ലളിതസംഗീതം

മലയാളപ്പൊന്നമ്പല മണിവാതിൽ

മലയാളപ്പൊന്നമ്പല മണിവാതിൽ തുറന്നു
മനസ്സുകൾ വിളക്കുകളായി
പുലരിയിൽ സൂര്യന്റെ പുഷ്പാഭിഷേകം
ഇരവായാൽ ഓണനിലാകളഭാഭിഷേകം (മലയാള...)

സ്മൃതിയാം ഇന്നലെ നിർമ്മിച്ച രഥത്തിൽ
നാളെയാം സങ്കല്പത്തിടമ്പേറിയിരിപ്പൂ
ഇന്നിന്റെ കരങ്ങൾ വലിക്കുന്ന കയറിൽ
ഒന്നു ചേർന്നലിയുന്നീ നാടിന്റെ നഖങ്ങൾ (മലയാള..)

ഒരുമിച്ചു വിടരുമീ ദീപങ്ങളഖിലം
ഒരു രാജരാജന്റെ കഥയുച്ചരിപ്പൂ
ത്യജിക്കുന്ന സുഖത്തിൽ ജയമാണു തോൽ‌വി
എന്നേറ്റു പാടുന്നെൻ നാടിന്റെ ചരിതം (മലയാള...)

ഗാനശാഖ

ഉയരുകയായ് സംഘഗാനമംഗളഘോഷം

ഉയരുകയായ് സംഘഗാന മംഗളഘോഷം
ഉണരുകയായ് മലയാള മായികഘോഷം
വീരകേരളം ജയിപ്പൂ ധീരകേരളം
പഞ്ചവാദ്യമുഖരിതം ഹരിതവർണ്ണ ശോഭിതം
കേരളം കേരളം ( ഉയരുകയായ്...)

അമ്മ ദൈവമെന്നു ചൊല്ലും ധന്യകേരളം
പെണ്മയിലെ ഉണ്മ കണ്ട വന്ദ്യകേരളം
കളരികൾ തൻ സംസ്കാരം പകർന്ന കേരളം
കരളുറപ്പിൻ കഥ ചരിത്രമായ കേരളം
വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...)

വിദ്യ വിത്തമെന്നു കണ്ട നാടു കേരളം
സദ്യ നൽകി വിശന്നിരിക്കുമമ്മ കേരളം
സമതയെന്ന പാത കണ്ട പുണ്യകേരളം
കഥകളിയാൽ ലോകം വെന്ന കാവ്യ കേരളം
വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...)

ഗാനശാഖ

ഓണക്കോടിയുടുത്തു മാനം

ഓണക്കോടിയുടുത്തു മാനം
മേഘക്കസവാലേ വെൺ
മേഘക്കസവാലേ
മഴവില്ലിൻ മലർമുടിയിൽ ചൂടി
മധുഹാസം തൂകി അവൾ
മധുഹാസം തൂകി (ഓണക്കോടി...)

കർക്കിടകത്തിൻ കറുത്ത ചേലകൾ
വലിച്ചെറിഞ്ഞല്ലോ മാനം
വലിച്ചെറിഞ്ഞല്ലോ
കടലിൻ മോഹം തണുത്ത കരിമുകിൽ
വിളർത്തു മാഞ്ഞല്ലോ കാറ്റിൽ
വിളർത്തു മാഞ്ഞല്ലോ (ഓണക്കോടി...)

കന്നിക്കൊയ്ത്തിനു കാത്തിരിക്കും
പാടമുണർന്നല്ലോ നെല്ലിൻ
പാടമുണർന്നല്ലോ
മണ്ണിൻ മനസ്സിൽ വിടർന്ന കതിരുകൾ
ചിരിച്ചു നിന്നല്ലോ കനകം
കൊരുത്തു തന്നല്ലോ (ഓണക്കോടി...)

ഗാനശാഖ

മരതകപ്പട്ടുടുത്തു

മരതകപ്പട്ടുടുത്തു മലർ വാരിച്ചൂടുന്ന
മലയോരഭൂമികളേ
വയനാടൻ കുന്നുകളേ മലയാള
വയനാറ്റൻ കുന്നുകളേ (മരതക..)

