ഇരുൾ ചായും വനിയിൽ

 

ഇരുൾ ചായും വനിയിൽ
നിഴൽ വീഴും വഴിയിൽ
പ്രിയസഖി ഞാനൊരു പഥികൻ
ദിശയറിയാത്ത പഥികൻ
(ഇരുൾ ചായും...)

ക്ഷണിക്കാതെ വന്നു ഞാൻ
ഈ നൃത്തശാലയിൽ
ക്ഷണിക്കാതെ വന്നു ഞാൻ
ഈ നൃത്തശാലയിൽ
തബല തൻ ജതിസ്വരം കേട്ട് (ക്ഷണിക്കാതെ...)
കാവൽ വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ
നർത്തകീ നിന്നെ ഞാൻ കണ്ടു
നിന്റെ ചിലങ്കകളെന്നെ വിളിച്ചു
ഈ രാവിലെന്നെ ക്ഷണിച്ചു
ഞാൻ ഈ രാവിൽ എന്നെ മറന്നു
(ഇരുൾ...)

അനുരാഗരാഗമീ നീയെന്റെ വീണയിൽ (3)
തുരുമ്പിച്ച തന്ത്രിയിൽ തൊട്ടു
അനുരാഗരാഗമീ നീയെന്റെ വീണയിൽ
തുരുമ്പിച്ച തന്ത്രിയിൽ തൊട്ടു
ഏതോ വിഷാദത്തിൻ പൊള്ളിയ കണ്ണീരും
സുന്ദരീ നീ തൊട്ടെടുത്തു
നിന്റെ ചിലങ്കകളെന്തേ നിലച്ചൂ
നീയെന്തിനെന്നെ ക്ഷണിച്ചൂ
(ഇരുൾ....)