ലളിതസംഗീതം

ആദിതാളമുണർന്നൂ

 

ആദിതാളമുണർന്നൂ ഹൃദയാ
കാശം അരുണിമയാർന്നൂ
പുരുഷസൂക്തത്തേന്മഴ ചൊരിയേ
പുളകിത തനുവായുണരും പ്രകൃതിയിൽ
ആദിതാളമുണർന്നൂ ഹൃദയാ
കാശം അരുണിമയാർന്നു

പരാഗകണികയെ മറ്റൊരു പൂവിൻ
മടിയിലണയ്ക്കും താളം താളം
മണിവത്തിൽ നിന്നൊരു മലർവള്ളിയെ
വിളിച്ചുണർത്തും തുടിതാളം

മേഘത്തിൻ വിരിമാറിൽ വിദ്യു
ല്ലേഖ മദാകുലമാടും താളം
മത്സ്യഗന്ധിയെ കസ്തൂരി ഗന്ധിയായ്
മാറ്റും മാന്ത്രിക താളം

ഗാനശാഖ

ചിത്രശലഭച്ചിറകുകൾ പോലെ

 

ചിത്രശലഭച്ചിറകുകൾ പോലെ
പുഷ്പദലങ്ങൾ വിടർന്നു
പുഷ്പദലങ്ങൾ പോലെ ചൈത്രം
പത്രപുടങ്ങൾ കുടഞ്ഞൂ
നിറങ്ങളായ് സ്വരങ്ങളായ്
വരവായിന്നു വസന്തം

ഇതിലേ ഇതിലേ വീശും കാറ്റിൻ
മടിയിൽ കുളിർമണമെന്തേ
അറിയില്ലാ അറിയില്ലാ
അറിയില്ലെന്നാൽ കരളിലിരിക്കും
കിളിയോട് ചോദിയ്ക്കാം

കിളിയേ കിളിയേ പൂവിൻ കാതിൽ
പുനിതം പറയുവതെന്തേ
പരയില്ലാ പറയില്ലാ
പരയില്ലെന്നോ കരളിലിരിക്കും
മധുരം നേദിക്കാം

ഗാനശാഖ

കുട്ടിത്തത്തയെ പയറു വറുക്കാൻ

 

കുട്ടിത്തത്തയെ പയറു വറുക്കാൻ
തത്തമ്മത്തള്ളയേല്പിച്ചു
പച്ചക്കല്ലൊത്ത പയർമണി മുന്നാഴി
കുട്ടിത്തത്ത വറുത്തു വച്ചൂ ഒരു
പാട്ടും പാടി വറുത്തു വച്ചൂ

അമ്മക്കിളി വന്നു നോക്കുമ്പോൾ
അമ്പേ പാതിയും കണ്ടില്ലാ
നാഴൂരിപ്പയറാരെടുത്തു
മുന്നാഴിയിൽ പാതിയുമാരെടുത്തു

കുട്ടിത്തത്തയോടമ്മ കലമ്പീ
കൂട്ടിൽ നിന്നാട്ടിപ്പുറത്താക്കി
ഒറ്റപ്പയർമണി ഞാനെടുത്തില്ലമ്മേ
പൊട്ടിക്കരഞ്ഞു പറഞ്ഞു കുട്ടി
ത്തത്ത പറന്നു പോയ് ദൂരെ

ഗാനശാഖ

കുചേലനലയുന്നു

 

കുചേലനലയുന്നു കീറ
ക്കുടയുടെ നിഴൽ ചേർന്നലയുന്നു
ഒരു പിടിയവിലും ഒരു ദുഃഖവുമായ്
കുചേലനിന്നും അലയുന്നു

വിശന്നു കേഴും കുഞ്ഞോമനകൾ
വീട്ടിലിരിക്കുന്നു
വിശ്വാസത്തിൻ വിളക്കു പോൽ
വീട്ടമ്മയിരിക്കുന്നു
(കുചേലന......)

ഓരോ പിറവിയുമോരോ ദുഃഖം
ഓർത്തു കിതയ്ക്കുന്നു
ഈ ദുഃഖത്തിലൊരാശ്വാസത്തിൻ
തീർത്ഥം തേടുന്നു
(കുചേലന......)
 

ഗാനശാഖ

ഒരു തരി വെട്ടവുമില്ലാതെ

 

ഒരു തരി വെട്ടവുമില്ലാതെ
ഇരുളിലമർന്ന വിളക്കുകളേ
വരവായ് വരവായ് പുതുവെട്ടം
അറിവിൻ പുതുവെട്ടം

അക്ഷരമാകും തിരികളിൽ വിരിയും
അക്ഷയമായ വെളിച്ചമിതാ
പഴയ വിളക്കുകൾ തേടി വരുന്നു
പുതിയൊരുണർവിൻ പൂക്കാലം
വരൂ വരൂ പഴയ വിളക്കുകളേ
തിരി കാണാത്ത വിളക്കുകളേ

നിറുകയിലീ തിരിനാളങ്ങൾ
നറുപീലികളായ് വിരിയുന്നു
നിങ്ങളിൽ സൂര്യനുദിക്കുന്നൂ
നിങ്ങളിലഗ്നി ജ്വലിക്കുന്നു
നിങ്ങളിലറിവിൻ പുതുപുലർക്കാലം
പൊൻ വെയിൽ വീശിത്തെളിയുന്നു
പുതിയൊരു ജന്മം മനുഷ്യരായി
പുനർജ്ജനിക്കുക നിങ്ങൾ

