കണ്ണിണക്കിളികളേ

 

കണ്ണിണക്കിളികളേ
കണ്ണിന്മണികളേ
ഇനിയെത്ര ദൂരം പറക്കേണം
ഇനിയെത്ര കാഴ്ചകൾ കാണേണം

കൊടുമുടി നിരകൾ കണ്ടൂ നിങ്ങൾ
കൊടിയ  വേനലിൽ കരഞ്ഞു
ഒരു പൂവും വിരിയാത്ത മനുഷ്യമനസ്സിന്റെ
മരുഭൂമി കണ്ടു കരഞ്ഞു
(കണ്ണിണക്കിളികളേ...)

കരിമുകിൽ നിരകൾ കണ്ടൂ നിങ്ങൾ
കരളിൻ ദാഹമായുയർന്നൂ
ഒരു കുളിരലിയാത്ത മനുഷ്യമനസ്സിന്റെ
മണലാഴി നീന്തിത്തളർന്നു
(കണ്ണിണക്കിളികളേ...)