ഇതിഹാസത്തേരുരുണ്ട വീഥികൾ
ഈ നാടിൻ ശക്തി കണ്ട വീഥികൾ
പാടി വരും പാലരുവി
തേടി വരും കാറ്റരുവി
ആനന്ദ മധുമാസമഞ്ജരി..മഞ്ജരി (മരതക...)

ഋതുദേവപ്പെൺകൊടി തൻ ലീലകൾ
ഇവിടത്തെ സ്വർഗ്ഗീയമേളകൾ
പുന്നാരപ്പൂങ്കുരുവി
പുളകത്തിൻ ഗാനകവി
അഭിരാമസംഗീത മാധുരി (മരതക...)

ഗാനശാഖ

കലയുടെ സർഗ്ഗമുഖങ്ങളൊരായിരം

കലയുടെ സർഗ്ഗമുഖങ്ങളൊരായിരം
അഴകിൽ വിടർത്തും മലനാടേ
നിനക്കു ദൈവം നൽകി ചിലങ്കകൾ
നിത്യമോഹന നിധിയായി (കലയുടെ...)

ദേവാലയമുഖ വാതിലിലാദ്യം
നീ കലയുടെ കൈത്തിരി വെച്ചു
ദേവദാസികൾ എണ്ണയൊഴിച്ചു
ദീപാവലികൾ വിരാജിച്ചു (കലയുടെ...)

രാമനാട്ടത്തിന്റെ ചിലമ്പൊലി
രാജസഭയിലുയർന്ന ചിലമ്പൊലി
കഥകളിമേളം ഉയർത്തീ കേരളം
ഒരു നവസ്വർഗ്ഗ പ്രഭ തൂകി (കലയുടെ..)

കൂത്തിൻ നിഴലിൽ കുഞ്ചൻ തൂകി
കാർത്തിക ദീപോജ്ജ്വലമാം തുള്ളൽ
കന്യകമാരുടെ കൈ കൊട്ടലിലീ
കലയുടെ നാടിൻ കരളുമലിഞ്ഞു (കലയുടെ..)

ഗാനശാഖ

പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളെ

പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളേ
പൊട്ടിവിടരുന്നു പൂവെളിച്ചം
മത്തപ്പൂമേട്ടിലും തെച്ചിപ്പൂങ്കാട്ടിലും
കൂട്ടം കൂടി നടന്നു പൂ നുള്ളിയും
കിട്ടിയ പൂവുകൾ പങ്കു വെച്ചും തമ്മിൽ
കെട്ടിപ്പിടിച്ചോണപ്പാട്ടുകൾ പാടിയും
പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളേ
പൊട്ടിവിടരുന്നു പൂവെളിച്ചം

ലല്ലലല്ലലലല്ലലല്ലല്ലല്ലല്ലലല്ലല്ല

പുസ്തകത്താളിൽ സമത്വവാദം
മുറ്റത്തിറങ്ങിയാൽ വർഗ്ഗയുദ്ധം (2)
തങ്ങളിൽ തല്ലുന്നു മാതുലന്മാർ
പങ്കുവച്ചോടുന്നു മേലാളന്മാർ (2)
ഇന്നോളം നിങ്ങൾക്കു കണ്ണൂനീർ നൽകിയോ
രുന്നതന്മാരേ മറന്നേ പുലരിയിൽ (പൊട്ടിച്ചിരിക്കുവിൻ..)

