മനസ്സൊരു തടവുമുറി

 

മനസ്സൊരു തടവുമുറി അതിൽ
മോഹമൊരു ജയിൽക്കിളി
ചിറകിട്ടടിച്ചും തേങ്ങിക്കരഞ്ഞും
ചിരകാലമായ് കഴിയുന്നു
കരഞ്ഞു കഴിയുന്നു

ചക്രവാളങ്ങളെ കാണുവാനാകാതെ
ദുഃഖത്തെ പ്രിയസഖിയാക്കി
പോയ കാലത്തിന്റെ ഓർമ്മകളെല്ലാം
തൂവൽക്കിടക്കകളാക്കി അതിലൊരു
തൂവലായ് വീഴുന്നൊരെൻ

പുഷ്പിത ചില്ലകളിൽ ഉറങ്ങുവാനാകാതെ
ദിക്കുകളിൽ പറക്കുവാനാകാതെ
സ്വപ്നങ്ങളിൽ തീർക്കും വസന്തത്തിൽ ഒരു
പുഷ്പമായ് വിടരുമ്പോൾ ഒരു
പുഷ്പമായ് വിടരുമ്പോൾ