പാടുക സൈഗാൾ പാടൂ

പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ
പാടിപ്പാടിയുറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
മുഗ്ദ്ധസൗന്ദര്യത്തെ  ഉണര്‍ത്തരുതേ
ആരും ഉണര്‍ത്തരുതേ
(പാടുക സൈഗാള്‍ )

ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ
ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം
നിന്‍ മന്ദ്രമധുരവിഷാദസ്വരങ്ങള്‍  പ്രാണ-
തന്തികളേറ്റുവാങ്ങും സാന്ത്വനങ്ങള്‍
(പാടുക സൈഗള്‍ )

സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍,
തമ്മില്‍ വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍
ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തുമ്പോള്‍
നീയതില്‍ പാടൂ പാടൂ രാക്കുയിലേ
(പാടുക സൈഗാള്‍ )

 

Submitted by Baiju T on Sun, 01/03/2010 - 11:25