കുട്ടിത്തത്തയെ പയറു വറുക്കാൻ

 

കുട്ടിത്തത്തയെ പയറു വറുക്കാൻ
തത്തമ്മത്തള്ളയേല്പിച്ചു
പച്ചക്കല്ലൊത്ത പയർമണി മുന്നാഴി
കുട്ടിത്തത്ത വറുത്തു വച്ചൂ ഒരു
പാട്ടും പാടി വറുത്തു വച്ചൂ

അമ്മക്കിളി വന്നു നോക്കുമ്പോൾ
അമ്പേ പാതിയും കണ്ടില്ലാ
നാഴൂരിപ്പയറാരെടുത്തു
മുന്നാഴിയിൽ പാതിയുമാരെടുത്തു

കുട്ടിത്തത്തയോടമ്മ കലമ്പീ
കൂട്ടിൽ നിന്നാട്ടിപ്പുറത്താക്കി
ഒറ്റപ്പയർമണി ഞാനെടുത്തില്ലമ്മേ
പൊട്ടിക്കരഞ്ഞു പറഞ്ഞു കുട്ടി
ത്തത്ത പറന്നു പോയ് ദൂരെ

എത്രയളന്നിട്ടും കാണ്മീലാ പയർ
ചട്ടിയിൽ പാതിയും കാണ്മീലാ
ഒന്നൊന്നായ് പയർമണിയെണ്ണുമ്പോൾ
എണ്ണത്തിൽ കുറവില്ലല്ലോ
കൊത്തിയകറ്റിയ തൻ മണിക്കുഞ്ഞിനെ
പൊട്ടിക്കരഞ്ഞു വിളിച്ചമ്മ
കുട്ടിക്കുറുങ്ങാലിത്തത്തേ പയറൊത്തൂ
എണ്ണത്തിലൊത്തൂ..