മാരിക്കാര്‍ മേയുന്ന

മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ
ആ......

മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമി
കാറെള്ളും വെള്ളരിയും കാട്ടമൃതും പൂക്കുന്ന
കരിമണ്ണിനെന്തൊരുന്മാദം
മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമി
ആ......

കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക
കാര്‍ത്തിക ചിരി ചിതറും കാര്‍കുഴലി തേന്‍പുഴ
ആ....
പുഴയോരക്കാവില്‍ ഇളം കാറ്റുണര്‍ന്നു ചില്ലാട്ടം
മലങ്കാറ്റിന്റെ ചില്ലാട്ടം മലങ്കാറ്റിന്റെ ചില്ലാട്ടം
ആ....

വേനല്‍ക്കിളിതന്‍ ചിറകടിയൊച്ചയില്‍
ഗ്രാമം കനല്‍ക്കണ്ണു തുറന്നു
നോവിന്‍ നിനവില്‍ ഋതുക്കള്‍ കുഴഞ്ഞു
ഞായര്‍ക്കതിരുകളുണര്‍ന്നു
ആ...

മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമി
കാറെള്ളും വെള്ളരിയും കാട്ടമൃതും പൂക്കുന്ന
കരിമണ്ണിനെന്തൊരുന്മാദം
ആ....
മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