പീലിയേഴും വീശി വാ - F

പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ
ആയിരം വരവര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍
പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ

മാധവം മദനോത്സവം
വാഴുമീ വനവീഥിയില്‍
പാടൂ നീ രതിജതിയുടെ താളങ്ങളില്‍
തേടൂ നീ ആകാശ ഗംഗകള്‍

പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ
ആയിരം വരവര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍
പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