ഒന്നല്ല രണ്ടല്ല ഒരു കോടി സ്വപ്നങ്ങൾ

 

ഒന്നല്ല രണ്ടല്ല ഒരു കോടി സ്വപ്നങ്ങൾ
ഒന്നിച്ചു വിടരുകയായിരുന്നു
എല്ലാ കിനാവിലും എല്ലാ നിമിഷവും
ഒരേയൊരാൾ മാത്രമായിരുന്നു

തൃപ്പാദസേവയാൽ വരവേൽക്കാൻ
ലജ്ജാവതിയായ് നിന്നപ്പോൾ ഞാൻ
ലജ്ജാവതിയായ് നിന്നപ്പോൾ ഞാൻ
സ്വപ്നഗോപുരത്തിൻ പടിവാതിലിൽ
എത്തിയതറിഞ്ഞില്ല
ഞാൻ എത്തിയതറിഞ്ഞില്ല

പുഷപങ്ങളാൽ നിന്നെ പൂജിക്കുവാൻ
കാലമെല്ലാം തപസ്സിരുന്നപ്പോൾ ഞാൻ
കാലമെല്ലാം തപസ്സിരുന്നപ്പോൾ
നഷ്ടവസന്തത്തിലെ
പൂക്കലെയോർത്തു ഞാൻ
ദുഃഖിച്ചതറിഞ്ഞില്ല
ഞാൻ ദുഃഖിച്ചതറിഞ്ഞില്ല