ഋതുമംഗലഗാനം

 

ഋതുമംഗലഗാനം പാടിപ്പറന്നു വാ കിളിമകളേ
മധുമാസം മലർദീപം കാട്ടുന്നു
പുലരിപ്പൊൻ കതിരുകൾ ചൂടി
പറന്നു വാ കിളിമകളേ
കളഗാനത്തെളി തേൻ നീ കൊണ്ടു വാ
(ഋതുമഗല.....)

കളമെഴുതി പാട്ടു പാടാൻ
ആരാരോ പോരുന്നൂ
കരി മഞ്ഞൾപ്പൊടിയും ചാന്തും
ചിന്തൂരവുമായ് വന്നൂ
നിറമേഴും പൊലിച്ചതാരോ
തറവാടിതു കാത്തരുളും
പ്രിയമേറുമംബിക തൻ തിരു
മുഖമിങ്ങു തെളിഞ്ഞല്ലോ
(ഋതുമംഗല....)

കളമെഴുതി കൈ തൊഴുതമ്മയെ
ഏഴു വലം വയ്ക്കുന്നു
കമനീയരൂപം കരളിൻ
കണ്ണാടിയിലുണരട്ടെ
കടലേഴും തുടി കൊട്ടി
കാറ്റും കൈമണി കൊട്ടി
കവിമാതും തംബുരു മീട്ടി
പുകൾ പാടുകയാണല്ലോ
(ഋതുമഗല....)