ഇന്നീയജന്ത തൻ

 

ഇന്നീയജന്ത തൻ കൽച്ചുമരിൽ നിത്യ
സൗന്ദര്യമേ നിന്നെ ഞാൻ കണ്ടൂ
നിൻ കൈയ്യിലെ കളിത്താമരയും നീയും
എങ്ങനെ വാടാമലരുകളായി

ചായങ്ങൾ ചാലിച്ചെഴുതിയൊരു
ചാരുവാം ചിത്രമല്ലോമനേ നീ
കാതരമാ മുഖമാ മിഴികൾ
കാലവും കണ്ടു കൈകൂപ്പി നില്പൂ

ആരുടെ കല്പനാ വാഹിനി തൻ
തീരത്ത് തിങ്കളേ നീയുദിച്ചൂ
ആരുടെ കൈവിരൽത്തുമ്പുകളീ
ആരോമല്‍പ്പൂവിന്നിതൾ വിടർത്തീ