആൽബങ്ങൾക്ക് രാജീവ് വരികളെഴുതി. നാടക രംഗത്ത് രാജന്‍ പി. ദേവും പിന്നീട് ജോണി സാഗരികയുമാണ് രാജീവിന് കൂടുതൽ അവസരങ്ങള്‍ നൽകിയത്.  ജോണി സാഗരികയാണ് രാജീവിന് സിനിമയിലേക്കുള്ള വഴി തുറന്നത്. ജോണി സാഗരിക നിര്‍മ്മിച്ച "ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും വരികളെഴുതിയത് രാജീവായിരുന്നു. അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2012ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, ഫിലിംക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. എ ആര്‍ റഹ്മാന്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലുള്ള 'വണ്‍ ലൗ' എന്ന പ്രണയസംഗീതശില്‍പ്പം ഒരുക്കിയപ്പോൾ അതിലെ മലയാളം വരികളെഴുതുവാനുള്ള അവസരം രാജീവിനെ തേടിയെത്തി. ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും ടെലിവിഷന്‍ സീരിയല്‍ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 

ഭാര്യ: വീണ, മകൻ : ആകാശ് 

അവലംബം: രാജീവ് ആലുങ്കലിന്റെ വെബ്സൈറ്റ്

ദേവദാസ്

Submitted by Kiranz on Tue, 02/17/2009 - 13:13
Devadas-Lyricist
Name in English
Devadas

1979ൽ മലയാള സിനിമയിൽ ഗാനരചയിതാവായി തുടക്കമിട്ടു. ദേവരാജൻ മാസ്റ്റർ, അർജ്ജുനൻ മാസ്റ്റർ, ജോൺസൻ തുടങ്ങിയ സംഗീതസംവിധായകരോടൊത്ത് ഹിറ്റ് ഗാനങ്ങളുണ്ടാക്കി.ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ്. “രാധ എന്ന പെൺകുട്ടി” എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യ ഗാനമെഴുതുന്നത്. "ഒന്നും ഒന്നും പതിനൊന്ന്" എന്ന മലയാളം സിനിമ നിർമ്മിക്കുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് അവതാരകനും കവിയുമായ ശ്രീ കുഴൂർ വിത്സൺ ശ്രീ ദേവദാസിനേ പരിചയപ്പെടുത്തുന്ന വീഡിയോ.

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

Submitted by mrriyad on Tue, 02/17/2009 - 13:11
Chowalloor Krishnankutty-Lyricist
Name in English
Chowalloor Krishnankutty

ശ്രീ.ചൊവ്വല്ലൂർ, ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലായിരിക്കും മലയാളികൾക്ക്/സംഗീതാസ്വാദകർക്കു കൂടുതൽ പരിചിതൻ.ടീ.എസ്.രാധാകൃഷ്ണനുമൊത്ത് യേശുദാസിന് (തരംഗിണി )വേണ്ടി തയാറാക്കിയ തുളസീതീർത്ഥം(1986) ( "ഒരു നേരമെങ്കിലും..", "അഷ്ടമിരോഹിണി .." തുടങ്ങിയ നിത്യ ഹരിത ഗാനങ്ങൾ .)നാളിതു വരെ ഇറങ്ങിയ തരംഗിണി ഭക്തി ഗാന ആൽബങ്ങളിൽ ഏറ്റവും ശ്രദ്ധേയമത്രെ!!

യൂസഫലി കേച്ചേരി സംവിധാനം ചെയ്ത "മരം" എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് സിനിമാ പ്രവേശം. തുലാവര്‍ഷം (1975), എന്ന സിനിമയിലെ "സ്വപ്നാടനം ഞാന്‍ തുടരുന്നു" എന്ന സലീല്‍ ദാ ഗാനത്തിലൂടെ ഗാനരചയിതാവായി... പക്ഷേ പലരും ഈ ഗാനത്തിന്റെ രചയിതാവ് വയലാര്‍ ആണെന്നാണ് ഇപ്പോഴും കരുതുന്നത്...സര്‍ഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.

ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി ഒരു പത്ര പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 1950-കളുടെ അവസാനം "നവജീവ"നില്‍ തുടങ്ങിയ പത്രപ്രവര്‍ത്തന ജീവിതം 2004-ല്‍ കോഴിക്കോട് മലയാള മനോരമയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിക്കും വരെ തുടര്‍ന്നു. ഇതിനിടയില്‍ 2 വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.

 അവലംബം: ശ്രീ രവി മേനോന്റെ പാട്ടെഴുത്ത് എന്ന ആർട്ടിക്കിൾ

ചിറ്റൂർ ഗോപി

Submitted by mrriyad on Tue, 02/17/2009 - 13:10
Name in English
Chittoor Gopi

"എന്റെ കേരളം എത്ര സുന്ദരം
എന്റെ കേരളം എത്ര സുന്ദരം
ജനിച്ചതെങ്ങോ എങ്കിൽക്കൂടി
വളർത്തു മകളായ് ഞാൻ
വളർത്തുമകളായ് ഞാൻ..."

ഉഷാ ഉതുപ്പിന്റെ ഏറ്റവും അധികം ജനപ്രീതി നേടിയ ഈ മനോഹര ഗാനത്തിനു വരികളെഴുതിയത്  മുൻനിര തബലിസ്റ്റും ഗാനരചയിതാവുമായ ചിറ്റൂർ ഗോപി ആണ്.

ഈ ഗാനം ഉൾപ്പെടുത്തി ജോണി സാഗരിക ഇറക്കിയ ഓലപ്പീപ്പി എന്ന ആൽബവും വലിയ ജനപ്രീതി നേടി. മലയാളത്തിൽ വീണ്ടും പാട്ടു വേണമെന്ന് ഗോപിയോട് ഉഷാ ഉതുപ്പ് ആവശ്യപ്പെട്ടു,ആ കൂട്ടുകെട്ടു വളർന്നു. സിനിമാഗാനങ്ങളും ഏതാനും ഭക്തിഗാനങ്ങളുമൊഴിച്ചു മലയാളത്തിൽ ഉഷാ ഉതുപ്പ് പാടിയ എല്ലാ ഗാനങ്ങളും എഴുതിയതു ചിറ്റൂർ ഗോപിയാണ്. കൊച്ചിയുടെ അടിപൊളി ഗാനമായ പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ ഇതിൽ ഉൾപ്പെടുന്നു.

"കാറ്റോടും കടലോരം 
കാണാനോ രമണീയം 
കടലിന്റെ പ്രിയറാണി 
പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ"

കൊച്ചിക്കാരനായ ഗോപിയുടെ ജന്മനാടിനോടുള്ള ആരാധനകൂടിയാണ് ഈ ഗാനം.

 

അവലംബം :  നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ് , മലയാള മനോരമ