ലളിതസംഗീതം

കണ്മുനപ്പൂവുകളാൽ പൂജിച്ചിരുന്നൊരു

കൺ മുനപൂവുകളാൽ പൂജിച്ചിരുന്നൊരു
കന്യക തൻ സ്വർണ്ണ വിഗ്രഹത്തിൽ
ഇന്നലെ രാത്രിയിൽ
മംഗല്യരാത്രിയിൽ
ചന്ദനമുഴുക്കാപ്പ് ചാർത്തീ
പൂജാരീ
ചന്ദനമുഴുക്കാപ്പ് ചാർത്തീ

ആയിരം വസന്തത്തിൻ മാദകപരിമളം
ആ മനീക്കോവിലിൽ തിങ്ങീ
മന്ദ്രമധുരമോരോ മന്ത്രങ്ങളുയർന്നപ്പോൾ
മന്ദഹസിച്ചുവോ ദേവീ ഒന്നു
മന്ദഹസിച്ചുവോ ദേവീ

ദീപങ്ങളണഞ്ഞപ്പോൾ മായാത്ത ദീപമായി
ദേവി തൻ ബിംബം തിളങ്ങീ
താമരയിതൾ നീട്ടി തേനല്ല തീർത്ഥമല്ല
രോമഹർഷങ്ങൾ പകർന്നൂ മായാത്ത
രോമഹർഷങ്ങൾ പകർന്നൂ

ഗാനശാഖ

കറുകറെ നിറമുള്ള കുയിലേ

 

കറുകറെ നിറമുള്ള കുയിലേ ഈ
കുറുകുഴലെവിടുന്നു കിട്ടീ
അതു നിറയെ കുളിർ തേനും കിട്ടീ

കാക്കച്ചിയമ്മയല്ലേ വളർത്തീ നിന്നെ
കാ കാ താരാട്ടിയുറക്കീ
എന്നിട്ടും കുയിലമ്മേ നിന്റെ കൊക്കിൽ
എങ്ങനെയീ കുളിർതേൻ കിനിഞ്ഞൂ

കാണാത്തൊരമ്മയെ തേടി തേടി
നീയാ
കാടുകൾ ചുറ്റുന്ന നാളിൽ
കാട്ടു കദളിയോ തേൻ ചുരന്നു
കാർത്തികപ്പൂക്കളോ തേൻ പകർന്നൂ
(കറുകറെ,.....)

ഗാനശാഖ

നിറുകയിൽ ആകാശനീലിമ നിഴലിടും

 

നിറുകയിൽ ആകാശനീലിമ നിഴലിടും
ഒരു പിടി നീർപ്പോളകൾ നമ്മൾ
ഒരു പിടി നീർപ്പോളകൾ
ഇടയുവാൻ വെറുമൊരു നിമിഷം,
അതുവരെ ഹർഷമുകുളം

എങ്കിലുമെന്തൊരു ധന്യത നാമിങ്ങു
പങ്കിടും സ്നേഹാർദ്രഭാവം
പിരിയും നിമിഷം വരെയും അത്
കരളിന്റെ സംഗീതമാവും

എങ്കിലുമെന്തിനീ ശൂന്യതയിൽ നമ്മൾ
ഇങ്ങനെ നീന്തിയണഞ്ഞു
അറിയാതറിയാതടുക്കാൻ
അതിലൊരു ജന്മസാഫല്യം നേടാൻ

ഗാനശാഖ

എന്റെ മനോഹരസന്ധ്യകളിതു വഴി

 

എന്റെ മനോഹരസന്ധ്യകളിതു വഴി
എന്നും പറന്നു മായും
എന്റെ ദുഃഖം പോലെ അകലേ
അന്തിത്താരവുമണയും
പാടിപ്പോവത് പറവകളല്ലെൻ
വിഷാദരാഗങ്ങൾ

