ചലച്ചിത്രഗാനങ്ങൾ

കേരളമാണെന്റെ നാട്

Title in English
Keralamanente Naadu

കേരളമാണെന്റെ നാട്... 
കേരദ്രുമങ്ങൾ തൻ നാട്...
കേരളമാണെന്റെ നാട്... 
കേരദ്രുമങ്ങൾ തൻ നാട്...
കായലും കുന്നും പുഴകളും ഒന്നിച്ച്
ചാരുത ചാർത്തുന്ന നാട്...
കായലും കുന്നും പുഴകളും ഒന്നിച്ച്
ചാരുത ചാർത്തുന്ന നാട്...
കൊന്നകൾ പൂക്കുന്ന നാട്... 
പൂവിളി കേൾക്കുന്ന നാട്...
കൊന്നകൾ പൂക്കുന്ന നാട്... 
പൂവിളി കേൾക്കുന്ന നാട്...
പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും... 
ഏറെ മനോഹരനാട്...
പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും... 
ഏറെ മനോഹരനാട്...
നമ്മോ നമ നമ നമ്മോ 
നാഥൻ നമ നമ നമ്മോ...
നമ്മോ നമ നമ നമ്മോ 

Film/album
Year
2019

അറിയാതെ നിൻമുഖം ഓർത്തനാൾ

Title in English
Ariyathe Ninmugham

അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...
അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...
മറയാതെ നിന്നൊരാ ഓർമ്മകൾ...
വിട ചൊല്ലുമോ ഇനിയും...
എന്നും കാത്തു നിൽക്കുവാനായ് ഞാൻ...
എന്നും കാത്തു നിൽക്കുവാനായ് ഞാൻ...
നീ മൊഴിഞ്ഞതില്ലൊന്നും...
നീ മൊഴിഞ്ഞതില്ലൊന്നും...

അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...

Film/album
Year
2019

കൂടൊഴിഞ്ഞ തേങ്ങൽ

Title in English
Koodozhinja Thengal

കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം...
നീയെറിഞ്ഞു പോയോ...
ഈ എരിഞ്ഞ തൂവൽ മാത്രം...നീ മറന്നു പോയോ...
ഈ അഗാധ രാത്രി മൂകം...തനിയേ പാട്ടുമൂളവേ...

നുരപതയും മൃതിചഷകം ഇതാ ശൂന്യമായ്...
കരളോരം തേങ്ങലാണേ ...താനേ തോരുമോ...
കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം...
നീയെറിഞ്ഞു പോയോ..

വിടപറയും സ്മൃതി ശലഭം ചിതാധൂളിയായി
ഇരുളോരം തേങ്ങലാണേ നീയേ മാഞ്ഞുവോ
കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം...
നീയെറിഞ്ഞു പോയോ...
ഈ എരിഞ്ഞ തൂവൽ മാത്രം...നീ മറന്നു പോയോ...

Film/album
Year
2019
Submitted by Neeli on Mon, 09/09/2019 - 17:37

തുമ്പപ്പൂ ചോട്ടിൽ

Title in English
Thumbappoo Chottil

ആർപ്പോയ്... 
ഇർറോയ്... ഇർറോയ്... ഇർറോയ്...
ആരോ ആരോ നീ കായണ്...
ഹേയ്... പൂ പൂ വിളി ഉയരണ്..
താളമേളം പൊന്നോണമായ് പൊന്നോണമായ്...

വീരവിരാട കുമാര വിഭോ... 
ചാരുതരഗുണ സാഗരഭോ...
മാരലാവണ്യ... 
നാരി മനോഹരി താരുണ്യ...
ജയ ജയ ഭൂരി കാരുണ്യ...

Film/album
Year
2019

കണ്ടോ കണ്ടോ ഇന്നോളം

Title in English
Kando Kando Innolam

കണ്ടോ കണ്ടോ ഇന്നോളം 
കാണാത്ത ചന്തം കണ്ടോ 
ഇന്നെല്ലാമെല്ലാമോരോരോ 
പൂഞ്ചെലായ് തോന്നുന്നുണ്ടോ 
ഇതു വർണ്ണമേഴും കണ്ണാകെ 
തന്നീടും നാളാണെന്നോ  
നേരിൽ കണ്ടതെല്ലാം നേരാണോ 
അഹാ.. അ.. അ.. അ..

ഓ..
 
താലി പീലി കാടോരം 
താഴമ്പൂ പൂത്തിട്ടുണ്ടോ 
പൂങ്കാറ്റേ നീയാ കാടോരം 
പൊന്നൂഞ്ഞാലും കെട്ടീട്ടുണ്ടോ 
ഇതു വർണ്ണമേഴും കണ്ണാകെ 
തന്നീടും നാളാണെന്നോ  
നേരിൽ കണ്ടതെല്ലാം നേരാണോ 
അഹാ.. അ.. അ.. അ..

ഓ..

Year
2019
Submitted by Vineeth VL on Thu, 09/05/2019 - 22:17

കനകലിപിയിൽ കാലമെഴുതി

Title in English
Kanakalipi

കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം...
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം...
മനസിലേ പൂന്തോപ്പിൽ...
വാസന്തം വിരിയവേ...
പോരുമോ പൂത്തുമ്പീ...
പൂക്കളമൊരുക്കണ്ടേ...
ഈ മലകളും... ഈ പുഴകളും...
പോയ് പോയ നേരം...
നീയറിയുമോ... ഈ നാട്ടിലെ...
ആ നല്ല കാലം...

കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം...
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം...

Year
2019

ഇവിടെ നാം നിലാവിൽ മുങ്ങിയ വഴികളിൽ

Title in English
Ivide Naam

ആ... ആ... ആ...
ഇവിടെ നാം... 
നിലാവിൽ മുങ്ങിയ വഴികളിൽ...
അലയവേ... 
കിനാവിലൊഴുകുമൊരരുവിയേ...
അവയിലുതിർന്നിടുന്നിതാ... 
സ്‌മൃതിയുടെ വെൺപൂക്കൾ...
കരളിലുണർന്നിടുന്നിതാ... 
ഒരു ശലഭം...
ഏതേതോ... ഓർമ്മകൾ... 
നാമേതോ... തോണികൾ...
ആ... ആ...

തണലിന്നിതേവിധം... 
ഒരു കഥ ചൊല്ലീരുന്നു നാം...
അനുരാഗലോലയായ് നീ... 
ചിരിയുടെ ഇതളുകൾ തന്നുവോ...
അറിയാതെ വന്നു പൂമഴ...
നീയെൻ കുടയായീ...
നനയാതെ നിന്നതിങ്ങു നാം...
പ്രണയമോ കനലുകളായ്...

Year
2019