പാടുവാൻ പാടിപ്പറക്കാൻ

 

പാടുവാൻ പാടിപ്പറക്കാൻ കൊതിച്ചൊരു
പാവം ശാരികപ്പെൺകിടാവേ
നാലുകെട്ടിന്നഴിക്കൂട്ടിന്നുള്ളിൽ
താലി കെട്ടി കൊണ്ടിരുത്തിയാരേ
നിന്നെ താലികെട്ടി കൊണ്ടിരുത്തി

കുറുമൊഴിത്തേൻ കൊണ്ടു തിന കുതിർത്തൂ
വരുന്നവർക്കെല്ലാം വിരുന്നൊരുക്കാൻ
സൂര്യനും മുമ്പേ ഉണർന്നെണീക്കും നിന്റെ
സൂര്യൻ നിന്നുള്ളിലെരിഞ്ഞടങ്ങീ
ആകാശമെത്ര ദൂരെ കിളിയെ നിൻ
ആശകൾ കേണുറങ്ങി

അഴികൾ തകർത്തു പറന്നു പോകാൻ
അരുതാത്ത മോഹം ചിറകടിക്കെ
തൂവൽത്തിരികലടർന്നു വീണു അതെൻ
തൂലികയാക്കി കുറിച്ചതെല്ലാം
മോചനഗാഥകളായ് കിളിയേ നിൻ
മോചനഗാഥകളായ്