പുലരികളേ മലരുകളേ
സപ്തസ്വരങ്ങൾ മുത്തിയുണർത്തും
പുലരികളേ മലരുകളേ
സ്വാഗതം സ്വാഗതം
വെട്ടം വെട്ടം വെട്ടം വെട്ടം
രശ്മികൾ കൊണ്ടൊരു മഴവിൽ തീർക്കും
വെട്ടം വെട്ടം വെട്ടം വെട്ടം
മുറ്റം മുറ്റം മുറ്റം മുറ്റം
താരകളവയുടെ തെളിനീർക്കുളിരാൽ
മുത്തു നിരത്തിയ മുറ്റം മുറ്റം മുറ്റം
മനങ്ങളേ മനങ്ങളേ
സഹൃദയമനങ്ങളേ
എല്ലാമെല്ലാം വിരിഞ്ഞു നിൽക്കും
രംഗവേദിയിതാ സംസ്കാരരംഗവേദിയിതാ
ശബ്ദം ശബ്ദം ശബ്ദം ശബ്ദം
സ്വരങ്ങൾ കൊണ്ടൊരു പുഴയായ് മാറിയ
നൃത്തം നൃത്തം നൃത്തം
തീരങ്ങളതിന്നു ചാർത്താൻ കോർത്തൊരു
പുഷ്പമനോഹര ഹാരം ഹാരം ഹാരം
മനങ്ങളെ മനങ്ങളേ സഹൃദയമനങ്ങളേ
എല്ലാമെല്ലാം വിരിഞ്ഞു നിൽക്കും
രംഗവേദിയിതാ സംസ്കാരരംഗവേദിയിതാ
Film/album
Singer
Music
Lyricist