ഗാനശാഖ

ഇന്നീയജന്ത തൻ

 

ഇന്നീയജന്ത തൻ കൽച്ചുമരിൽ നിത്യ
സൗന്ദര്യമേ നിന്നെ ഞാൻ കണ്ടൂ
നിൻ കൈയ്യിലെ കളിത്താമരയും നീയും
എങ്ങനെ വാടാമലരുകളായി

ചായങ്ങൾ ചാലിച്ചെഴുതിയൊരു
ചാരുവാം ചിത്രമല്ലോമനേ നീ
കാതരമാ മുഖമാ മിഴികൾ
കാലവും കണ്ടു കൈകൂപ്പി നില്പൂ

ആരുടെ കല്പനാ വാഹിനി തൻ
തീരത്ത് തിങ്കളേ നീയുദിച്ചൂ
ആരുടെ കൈവിരൽത്തുമ്പുകളീ
ആരോമല്‍പ്പൂവിന്നിതൾ വിടർത്തീ

 

ഗാനശാഖ

കുളിർനിലാവിന്നുതിർമണികൾ

 

കുളിർനിലാവിന്നുതിർമണികൾ
കുറുനിരയിൽ ചാർത്തി
ജനലഴികൾക്കപ്പുറത്ത്
കുറുമൊഴികൾ പൂത്തു
കുറുമൊഴിപ്പൂമണമുതിർന്നു
കുളിരണിഞ്ഞ രാത്രി
മതിലേഖ ഒരു പൂവായി
മയങ്ങുന്ന രാത്രി

മഞ്ജുമലയജതിലകമാർന്നൊരു
ദേവത പോലെ
കഞ്ജപുഷ്പം കൈയ്യിലേന്തിയ
കന്യയെപ്പോലെ
രാത്രി ഈ രാത്രി
എൻ ദേവിയെപ്പോലെ
പാട്ടിൽ ഈ പാട്ടിൽ
ഞാനൊഴുകും പോലെ

ജീവതന്ത്രികളിൽ തുടിയ്ക്കും
അപൂർവരാഗം പോൽ
പൂവിലുണരും സുരഭിമാസ
ശ്രീവിലാസം പോൽ
രാത്രി ഈ രാത്രി
എൻ ഓമലെപ്പോലെ
പാട്ടിൽ ഈ പാട്ടിൽ
ഞാനലിയും പോലെ

ഗാനശാഖ

എന്റെ വേദനയറിയാനെന്നും

 

എന്റെ വേദനയറിയാനെന്നും
പുല്ലാങ്കുഴലേ നീ മാത്രം
എന്റെ മുറിവുകൾ തഴുകാനെന്നും
തെന്നലേ സഖി നീ മാത്രം

എന്നോടൊത്തു നടന്നുഴലുന്നു
എന്റെ നിഴലേ നീ മാത്രം
എന്നോടൊത്തു തളർന്നിളവേൽക്കാൻ
എന്റെയഴലേ നീ മാത്രം

എന്റെ മനസ്സിനോടൊത്തു തുടിക്കാൻ
എന്നും കടലേ നീ മാത്രം
എൻ സ്വപ്നം പോൽ പെയ്യാതലയാൻ
വെള്ളിമുകിലേ നീ മാത്രം

ഗാനശാഖ

താമരയിലയിലെ

 

താമരയിലയിലെ നീർമണി പോലെ
തരളം ജീവിതമതിതരളം
എങ്കിലുമാ നീർമണിയിലും സൂര്യനൊരു
ബിന്ദുവായ് ചിരിക്കുന്നു സൗവർണ്ണ
ബിന്ദുവായ് ചിരിക്കുന്നു

ഈശ്വരനെവിടെ ചോദിപ്പൂ ഞാൻ
ഈ വഴിയലഞ്ഞു ഞാൻ
അവന്റെ കുരിശും പുല്ലാങ്കുഴലും
ഞാനായിരുന്നല്ലോ ഈ
ഞാനായിരുന്നല്ലോ

ഏഴു സ്വരങ്ങളിലേഴു നിറങ്ങളിൽ
എങ്ങനെ പകരുന്നൂ
ഞാനാകുന്നൊരിതിഹാസത്തിൻ
നാനാഭാവങ്ങൾ

ഗാനശാഖ

നീലമുകിൽ കാട്ടുപൊയ്കയിൽ

 

നീലമുകിൽ കാട്ടുപൊയ്കയിൽ
നീരാടും മിന്നൽക്കൊടിയേ
ഒന്നു മുങ്ങിപ്പൊങ്ങി വീണ്ടും
മുങ്ങിയൊളിക്കുവതെന്തേ

നിന്റെ ചേലകളാരു കവർന്നൂ
സുന്ദരാംഗീ നഗ്ന സുന്ദരാംഗീ
നിന്നെയാരോ കണ്ണെറിയാനായ്
കാത്തു നില്പൂ കരയിൽ കാത്തു നില്പൂ

സ്വർണ്ണമോഹനപുഷ്പം പോലാം
നിന്റെ ഗാത്രം നഗ്നം നിന്റെ ഗാത്രം
കണ്ണനോമൽക്കണ്മുനയാൽ മധു
നുകരും പാത്രം അമൃതം പകരും പാത്രം

ഗാനശാഖ