ഗാനശാഖ

വെണ്ണിലാവിൻ പൂക്കളൊഴുകും

തൈ തൈ ത തിത്തൈ തൈ തോം (2)

വെണ്ണിലാവിൻ പൂക്കളൊഴുകും
വേമ്പനാടൻ തിരകളേ
ഉത്രാടക്കാറ്റിൽ നിങ്ങടെ
പൂക്കളങ്ങൾ മാഞ്ഞിടുമ്പോൾ
നെഞ്ചു പൊട്ടുന്നു എന്റെ നെഞ്ചു പൊട്ടുന്നു
തൈ തൈ ത തിത്തൈ തൈ തോം (2)

വേലിയേറ്റം വന്ന കാലം
വേർപിരിഞ്ഞു പോയി ഞങ്ങൾ
വഞ്ചി നീങ്ങി മാടം മുങ്ങി
മനസ്സിലെ കളിവീടും മുങ്ങി
വരമ്പിൽ ഞങ്ങൾ ചേർന്നു തീർത്ത
പൂവണിയും  തിരയിൽ മുങ്ങി
 തൈ തൈ ത തിത്തൈ തൈ തോം (വെണ്ണിലാവിൻ...)

ഗാനശാഖ

സുഗന്ധം പൊന്നോണ മലരിൽ നിന്നോ

സുഗന്ധം പൊന്നോണമലരിൽ നിന്നോ
മനസ്വിനീ നിന്റെ മനസ്സിൽനിന്നോ (ഈ സുഗന്ധം..)

കുളിർ ചിന്തി തഴുകുവതിലയോ എന്നെ
കുളിർ ചിന്തി തഴുകുവതിലയോ എന്നെ
ഇളകും വക്ഷോജത്തളിരോ (സുഗന്ധം..)

എനിക്കു നീയഭയം നിനക്കു ഞാനഭയം
ഈ മുഗ്ദ്ധസംഗമം മഹിതം മഹിതം
ഒരു ചുംബനത്താൽ ഒരു ജന്മത്തിൻ
കവിത രചിക്കും പ്രണയം
പുണരൂ എന്നെ പുണരൂ
ഈ പുഴയുടെ പാട്ടിൽ
ഓണനിലാവിൽ ലയിക്കാം
എല്ലാം മറക്കാം (സുഗന്ധം..)

ഗാനശാഖ

പുതുപൂപ്പാലിക

പുതുപൂപ്പാലികയിൽ പൂക്കളുമായ്  ഞാൻ
ഇടവഴിയോരത്തു മറഞ്ഞു നിൽക്കെ
മുന്നിൽ കണിക്കൊന്ന പൂത്തുവെന്നോതി നീ
എന്നെ പുകഴ്ത്തിയതോർമ്മയുണ്ടോ (പുതുപൂപ്പാലിക..)

പുത്തിലഞ്ഞിപ്പൂമരങ്ങൾ ഇരിവശവും നിന്നു
കാറ്റുമായ് ചേർന്നു നമ്മെയനുഗ്രഹിക്കെ
ഉള്ളിന്റെയുള്ളിലും പുഷ്പപാത്രത്തിലും
പുളകങ്ങൾ പെരുകിയതോർമ്മയുണ്ടോ
ഓർമ്മയുണ്ടോ (പുതുപൂപ്പാലിക..)

നീലവാനം തെളിക്കുന്ന സൂര്യദേവൻ അപ്പോൾ
മേഘപാളി കൊണ്ട് മുഖം മറച്ചതെന്തേ
സത്യത്തിന്നഗ്നിയായ് വാഴുമാ ചൈതന്യം
കഥയുടെയന്ത്യമന്നേ അറിഞ്ഞിരുന്നോ (പുതുപൂപ്പാലിക..)

ഗാനശാഖ

തോണിക്കാരനുമവന്റെ പാട്ടും

തോണിക്കാരനുമവന്റെ പാട്ടും കൂടണഞ്ഞു
തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ
വിളക്കണഞ്ഞു
നിറയുമോർമ്മകളെന്റെ നെഞ്ചിൽ
പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
നിനക്കും എനിക്കും ഉറക്കമില്ലല്ലോ
കായലേ.....കായലേ.....വൈക്കം കായലേ (തോണിക്കാരനു...)

നിന്റെ കരയിൽ ഈ നിലാവിൽ
ഞാനിരിക്കാം
നിന്റെ കൂടെ പുലരുവോളം
ഞാനും കരയാം
പ്രണയവേദനയറിഞ്ഞവർക്കായി
നാലുവരി പാടാം
കായലേ.....കായലേ.....വൈക്കം കായലേ (തോണിക്കാരനു...)

ഗാനശാഖ