പൊന്നിൻ പുടവയുടുത്തൊരുഷസ്സായ്
വന്നൂ ശ്രാവണമിതിലേ
പൂവിളി കൂട്ടി പൂപ്പട കൂട്ടീ
കാവുകൾ തോറുമലഞ്ഞൂ
ഇളവെയിൽ മഞ്ഞത്തുമ്പികളെപ്പോൽ
ഇതു വഴി പോയ് മറഞ്ഞൂ

സ്വർണ്ണവിഭൂഷകൾ മെയ്യിൽ ചാർത്തിയ
സന്ധ്യയുമിതു വഴി വന്നൂ
സാദരമവളെ മഞ്ചലിലേറ്റി
സാഗരവീചികൾ പോയി
കരയിലടിഞ്ഞൊരു ശംഖ് കണക്കെ
കരയുകയാണെൻ ഹൃദയം
 

ഗാനശാഖ

പൂവാലൻ കിളീ പൂവാലൻ കിളി

പൂവാലൻ കിളി പൂവാലൻ കിളി
പൂവു നുള്ളാൻ പോരണോ
പുന്ന പൂത്ത കടവിലേയ്ക്കെൻ
തോണിയേറി പോരുണോ
പൂവാലൻ കിളി പൂഹോയ്
പൂ പൂ ഹോയ്

ചീനവലക്കമ്പികളിൽ ചിറകുണക്കും മൈനേ
മൈനേ മൈനേ മൈനേ
അക്കരെത്തോപ്പിൽ പണ്ടു ഞാൻ നട്ടൊരു
ചക്കരമാന്തൈയ്യു പൂത്തല്ലോ
പൂത്തല്ലോ

പൂവരശിൻ കൊമ്പുകളിൽ ഊഞ്ഞാലാടും തത്തേ
തത്തേ തത്തേ തത്തേ
അക്കരെയക്കരെ മാരൻ വരുന്നൊരു
മാന്തളിർ മഞ്ചലു കാണണ്ടേ
കാണണ്ടേ

പൂവിശറി വീശി വീശി നൃത്തമാടും തുമ്പീ
തുമ്പീ തുമ്പീ തുമ്പീ
ചന്ദനമുല്ലകൾ മാരന്നു തുന്നിയ
കിന്നരിക്കുപ്പായം കാണണ്ടേ
കാണണ്ടേ

 
ഗാനശാഖ

രാരീരം രാരീരം രാരോ

 

രാരീരം രാരീരം രാരോ ദൂരെ
ആയിരം കാന്താരി പൂത്തു
രാരീരം രാരീരം രാരോ തങ്കം
നീയെന്റെ കണ്ണീരിൽ പൂത്തു

രാവിന്റെ വേദനയല്ലേ ഇന്നീ
പൂവിലെ തൂമഞ്ഞുതുള്ളി
എങ്കിലുമെന്തൊരു ഭംഗി നീയെൻ
നൊമ്പരപ്പൂവിലെ മുത്തോ
നീയുറങ്ങൂ തങ്കം തങ്കം നീയുറങ്ങൂ

ആയിരം വീരകുമാരൻ വീണ
പൂവായുറങ്ങുമീ മണ്ണിൽ
നീയൊരു സിന്ദൂരതാരം പോലെ
ഈറന്മിഴികളുമായ് വന്നൂ
നീയുറങ്ങൂ തങ്കം തങ്കം നീയുറങ്ങൂ
 

ഗാനശാഖ

മറയൂ പോയ് മറയൂ

 

മറയൂ പോയ് മറയൂ പിൻ
തിരിയാതെ വിട പറയാതെ
മാനസഹരിതതടങ്ങളിൽ മേഞ്ഞൊരു
മാൻ കിടാവേ പോയ് മറയൂ

ഒരു പിടിയോർമ്മകൾ ഇവിടെയൊരുക്കിയ
കറുകനാമ്പുകൾ തേടി
ഇളവേൽക്കാനൊരു കുളിർനിഴൽ തേടി
ഇനിയും തെളിനീർ തേടി
ഇനിയണയരുതേ വെറുതേ
ഇവിടെ ഞാനേകാകി

