മരാളകന്യകമാരുടെ നടുവിൽ

 

 

മരാളകന്യകമാരുടെ നടുവിൽ മനസ്സരസ്സിൻ കടവിൽ
തപസ്സു ചെയ്യുകയല്ലോ ഞാനീ താമരവള്ളിക്കുടിലിൽ
താമരവള്ളിക്കുടിലിൽ
(മരാളകന്യക..)

നിറഞ്ഞു പൊട്ടും നീർക്കുമിളകളിൽ
നിന്നു തുടിച്ചു കാലം (2)
തരംഗമാലകൾ തോറും മന്വന്തരങ്ങൾ
നീന്തി നടന്നു (2)
(മരാളകന്യക..)

മനുഷ്യനാരംഭിച്ച തപസ്സിൽ
മയങ്ങി വീണു ദൈവം (2)
വികാരമൂർച്ഛയില്ലുൾ തൃഷ മൂലം
വിയർത്തിരുന്നു ദേഹം(2)
വിശ്വപ്രകൃതിയപാരത നൽകിടു-
മശ്വരഥങ്ങളിലേറി (2)
തപോനികുഞ്ജക വാതിലിൽ വന്നു
തപസ്സിളക്കാനായ് (2)
(മരാളകന്യകമാരുടെ ..)

പറഞ്ഞു ദൈവം പണ്ടേ തമ്മിൽ
പിരിഞ്ഞുവല്ലോ നമ്മൾ (2)
നമ്മുടെയിടയിൽ പുരോഹിതന്മാർ
കന്മതിൽ കെട്ടിയുയർത്തി (2)
ചലിച്ചു ഹൃദയം ചൊല്ലി ഞാനാ
ചൈതന്യത്തിനൊടേവം (2)
മനസ്സിലാക്കുക നമ്മൾ പരസ്പരം
എനിക്കതൊന്നേ മോഹം (2)
(മരാളകന്യക..)