ആലിപ്പഴം പൊഴിഞ്ഞേ

തെയ്യാ തകതക തെയ്യാ തകതക
തെയ്യാ തകതക തെയ്യാഹോ!
"ആലിപ്പഴം പൊഴിഞ്ഞേ
ആലിപ്പഴം പൊഴിഞ്ഞേ"
"ആരാണ്ടെവേർപ്പാണേ
ആരാണ്ടെവേർപ്പാണേ"
"മോളില്‌ മലയൊണ്ടോ?"- "ഒണ്ടേ"
"ആ മല ആളോള്‌ വെട്ട്ണൊണ്ടോ?"
(തെയ്യാ തകതക തെയ്യാ തകതക)


പോരില്ലേ കളിയാടാൻ
പൊന്നുണ്ണിക്കതിരുകളേ
കണ്ണുതുറന്നെഴുന്നേൽക്കൂ
പൊൻപുലരിക്കതിരുകളേ
(തെയ്യാ തകതക തെയ്യാ തകതക)


തകതിമി തകതിമിതാളത്തിൽ
താഴ്വാരങ്ങളുണർന്നല്ലോ
പീലിക്കുടകൾ നിവർന്നല്ലോ-വരൂ
'താലീ പീലീ' കളിക്കാലോ
(തെയ്യാ തകതക തെയ്യാ തകതക)


"ഉള്ളംകൈകളിലെന്തുണ്ട്?"
"ഉഴക്കു പൊന്മണി വിത്തൊണ്ട്"
"അവിലു കൊറിക്കാൻ കൊതിച്ചിരിക്കും
വയലമ്മയ്ക്കു കൊടുക്കാലോ"
(തെയ്യാ തകതക് തെയ്യാ തകതക)


പുലരുമ്പോൾ പുലരുമ്പോൾ
നിനക്കുടുക്കാൻ ഞങ്ങൾ
പുളിയിലക്കരയുള്ള പുടവ നെയ്യും
ഇരുളുമ്പോളിരുളുമ്പോൾ
നിനക്കുടുക്കാൻ ഞങ്ങൾ
നിറമുള്ള പുതുപുള്ളിപ്പൂടവ നെയ്യും
മലയോരത്തുറങ്ങുന്ന മലർമങ്കേ
അണിയിച്ചു നിന്നെ ഞങ്ങളൊരുക്കുമല്ലോ
മണമുള്ള പുതുമണ്ണിൻ മടിയിലല്ലോ-ഒരു
മണിയറ നിനക്കായിട്ടൊരുക്കുമല്ലോ
(തെയ്യാ തകതക് തെയ്യാ തകതക)


തരികിട തകൃതിമി താളത്തിൽ
തുടികൊട്ടിയുണർത്താലോ
കരിവരിവണ്ടുകൾ മൂളും പോൽ
ശ്രുതിമീട്ടിയുണർത്താലോ
തെയ്യാ ഹോ
"ആലിപ്പഴം പൊഴിഞ്ഞേ
ആലിപ്പഴം പൊഴിഞ്ഞേ"
"ആരാണ്ടെവേർപ്പാണേ
ആരാണ്ടെവേർപ്പാണേ"
"മോളില്‌ മലയൊണ്ടോ?"- "ഒണ്ടേ"
"ആ മല ആളോള്‌ വെട്ട്ണൊണ്ടോ?"
"കൊത്തി നുറുക്ക്ണൊണ്ടോ ആ മല
ചെത്തിയൊരുക്ക്ണൊണ്ടോ?"
"ചെത്തിയൊരുക്കീട്ടേ-കുടി-
വയ്ക്കണതാരാരോ?"
"പുത്തൻ പൊന്നോണം"
"പുത്തൻ പൊന്നോണം"
(തെയ്യാ തകതക തെയ്യാ തകതക)

Submitted by Baiju T on Sun, 02/06/2011 - 21:44