മധുചഷകങ്ങളുയർത്തിയ രാത്രികൾ
മദകരമാം നിമിഷങ്ങൾ
മഴമുകിലൂറ്റിയെടുത്ത നിലാവായ്
മറയും വാഴ്വിൻ വഴിയിൽ
ഇനിയണയരുതേ വെറുതേ
ഇവിടെ ഞാനേകാകി
 

ഗാനശാഖ

മണിത്തേരിൽ സുപ്രഭാതം

 

മണിത്തേരിൽ സുപ്രഭാതം വീണ്ടുമണയുന്നു
മന്നിൽ നീളെ പ്രാർത്ഥന തൻ പൂക്കൾ വിരിയുന്നു
തൊഴുതു തൊഴുതു താമരപ്പൂ മിഴി തുറക്കുന്നു
ഹൃദയത്തിലൊരു മന്ത്രഗീതമുണരുന്നു

പകല്‍പ്പൂവിൽ നിന്നുമഗ്നിപരാഗമുതിരുന്നു
വെയില്പൂവിൻ ദലങ്ങൾ തീജ്ജ്വാലയാവുന്നൂ
തളരുന്ന ഭൂമി കേഴുന്നു
ദാഹിച്ചലയുമൊരാത്മാവു പോലെ

പരിത്യാഗശീലനാമൊരു ദേവനെപ്പോലെ
പടിഞ്ഞാറൻ താഴ്വരയിൽ പകലെത്തുന്നൂ
ഒരു ശാന്തിമന്ത്രമുയരുന്നൂ കൊഞ്ചി
ഒരു കിളി പാടിയണയുന്നു
 

ഗാനശാഖ

മഞ്ഞവെയിൽ വന്നു

 

മഞ്ഞവെയിൽ വന്നു നുള്ളി വിളിച്ചപ്പോൾ
കൊഞ്ഞനം കാട്ടിയ പൂവേ
കൊച്ചു കുസൃതിക്കുരുന്നു പൂവേ
നിന്നെ പൊട്ടിച്ചിരിപ്പിച്ചതാരേ

ശാന്ത മധുരനിറനിലാവായ്
ശാരദാകാശമലിഞ്ഞൂ
നീയതു കണ്ടുണർന്നൂ പിന്നെ
നീ മിഴി ചിമ്മി നിന്നൂ
തേടിയലഞ്ഞതെന്തോ നിന്നെ
ത്തേടി വന്നോമനിച്ചൂ

താന്തതരള ദലങ്ങളേതോ
താളത്തിലാടി വിടർന്നൂ
നീയൊരാഹ്ലാദമായ് വീണ്ടും
നീയതിൻ ജ്വാലയായ്
ഏതോ സ്നേഹക്കുളിരലയായ്
പാടിത്തഴുകുവതാരോ

ഗാനശാഖ

താമരയിലയിൽ

 

താമരയിലയിൽ വീണു തുടിക്കും
നീർമണികൾ രണ്ടു നീർമണികൾ
ഒരു താളത്തിൽ ഒന്നിച്ചു
മറ്റൊരു താളത്തിൽ ഭിന്നിച്ചൂ

സൂര്യകിരണം നിറുകയിൽ ചൂടിച്ച
സുവർണ്ണ തിലകവുമായ്
തപസ്സു ചെയ്യും നീർമുത്തുകളേ
താളം ജീവിതവാഹിനിയൊഴുകും
താളം നമ്മിലും തുടിക്കുന്നു

മായും നിർവൃതി നിമിഷങ്ങൾ ചൂടിച്ച
മായാത്തൊരോർമ്മയുമായി
മനസ്സിനുള്ളിലെ നീർക്കിളിയെങ്ങോ
മറയുമിണയെ വിളിക്കുന്നു
ദാഹം കടലിനെത്തേടും നദിയുടെ
ദാഹം കേണു വിളിക്കുന്നു

ഗാനശാഖ